Story Dated: Friday, December 26, 2014 11:01
ഗുവാഹട്ടി: ദിവസങ്ങള്‍ക്ക് മുമ്പ് ആദിവാസികളെ കൂട്ടക്കുരുതി നടത്തിയ സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ ബോഡോ തീവ്രവാദികളെ തുരത്താനുള്ള നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ മുതിരുന്നു. അര്‍ദ്ധസൈനിക വിഭാഗങ്ങളെയും പോലീസിനെയും ബന്ധിപ്പിച്ചുള്ള ഒരു സംയുക്‌ത സൈനിക നീക്കത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കരസേനാമേധാവി രാജ്‌നാഥ് സിംഗ് കരസേനാ മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗുമായി കൂടിക്കാഴ്‌ച നടത്തി.
ഓപ്പറേഷന്‍ ഓള്‍ ഔട്ട് എന്ന പേരില്‍ വിപുലമായ നടപടിയാണ് ലക്ഷ്യമിടുന്നത്. അരുണാചല്‍ ഉള്‍പ്പെടെ അസമിന്റെ അയല്‍ സംസ്‌ഥാനങ്ങളില്‍ ഒളിച്ചിരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള സകല തീവ്രവാദികളെയും പുറത്തു കൊണ്ടുവരാനാണ് നീക്കം. പ്രാഥമിക നടപടിയെന്ന വണ്ണം 66 സൈനിക ട്രൂപ്പുകള്‍ അസമില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കരസേനാമേധാവി വ്യക്‌തമാക്കി. കലാപം ശക്‌തമായ സാഹചര്യത്തില്‍ കൂടുതല്‍ സൈനികശക്‌തി നിയോഗിക്കുമെന്നും പറഞ്ഞു.
സോനിത്‌പൂരില്‍ സൈന്യത്തെയും പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. അതിനിടയില്‍ ഇന്നലെയും ഇവിടെ കലാപമുണ്ടായി. ബോഡോ തീവ്രവാദികള്‍ സോനിത്‌പൂരിലെ അനേകം കുടിലുകള്‍ തീയിട്ടതായിട്ടാണ് വിവരം. തീവ്രവാദി ആക്രമണത്തില്‍ പ്രതിഷേധിച്ച് ആസാമില്‍ 12 മണിക്കൂര്‍ ബന്ദ് തുടരുകയാണ്. കലാപം തുടരുന്ന സാഹചര്യത്തില്‍ പല ഗ്രാമീണരും കയ്യില്‍ കിട്ടിയതുമായി അസം അരുണാചല്‍ അതിര്‍ത്തിയിലേക്ക് പലായനം ചെയ്‌തിരിക്കുകയാണ്.
from kerala news edited
via IFTTT