Story Dated: Thursday, December 25, 2014 03:02
തിരൂരങ്ങാടി: കുണ്ടൂര്‍ ഉസ്‌താദ് ഉറൂസ് മുബാറക് ഇന്ന് ഹുബ്ബുറസൂല്‍ സമ്മേളനത്തോടെ സമാപിക്കും.വൈകുന്നേരം 6.30 ന് നടക്കുന്ന ഹബ്ബുറസൂല്‍ സമ്മേളനം ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്‌ഘാടനം ചെയ്ുയം. യൂസുഫുല്‍ ജീലാനി വൈലത്തുര്‍ പ്രാര്‍ഥന നടത്തും ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. ഹുബ്ബുറസൂല്‍ പ്രഭാഷണവും സ്‌ഥാപനത്തില്‍ നിന്ന് പുറത്തിറങ്ങുന്ന ഹാഫിളുകള്‍ക്കുള്ള സനദ് ദാനവും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിവഹിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എം.ഐ ഷാനവാസ് എം.പി, ശൈഖ് റാഷിദ് മുറൈഖി ബഹ്‌റൈന്‍ എന്നിവര്‍ വിശിഷ്‌ടാഥിതകളായിരിക്കും. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തും. സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍,സയ്യിദ് കെ.എസ്‌കെ ആറ്റക്കോയ തങ്ങള്‍കുമ്പോള്‍, അഹ്‌മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, അബ്‌ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, ത്വാഹ സഖാഫി ,ശൈഖുന കെ.പി ഹംസ മുസ്ലിയാര്‍ ചിത്താരി തുടങ്ങിയവര്‍ സംബന്ധിക്കും. സമാപന ദുആക്ക് ഫള്‌ല്‍ കോയമ്മ തങ്ങള്‍ ഖുറ നേതൃത്വംനല്‍കും. കാലത്ത് ഒമ്പതിന് അസ്‌മാഉല്‍ ഹുസ്‌ന, നാരിയത്തു സ്വലാത്ത്,അസ്‌മാഉല്‍ ബദ്‌ര്‍ മജ്‌ലിസുകള്‍ നടക്കും.10.30 ന് ഉണര്‍വിന്റെ യൗവ്വനം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്‌ഘാടനം ചെയ്യും,മന്ത്രി എ.പി അനില്‍കുമാര്‍,ലക്ഷദീപ് എം.പി പി.പി. മുഹമ്മദ് ഫൈസല്‍ കെ.ടി ജലീല്‍ എം.എല്‍ എ.,എന്‍ അലി അബ്‌ദുള്ള, ടി സിദ്ധീഖ്, എ.കെ ഇസ്‌മാഈല്‍ വഫ അഡ്വ: ശ്രിധരന്‍, എം അബ്‌ദുല്‍ മജീദ് പ്രസഗികും, ഊരകം അബ്‌ദുറഹ്‌മാന്‍ സഖാഫി അധ്യക്ഷത വഹിക്കും. ഉച്ചയ്‌ക്കു രണ്ടിനു നടക്കുന്ന സൗഹൃത സംഗമം സി.മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്യും. എം.എ കുഞ്ഞി മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. അബ്‌ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല വിഷയം അവതരിപ്പിക്കും.4.30 ന് ഇ സുലൈമാന്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ബുഖാരി ദര്‍സ് നടക്കും.
ഇന്നലെ നടന്ന ഖുതുബിയ്യത്ത് മജ്‌ലിസിന് ഫസല്‍ പൂക്കോയ തങ്ങള്‍, കെ.പി.എസ് തങ്ങള്‍ നേതൃത്വം നല്‍കി. തിരുനബിപഠനം സെഷന് മുഹ്‌യിദ്ദീന്‍ സഅദി കൊട്ടുക്കര, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട്, റഹ്‌മത്തുള്ള സഖാഫി എളമരം, വി.പി.എ തങ്ങള്‍ ആട്ടീരി നേതൃത്വം നല്‍കി. പ്രാസ്‌ഥാനിക സമ്മേളനം വണ്ടൂര്‍ അബ്‌ദുറഹ്‌മാന്‍ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. പൊന്മള മൊയ്‌തീന്‍കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്‌ദുറഹ്‌മാന്‍ ദാരിമി പ്രഭാഷണം നടത്തി. പി.എം മുസ്‌തഫ കോഡൂര്‍, സി.പി സൈതലവി മാസ്‌റ്റര്‍, പി.കെ. അബ്‌ദുറഹ്‌മാന്‍ മാസ്‌റ്റര്‍, കെ.പി.എച്ച് തങ്ങള്‍, അബൂഹനീഫല്‍ ഫൈസി തെന്നല, ബശീര്‍ ഹാജി പടിക്കല്‍, എന്‍.എം സൈനുദ്ദീന്‍ സഖാഫി പ്ര?ഫ എ.കെ. അബ്‌ദല്‍ ഹമീദ്, അബ്‌ദുല്‍ കലാം മാവൂര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT