121

Powered By Blogger

Thursday, 25 December 2014

ജില്ലയില്‍ ഭക്ഷ്യോത്‌പന്ന യൂണിറ്റുകള്‍ക്ക്‌ വന്‍സാധ്യത - അഡ്വ.എം.ഉമ്മര്‍











Story Dated: Thursday, December 25, 2014 03:02


മലപ്പുറം: ജില്ലയുടെ വ്യവസായ പുരോഗതിക്ക്‌ ഭക്ഷ്യോല്‍പന്ന യൂണിറ്റുകള്‍ക്ക്‌ വന്‍ സാധ്യതയുണ്ടെന്നു അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ പറഞ്ഞു. മലപ്പുറത്തുണ്ടാക്കുന്ന ഭക്ഷ്യോത്‌പന്നങ്ങള്‍ മിതമായ വിലയ്‌ക്ക് വാങ്ങി അന്യ സംസ്‌ഥാനങ്ങളിലേയ്‌ക്ക് കൊണ്ടുപോയി പാക്ക്‌ ചെയ്‌ത് വലിയ വിലയ്‌ക്ക് വിപണിയിലെത്തിക്കുന്ന സാഹചര്യമാണ്‌ ഇന്നുള്ളത്‌. വിലയിലുണ്ടാകുന്ന ഈ വ്യതിയാനം മൂലം ഉത്‌പാദകര്‍ക്കും ജില്ലയ്‌ക്കും കനത്ത നഷ്‌ടമാണ്‌ ഉണ്ടാകുന്നത്‌. ഇവിടെ ഉണ്ടാക്കുന്ന ഉത്‌പന്നങ്ങള്‍ക്ക്‌ ഇവിടെ തന്നെ വിപണി കണ്ടെത്തി വിറ്റഴിക്കാനുള്ള വഴികള്‍ സംരംഭകര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംഘടിപ്പിച്ച പുഞ്ച മലപ്പുറം മേളയിലെ അഞ്ചാം ദിവസത്തെ ഭക്ഷ്യ-മാംസ സംസ്‌കരണം സംബന്ധിച്ച സാങ്കേതിക ശില്‌പപശാല ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത്‌ അംഗം പി. ഖാലിദ്‌ അധ്യക്ഷനായി. ഡോ.കെ മാധവന്‍, ഡോ.പി കുട്ടി നാരായണന്‍, ഫുഡ്‌ ടെക്‌നോളജിസ്‌റ്റ് പി.അലി ക്ലാസ്സെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.അബ്‌ദുല്‍ വഹാബ്‌ സ്വാഗതവും അസി.ജില്ലാ വ്യവസായ ഓഫീസര്‍ എ.അബ്‌ദുല്‍ ലത്തീഫ്‌ നന്ദിയും പറഞ്ഞു.










from kerala news edited

via IFTTT

ശബരിമലയില്‍ നടവരവ്‌ റെക്കോഡില്‍; 14 കോടി അധിക വരുമാനം









Story Dated: Friday, December 26, 2014 11:46



mangalam malayalam online newspaper

പത്തനംതിട്ട: ശബരിമലയില്‍ ഇത്തവണ റെക്കോഡ്‌ നട വരുമാനമെന്ന്‌ ദേവസ്വം ബോര്‍ഡ്‌. തങ്കഅങ്കി ഘോഷയാത്ര ഇന്നു നടക്കാനിരിക്കെ ശബരിമലയിലെ വരുമാനം ഇതുവരെ 141 കോടി 64 ലക്ഷം രൂപ കവിഞ്ഞതായും ഇത്‌ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 14 കോടി അധിക വരുമാനമാണെന്നും പറഞ്ഞു.


അരവണ വില്‍പ്പനയിലും ഇത്തവണ റെക്കോഡ്‌ വരുമാനമാണ്‌. ഇതുവരെ അരവണ വിറ്റുള്ള വരുമാനം 54 കോടി 31 ലക്ഷമായി. നാലു കോടി രൂപയാണ്‌ കൂടിയത്‌. അന്യ സംസ്‌ഥാന ഭക്‌തരുടെ കാര്യത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സന്നിധാനത്ത്‌ എത്തിയത്‌ ആന്ധ്രയില്‍ നിന്നായിരുന്നെന്നാണ്‌ വിവരം.


മണ്ഡലപൂജാ ദിനത്തില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി ഘോഷയാത്രയ്‌ക്കുള്ള അവസാന വട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. ഒരു മണിയോടെ പമ്പയിലെത്തുന്ന തങ്കഅങ്കി മൂന്ന്‌ മണിവരെ പമ്പയിലെ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന്‌ വെയ്‌ക്കും. വൈകിട്ട്‌ 6.30 യോടെ ഇത്‌ തിരകെ ശബരിമലയില്‍ എത്തിച്ചേരും.










from kerala news edited

via IFTTT

കെസിബിസി നടത്തേണ്ടത്‌ മദ്യവിരുദ്ധ പ്രചരണം: കെ സി ജോസഫ്‌









Story Dated: Friday, December 26, 2014 11:21



mangalam malayalam online newspaper

കോഴിക്കോട്‌: മദ്യനയത്തില്‍ സര്‍ക്കാരിനെതിരേ തിരിയുന്നതിന്‌ പകരം ജനങ്ങളെ മദ്യാസക്‌തിയില്‍ നിന്നും പിന്തിരിപ്പിക്കുന്ന പ്രചരണങ്ങള്‍ നടത്തുകയാണ്‌ കെസിബിസിയുടെ മദ്യവിരുദ്ധ സമിതി ചെയ്യേണ്ടതെന്ന്‌ മന്ത്രി കെ സി ജോസഫ്‌. ഒരു നില്‍പ്പ്‌ സമരം വിജയിച്ചു എന്ന്‌ കരുതി എല്ലാ സമരങ്ങളും വിജയിക്കുമെന്ന്‌ കരുതരുതെന്നും എന്തു വന്നാലും മദ്യനയം സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികളുമായി തന്നെ മുന്നോട്ട്‌ പോകുമെന്നും മന്ത്രി പറഞ്ഞു.


സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട്‌, താമരശ്ശേരി രുപതകള്‍ നില്‍പ്പ്‌ സമരത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെസിബിസിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന്‌ ഉച്ചമുതല്‍ അഞ്ചു മണി വരെയാണ്‌ നില്‍പ്പ്‌ സമരം നടക്കുക. കേവലം സൂചന എന്ന നിലയില്‍ തുടങ്ങുന്ന സമരത്തില്‍ 500 പേര്‍ പങ്കെടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.


ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം തിരുത്തുക, മന്ത്രി കെസിബിസിയ്‌ക്കെതിരേ നടത്തി വരുന്ന പ്രസ്‌താവനകള്‍ പിന്‍വലിക്കുക തുടങ്ങിയ ആശയങ്ങളാണ്‌ തുടക്കത്തില്‍ ഊന്നല്‍ കൊടുക്കുന്നത്‌. സൂചന എന്ന നിലയില്‍ തുടങ്ങുന്ന സമരത്തെ സര്‍ക്കാര്‍ ഗൗരവമായി എടുക്കാത്ത സാഹചര്യത്തില്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.










from kerala news edited

via IFTTT

ബോഡോ തീവ്രവാദി ആക്രമണം: അസമില്‍ സംയുക്‌ത സൈനിക നീക്കം









Story Dated: Friday, December 26, 2014 11:01



mangalam malayalam online newspaper

ഗുവാഹട്ടി: ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ആദിവാസികളെ കൂട്ടക്കുരുതി നടത്തിയ സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ ബോഡോ തീവ്രവാദികളെ തുരത്താനുള്ള നടപടിക്ക്‌ കേന്ദ്രസര്‍ക്കാര്‍ മുതിരുന്നു. അര്‍ദ്ധസൈനിക വിഭാഗങ്ങളെയും പോലീസിനെയും ബന്ധിപ്പിച്ചുള്ള ഒരു സംയുക്‌ത സൈനിക നീക്കത്തിനാണ്‌ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്‌. ഇതിന്റെ ഭാഗമായി കരസേനാമേധാവി രാജ്‌നാഥ്‌ സിംഗ്‌ കരസേനാ മേധാവി ദല്‍ബീര്‍ സിംഗ്‌ സുഹാഗുമായി കൂടിക്കാഴ്‌ച നടത്തി.


ഓപ്പറേഷന്‍ ഓള്‍ ഔട്ട്‌ എന്ന പേരില്‍ വിപുലമായ നടപടിയാണ്‌ ലക്ഷ്യമിടുന്നത്‌. അരുണാചല്‍ ഉള്‍പ്പെടെ അസമിന്റെ അയല്‍ സംസ്‌ഥാനങ്ങളില്‍ ഒളിച്ചിരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള സകല തീവ്രവാദികളെയും പുറത്തു കൊണ്ടുവരാനാണ്‌ നീക്കം. പ്രാഥമിക നടപടിയെന്ന വണ്ണം 66 സൈനിക ട്രൂപ്പുകള്‍ അസമില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ കരസേനാമേധാവി വ്യക്‌തമാക്കി. കലാപം ശക്‌തമായ സാഹചര്യത്തില്‍ കൂടുതല്‍ സൈനികശക്‌തി നിയോഗിക്കുമെന്നും പറഞ്ഞു.


സോനിത്‌പൂരില്‍ സൈന്യത്തെയും പോലീസിനെയും നിയോഗിച്ചിട്ടുണ്ട്‌. അതിനിടയില്‍ ഇന്നലെയും ഇവിടെ കലാപമുണ്ടായി. ബോഡോ തീവ്രവാദികള്‍ സോനിത്‌പൂരിലെ അനേകം കുടിലുകള്‍ തീയിട്ടതായിട്ടാണ്‌ വിവരം. തീവ്രവാദി ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ആസാമില്‍ 12 മണിക്കൂര്‍ ബന്ദ്‌ തുടരുകയാണ്‌. കലാപം തുടരുന്ന സാഹചര്യത്തില്‍ പല ഗ്രാമീണരും കയ്യില്‍ കിട്ടിയതുമായി അസം അരുണാചല്‍ അതിര്‍ത്തിയിലേക്ക്‌ പലായനം ചെയ്‌തിരിക്കുകയാണ്‌.










from kerala news edited

via IFTTT

ബോഡോ ആക്രമണം; ഏഴു വയസ്സുകാരന്‌ നേരെ നിറയൊഴിച്ചത്‌ ഏഴ്‌ തവണ









Story Dated: Friday, December 26, 2014 10:14



mangalam malayalam online newspaper

ഗുവാഹട്ടി: ഗുവാഹട്ടി മെഡിക്കല്‍ കോളേജില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ പിടയുകയാണ്‌ ഏഴൂവയസ്സുകാരന്‍ കാലു ടോഡു. ആസാമിലെ സോനിത്‌പൂര്‍, കൊക്രാജര്‍ ജില്ലകളിലായി നടന്ന ബോഡോ തീവ്രവാദികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കാലുവിന്റെ കൊച്ചുശരീരത്തില്‍ നിന്നും ഓപ്പറേഷനിലൂടെ പുറത്തെടുത്തത്‌ ഏഴു ബുള്ളറ്റുകളായിരുന്നു. ഭീകരാക്രമണ ഇരകളില്‍ ഏറ്റവും ദയനീയ സ്‌ഥിതിയിലായ ഈ പയ്യന്റെ ശരീരത്തില്‍ 17 മുറിവുകള്‍ ഉണ്ടായിരുന്നു.


മുഖത്തും കൈമുട്ടിലും, കൈകളിലും അരക്കെട്ടിലുമാണ്‌ കാലുവിന്‌ വെടിയേറ്റത്‌. ജിഎംസിഎച്ച്‌ ട്രോമാ സെന്ററില്‍ അബോധാവസ്‌ഥയില്‍ കഴിയുന്ന കാലു തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുമ്പോള്‍ പക്രിഗുരി ഗ്രാമത്തിലെ തന്റെ കുടിലിന്റെ വാതിലില്‍ നില്‍ക്കുകയായിരുന്നു. വെടിയേറ്റ്‌ ഇവന്റെ മാതാവ്‌ മരിച്ചു. വെടിയേറ്റതിനെ തുടര്‍ന്ന്‌ വ്യാഴാഴ്‌ച ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നതിനിടയിലായിരുന്നു മരണം. മൂത്ത സഹോദരന്‍ മാതാവിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നിര്‍വഹിച്ചു. മോണ്ടു ഹേമറോണിന്റെ നാത്തൂന്‌ വെടിയേറ്റത്‌ മുഖത്തായിരുന്നു.


ആക്രമണത്തില്‍ സോനിത്‌പൂരിലെ സോനാജോലി ഗ്രാമത്തില്‍ നിന്നുള്ള മോണ്ടുവിന്‌ മാതാവിനെയും അനുജനെയും നഷ്‌ടപ്പെട്ടു. ഗ്രാമത്തിലെ വീടുകളെല്ലാം ശൂന്യമായി ഭൂരിഭാഗം കുടിലുകളും കത്തിനശിച്ചു. ബോഡോകളും ആദിവാസികളും ഇടകലര്‍ന്നായിരുന്നു ഇവിടെ കഴിഞ്ഞിരുന്നത്‌. ആക്രമണത്തില്‍ സ്‌ത്രീകളും കുട്ടികളും അടക്കം മൊത്തം 70 ലധികം പേരാണ്‌ മരണമടഞ്ഞത്‌. ഗ്രാമീണരില്‍ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാമ്പിലേക്കാണ്‌ പോയത്‌. അരുണാചല്‍ ആസാം അതിര്‍ത്തിയിലേക്കും ആള്‍ക്കാര്‍ പാലായനം ചെയ്യുകയാണ്‌.


ബലിഡോംഗയില്‍ കയ്യില്‍ കരുതാവുന്ന ചെറിയ വസ്‌തുക്കളുമായി നടന്നുപോകുന്ന ആദിവാസികള്‍ പതിവ്‌ കാഴ്‌ചയായി മാറുകയാണ്‌. പ്രത്യാക്രമണത്തിന്റെ ഭാഗമായി ആദിവാസികള്‍ ബോഡോ വംശജരുടേയും വീടുകള്‍ക്ക്‌ തീയിട്ടിരുന്നു. ഇതേ തുടര്‍ന്ന്‌ ബോഡോകള്‍ വീണ്ടും സംഘടിക്കുന്നതായിട്ടാണ്‌ വിവരം. അക്രമങ്ങളുടെ പശ്‌ചാത്തലത്തില്‍ സംഭവ സ്‌ഥലത്ത്‌ വന്‍ തോതില്‍ പോലീസിനെയും സൈനിക വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്‌.










from kerala news edited

via IFTTT

കോട്ടയത്ത്‌ കോളറ; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം









Story Dated: Friday, December 26, 2014 09:48



mangalam malayalam online newspaper

കോട്ടയം: കോട്ടയം അതിരുമ്പഴയില്‍ കോളറ ബാധ സ്‌ഥിരീകരിച്ചു. ഛര്‍ദിയും അതിസാരവും ബാധിച്ചതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ട്‌ വിദ്യാര്‍ഥികളിലാണ്‌ കോളറ ബാധ കണ്ടെത്തിയത്‌. ഇതേ തുടര്‍ന്ന്‌ ജില്ലയില്‍ ആരോഗ്യ വകുപ്പ്‌ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്‌.


ജില്ലയില്‍ കോളറ പരക്കാനുളള സാഹചര്യമുണ്ടോയെന്ന്‌ അധികൃതര്‍ പരിശോധിച്ചുവരുന്നു. രോഗബാധിതരായ വിദ്യാര്‍ഥികള്‍ കുടിവെളളത്തിനായി ഉപയോഗിച്ച കിണര്‍ മലിനമായിരുന്നുവെന്ന്‌ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്‌. ആശുപത്രികളില്‍ കൂടുതല്‍ ഒ.ആര്‍.എസ്‌. പാക്കറ്റുകള്‍ എത്തിക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌.


വിബ്രിയോ കോളറ എന്ന ബാക്‌ടീരിയയാണ്‌ കോളറയ്‌ക്ക് കാരണമാവുന്നത്‌. ജലത്തിലൂടെ പകരുന്ന കോളറ പരക്കാന്‍ മലിനമായ ചുറ്റുപാടുകള്‍ കാരണമാവും. രോഗം ബാധിച്ചവരുടെ വിസര്‍ജ്യത്തിലൂടെ പുറത്തുവരുന്ന ബാക്‌ടീരിയകള്‍ ജലത്തില്‍ കലരുന്നതിലൂടെയാണ്‌ രോഗം പകരുന്നത്‌. രോഗം ബാധിച്ചയാള്‍ ഛര്‍ദ്ദ്യതിസാരത്തിലൂടെ മണിക്കൂറുകള്‍ക്കുളളില്‍ അവശനായി മാറുകയും നിര്‍ജലീകരണം കാരണം ചിലപ്പോള്‍ മരണം വരെ സംഭവിക്കുകയും ചെയ്യും.










from kerala news edited

via IFTTT

വീണ്ടും ഐഎസിന്റെ ഇന്ത്യന്‍ ബന്ധം; സുല്‍ത്താനെ തേടി തീവ്രവാദി വിരുദ്ധ വിഭാഗം









Story Dated: Friday, December 26, 2014 09:29



mangalam malayalam online newspaper

ഭോപ്പാല്‍: ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ച മഹ്‌ദി മസ്രൂരിന്‌ പിന്നാലെ ഇസ്ലാമിക തീവ്രവാദ സംഘടന ഐസിന്റെ ഇന്ത്യന്‍ ബന്ധത്തില്‍ മറ്റൊരാളെ കൂടി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌ തെരയുന്നു. യു എ ഇ അടിസ്‌ഥാനമായ അബ്‌ദുല്‍ ഖാദിര്‍ സുല്‍ത്താന്‍ ആര്‍മര്‍ എന്ന 39 കാരനെയാണ്‌ പോലീസ്‌ തെരയുന്നത്‌. മദ്ധ്യപ്രദേശില്‍ നിന്നും യുവാക്കളെ ഐഎസിലേക്ക്‌ റിക്രൂട്ട്‌ ചെയ്യുന്നത്‌ ഇയാളാണെന്ന്‌ പോലീസ്‌ കരുതുന്നു. ഐബി, എന്‍ഐഎ, റോ എന്നിവ ഇയാളെ ലക്ഷ്യമിട്ടിരിക്കുകയാണ്‌.


സുല്‍ത്താന്‍, സുല്‍റ്റ്‌, മുല്ലാ, മൗലാനാ, നഖ്‌വ, പണ്ഡിറ്റ്‌, ഷെഖു, ഷേഖ്‌ ഉല്‍, പൂജാരി തുടങ്ങി അനേകം പേരിലാണ്‌ ഇയാള്‍ പ്രവര്‍ത്തിക്കുന്നത്‌. ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ്‌ തുടങ്ങിയത്‌ 'മൊഹമ്മദ്‌ അത്താ' എന്ന പേരിലായിരുന്നു. മദ്ധ്യപ്രദേശ്‌, രാജസ്‌ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഐഎസിലേക്ക്‌ ആളെ റിക്രൂട്ട്‌ ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചതായിട്ടാണ്‌ സംശയിക്കുന്നത്‌. മദ്ധ്യപ്രദേശിലെ 51 ജില്ലകളില്‍ 21 എണ്ണത്തിലും സിമിയുടെ സ്വാധീനമുമെണ്ടന്ന്‌ ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍ പറഞ്ഞു.


ഇയാളുടെ പേര്‌ ആദ്യമായിഅന്വേഷണത്തിന്റെ ഭാഗമായത്‌ 2013 ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ്‌ യാസീന്‍ ഭട്‌കല്‍ പിടിയിലായതോടെയാണ്‌. വടക്കന്‍ വസീരിസ്‌ഥാനിലെ ജിഹാദി ക്യാമ്പില്‍ ഇയാള്‍ പങ്കെടുത്തിരുന്നതായി ഭട്‌കല്‍ എന്‍ഐഎ നടത്തിയ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ഖണ്ഡ്വാ ജയിലില്‍ നിന്നും രക്ഷപ്പെട്ട തീവ്രവാദികളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന്‌ ഹൈദരാബാദില്‍ നിന്നും അറസ്‌റ്റ് ചെയ്യപ്പെട്ട രണ്ടു സിമി പ്രവര്‍ത്തകരും അര്‍മറിന്റെ കാര്യം പറഞ്ഞിരുന്നു.










from kerala news edited

via IFTTT

പി സി ജോര്‍ജ്‌ജിന്റെ പിഎയുടെ മകന്റെ വാഹനമിടിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക്‌ പരുക്ക്‌









Story Dated: Friday, December 26, 2014 09:16



mangalam malayalam online newspaper

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ്‌വിപ്പ്‌ പി സി ജോര്‍ജ്‌ജിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയുടെ മകന്റെ വാഹനമിടിച്ച്‌ ഓട്ടോ ഡ്രൈവര്‍ക്ക്‌ ഗുരുതര പരിക്ക്‌. പി സി ജോര്‍ജ്‌ജിന്റെ പി എ സണ്ണിയുടെ മകന്‍ ബിജിന്‍ കെ തോമസും സുഹൃത്തുക്കളും സഞ്ചരിച്ച ബിഎംഡബ്‌ള്യൂ കാറാണ്‌ അപകടം ഉണ്ടാക്കിയത്‌.


ഇന്നലെ രാത്രി 11.30 ന്‌ തിരുവനന്തപുരം നഗരത്തില്‍ നടന്ന സംഭവത്തില്‍ രണ്ട്‌ ഓട്ടോകളാണ്‌ തകര്‍ന്നത്‌. മദ്യലഹരിയില്‍ അമിത വേഗത്തില്‍ പോയ കാര്‍ ശാസ്‌തമംഗലത്ത്‌ ഡിവൈഡറില്‍ തട്ടി രണ്ടു ഓട്ടോകളില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. ഗുരുതരാവസ്‌ഥയിലായ ഓട്ടോ ഡ്രൈവറെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


സംഭവത്തിന്‌ ശേഷം നിര്‍ത്താതെ ഓടിച്ചു പോയ കാര്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന്‌ വഴിയില്‍ ഉപേക്ഷിച്ചു ബിജിനും കൂട്ടുകാരും ഇറങ്ങിയോടി. തുടര്‍ന്ന്‌ നാട്ടുകാര്‍ കാര്‍ തടഞ്ഞിട്ടു. കാര്‍ കസ്‌റ്റഡിയില്‍ എടുക്കുന്നത്‌ തടഞ്ഞതിനെ തുടര്‍ന്ന്‌ പോലീസും നാട്ടുകാരും തമ്മില്‍ നേരിയ വാക്കേറ്റമുണ്ടാക്കി.


ഒടുവില്‍ നടപടിയെടുക്കാമെന്ന്‌ പോലീസ്‌ ഉറപ്പ്‌ നല്‍കിയതോടെയാണ്‌ നാട്ടുകാര്‍ പിരിഞ്ഞത്‌. നേരത്തേ പോലീസ്‌ കാര്‍ സ്‌ഥലത്തു നിന്നും മാറ്റാന്‍ ശ്രമിച്ചത്‌ സംഘര്‍ഷത്തിന്‌ കാരണമായിരുന്നു. നേരത്തേയും ബിജിത്തും കൂട്ടരും ഈ ബിഎംഡബ്ല്യൂ കാര്‍ അമിതവേഗത്തില്‍ ഓടിച്ച്‌ അപകടമുണ്ടാക്കിയിട്ടുണ്ട്‌. ബിജിനെതിരേ കേസെടുത്തിട്ടുണ്ട്‌.










from kerala news edited

via IFTTT

പി സി ജോര്‍ജ്‌ജിന്റെ പിഎയുടെ മകന്റെ വാഹനമിടിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക്‌ പരുക്ക്‌









Story Dated: Friday, December 26, 2014 08:27



തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ്‌വിപ്പ്‌ പി സി ജോര്‍ജ്‌ജിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയുടെ മകന്റെ വാഹനമിടിച്ച്‌ ഓട്ടോ ഡ്രൈവര്‍ക്ക്‌ ഗുരുതര പരിക്ക്‌. പി സി ജോര്‍ജ്‌ജിന്റെ പി എ സണ്ണിയുടെ മകന്‍ ബിജിന്‍ കെ തോമസും സുഹൃത്തുക്കളും സഞ്ചരിച്ച ബിഎംഡബ്‌ള്യൂ കാറാണ്‌ അപകടം ഉണ്ടാക്കിയത്‌.


ഇന്നലെ രാത്രി 11.30 ന്‌ തിരുവനന്തപുരം നഗരത്തില്‍ നടന്ന സംഭവത്തില്‍ രണ്ട്‌ ഓട്ടോകളാണ്‌ തകര്‍ന്നത്‌. മദ്യലഹരിയില്‍ അമിത വേഗത്തില്‍ പോയ കാര്‍ ശാസ്‌തമംഗലത്ത്‌ ഡിവൈഡറില്‍ തട്ടി രണ്ടു ഓട്ടോകളില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. ഗുരുതരാവസ്‌ഥയിലായ ഓട്ടോ ഡ്രൈവറെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


സംഭവത്തിന്‌ ശേഷം നിര്‍ത്താതെ ഓടിച്ചു പോയ കാര്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന്‌ വഴിയില്‍ ഉപേക്ഷിച്ചു ബിജിനും കൂട്ടുകാരും ഇറങ്ങിയോടി. തുടര്‍ന്ന്‌ നാട്ടുകാര്‍ കാര്‍ തടഞ്ഞിട്ടു. കാര്‍ കസ്‌റ്റഡിയില്‍ എടുക്കുന്നത്‌ തടഞ്ഞതിനെ തുടര്‍ന്ന്‌ പോലീസും നാട്ടുകാരും തമ്മില്‍ നേരിയ വാക്കേറ്റമുണ്ടാക്കി.


ഒടുവില്‍ നടപടിയെടുക്കാമെന്ന്‌ പോലീസ്‌ ഉറപ്പ്‌ നല്‍കിയതോടെയാണ്‌ നാട്ടുകാര്‍ പിരിഞ്ഞത്‌. നേരത്തേ പോലീസ്‌ കാര്‍ സ്‌ഥലത്തു നിന്നും മാറ്റാന്‍ ശ്രമിച്ചത്‌ സംഘര്‍ഷത്തിന്‌ കാരണമായിരുന്നു. നേരത്തേയും ബിജിത്തും കൂട്ടരും ഈ ബിഎംഡബ്ല്യൂ കാര്‍ അമിതവേഗത്തില്‍ ഓടിച്ച്‌ അപകടമുണ്ടാക്കിയിട്ടുണ്ട്‌. ബിജിനെതിരേ കേസെടുത്തിട്ടുണ്ട്‌.










from kerala news edited

via IFTTT

ഘര്‍ വാപസിയ്‌ക്ക് തിരിച്ചടി; ബീഹാറില്‍ 200 പേര്‍ ക്രിസ്‌തുമതം സ്വീകരിച്ചു









Story Dated: Friday, December 26, 2014 08:14



mangalam malayalam online newspaper

പട്‌ന: ഹിന്ദു സംഘടനകളുടെ ഘര്‍ വാപസിയ്‌ക്ക് പകരമെന്നോണം ഗയയില്‍ നടന്ന ക്രിസ്‌തുമത പരിവര്‍ത്തന സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്‌ജി ഉത്തരവിട്ടു. ബിഹാറിലെ ഗയയില്‍ ക്രിസ്‌മസ്‌ ദിനത്തില്‍ പട്ടികജാതിക്കാരായ 40 കുടുംബങ്ങള്‍ ക്രിസ്‌തുമതം സ്വീകരിച്ചതായുള്ള സംഭവത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ അന്വേഷണ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.


ജില്ലാ മജിസ്‌ട്രേറ്റ്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. മുഖ്യമന്ത്രിയുടെ ജില്ല കൂടിയായ ഗയയിലെ അതിയ ഗ്രാമത്തില്‍ മുഖ്യമന്ത്രി വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ്‌ സ്വജാതിയില്‍ പെട്ട 200 ലധികം പേര്‍ ഹിന്ദുമതം വിട്ട്‌ ക്രൈസ്‌തവികത സ്വീകരിച്ചത്‌. ബുദ്ധന്റെ ജന്മസ്‌ഥലം എന്ന ഖ്യാതിയില്‍ ബുദ്ധിസത്തിന്‌ വലിയ പ്രചാരമുള്ള ഗ്രാമത്തില്‍ 2008 മുതല്‍ മഹാദളിത്‌ വിഭാഗത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പിന്‍ പറ്റുന്നവര്‍ ക്രിസ്‌ത്യാനികളായി തുടങ്ങിയിരുന്നു. ഇവിടെ ബാക്കി ഉണ്ടായിരുന്ന 40 മുതല്‍ 50 വരെ കുടുംബങ്ങളാണ്‌ ക്രിസ്‌മസ്‌ ദിനത്തില്‍ സ്‌നാനപ്പെട്ടത്‌.


സ്വമനസ്സാലെ മതം മാറുന്നത്‌ പ്രശ്‌നമല്ല. എന്നാല്‍ ഇക്കാര്യത്തിന്‌ സ്വാധീനമോ പ്രലോഭനമോ ഭീഷണിയോ ഉണ്ടായിട്ടുണ്ടോ എന്നാണ്‌ അനേഷിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലും കേരളത്തിലും മതം മാറിയവരെ ഹിന്ദുമതത്തില്‍ തിരികെ കൊണ്ടുവരാന്‍ വിശ്വഹിന്ദു പരിഷത്ത്‌ ഘര്‍വാപസി നടത്തുന്നതിനിടെയാണ്‌ ബിഹാറില്‍ നിന്ന്‌ മറ്റൊരു മതംമാറ്റം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌.


ഒരാഴ്‌ച മുമ്പാണ്‌ ഭഗല്‍പൂര്‍ ജില്ലയില്‍ ആറിലധികം ഹിന്ദുക്കള്‍ ക്രിസ്‌തുമതം സ്വീകരിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ ഊരുവിലക്ക്‌ ഭീഷണിയിലാണ്‌. പണവും സൗകര്യവും നല്‍കിയാണ്‌ ക്രിസ്‌ത്യന്‍ മിഷണറിമാര്‍ ഇവരെ ക്രിസ്‌തുമതത്തിലേക്ക്‌ മാറ്റിയതെന്നാണ്‌ ഹിന്ദുമത സംഘടനകളുടെ ആരോപണം.










from kerala news edited

via IFTTT

എന്‍ എല്‍ ബാലകൃഷ്‌ണന്‌ സഹായം നല്‍കിയിയിരുന്നു: ഇന്നസെന്റ്‌









Story Dated: Friday, December 26, 2014 08:00



mangalam malayalam online newspaper

തിരുവനന്തപുരം: രോഗബാധിതനായിരുന്ന സമയത്ത്‌ എന്‍ എല്‍ ബാലകൃഷ്‌ണന്‌ താര സംഘടനയായ 'അമ്മ' സഹായം നല്‍കിയിരുന്നുവെന്ന്‌ ഇന്നസെന്റ്‌. മറ്റുളളവര്‍ക്ക്‌ കൊടുക്കുന്ന പോലെയുളള സഹായമാണ്‌ നല്‍കിവന്നിരുന്നത്‌. മാസം 5000 രൂപ വീതമാണ്‌ നല്‍കിയിരുന്നത്‌ എന്നും ഇന്നസെന്റ്‌ വെളിപ്പെടുത്തി. എന്‍ എല്‍ ബാലകൃഷ്‌ണന്‍ രോഗബാധിതനായിരുന്ന സമയത്ത്‌ താരസംഘടന വേണ്ടത്ര സഹായം നല്‍കിയിരുന്നില്ല എന്ന വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


അതേസമയം, ഇന്നിനെ ആഘോഷിക്കുന്ന വ്യക്‌തിയായിരുന്ന എന്‍ എല്‍ എന്ന്‌ നടന്‍ ജഗദീഷ്‌ അനുസ്‌മരിച്ചു. നല്ല സിനിമകളുടെ വക്‌താവായിരുന്ന അദ്ദേഹത്തിന്‌ ന്യൂ ജനറേഷന്‍ സിനിമകളുടെ ഭാഗമാവാന്‍ കഴിഞ്ഞു. സുഹൃദ്‌ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ അദ്ദേഹം ഒരു മാതൃകയായിരുന്നുവെന്നും ജഗദീഷ്‌ അനുസ്‌മരിച്ചു.


പ്രമേഹരോഗം അധികരിച്ച്‌ ആശുപത്രിയിലായിരുന്ന എന്‍ എല്‍ ബാലകൃഷ്‌ണന്റെ രണ്ട്‌ കാലുകളിലും അടുത്തകാലത്ത്‌ ശസ്‌ത്രക്രിയ നടത്തിയിരുന്നു. പിന്നീട്‌ ഹൃദ്രോഗവും അര്‍ബുദവും ശക്‌തിയോടെ ആക്രമിച്ചു. വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌. വെളളിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ട്‌ മണിക്ക്‌ പൗഡിക്കോണത്തെ വീട്ടിലാണ്‌ ശവസംസ്‌കാര ചടങ്ങുകള്‍.










from kerala news edited

via IFTTT