Story Dated: Thursday, December 25, 2014 01:06
ജമ്മു: ജമ്മു കാശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ, അരുണ്‍ ജയ്‌റ്റ്ലി എന്നിവരുമായാണ് ഒമര്‍ ചര്‍ച്ച നടത്തിയത്. ജമ്മു കാശ്‌മീരില്‍ പുതിയ മന്ത്രി സഭ രൂപീകരിക്കുന്നതിന്റെ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് ഒമറിന്റെ കൂടിക്കാഴ്‌ച.
പി.ഡി.പിയും ബി.ജെ.പിയും യോജിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, മുഖ്യമന്ത്രിസ്‌ഥാനം വേണമെന്ന നിലപാട് സഖ്യ സാധ്യതയ്‌ക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് സൂചന. ഒമര്‍ അബ്‌ദുള്ള ബി.ജെ.പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ച ജമ്മുവില്‍ പുതിയ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്ക് വഴിതുറക്കുമെന്നാണ് പ്രതീക്ഷ. സഖ്യം നിലവില്‍ വന്നാല്‍ മുഖ്യമന്ത്രിസ്‌ഥാനം ബി.ജെ.പിക്കും ഉപ മുഖ്യമന്ത്രി സ്‌ഥാനം നാഷണല്‍ കോണ്‍ഫറന്‍സിനുമായിരിക്കും. കേന്ദ്രമന്ത്രിസ്‌ഥാനവും നാഷണല്‍ കോണ്‍ഫറന്‍സിനു വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നാണ് സൂചന.
ലണ്ടന്‍ സന്ദര്‍ശനം മാറ്റിവച്ചാണ് ഒമര്‍ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. അതേസമയം ബി.ജെ.പി പി.ഡി.പിയെ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ലെന്നും വാര്‍ത്തകളുണ്ട്.
കശ്‌മീര്‍ തെരഞ്ഞെടുപ്പില്‍ 31 സീറ്റുമായി പി.ഡി.പി ആയിരുന്നു മുന്നില്‍. ബി.ജെ.പിയ്‌ക്ക് 25 സീറ്റുകളും ഒമര്‍ അബ്‌ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിന് 12 സീറ്റും ലഭിച്ചു. കോണ്‍ഗ്രസിന് ലഭിച്ചത് 13 സീറ്റായിരുന്നു.
from kerala news edited
via IFTTT