Story Dated: Friday, December 26, 2014 06:35
തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ്ജിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന്റെ വാഹനമിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞിട്ടു. ഇന്നലെ രാത്രി 11. 30 യോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രദേശിപ്പിച്ചു.
പി സി ജോര്‍ജ്ജിന്റെ പി എ സണ്ണിയുടെ മകനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. മദ്യലഹരിയില്‍ അമിതവേഗത്തില്‍ പോയ ബിഎംഡബ്ല്യൂ കാറാണ് ഓട്ടോയില്‍ ഇടിച്ചത്. ഇതേ തുടര്‍ന്ന് നിര്‍ത്താതെ ഓടിച്ചു പോയ കാര്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞിടുകയായിരുന്നു. പിന്നീട് പോലീസ് എത്തി കാര്‍ കസ്റ്റഡിയില്‍ എടുത്തെങ്കിലും നടപടിയെടുക്കുമെന്ന് ഉറപ്പാക്കിയതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞു പോയത്.
ടയര്‍പൊട്ടി വഴിയില്‍ കിടന്ന കാറില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ ഇവരെ പിടികൂടാനായില്ല. പോലീസ് എത്തി കാര്‍ സ്ഥലത്തു നിന്നും മാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായിരുന്നു. നേരത്തേയും ഈ ബിഎംഡബ്ല്യൂ കാര്‍ അമിതവേഗത്തില്‍ ഓടിച്ച് അപകടമുണ്ടാക്കിയിട്ടുണ്ട്.
from kerala news edited
via
IFTTT
Related Posts:
'ഗ്രാമിക-2014' ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും Story Dated: Thursday, December 25, 2014 03:01കോഴിക്കോട്: താമരശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സെന്റര്‍ ഫോര്‍ ഓവറോള്‍ ഡവലപ്മെന്റ് (സി.ഒ.ഡി) രജതജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാര്‍ഷിക വിജ്ഞാന … Read More
കോട്ടക്കടപ്പുറത്ത് കുടിവെള്ളം കിട്ടാക്കനി; പഞ്ചായത്ത് ഓഫീസ് ഉപരോധത്തില്‍ പ്രതിഷേധമിരമ്പി Story Dated: Thursday, December 25, 2014 03:01പയേ്ാേളി: കുടിവെള്ളം, റോഡ് എന്നീ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രദേശത്തെ ശ്മശാനത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപെട്ടാണ് കോട്ടക്കടപ്പുറം ന… Read More
ജില്ലാ സ്കൂള്‍ കലോത്സവം ശനിയാഴ്ച മുതല്‍ Story Dated: Thursday, December 25, 2014 03:01കോഴിക്കോട്: അമ്പത്തിയഞ്ചാമത് ജില്ലാ സ്കൂള്‍ യുവജനോത്സവത്തിന് ശനിയാഴ്ച കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തിരിതെളിയും.പതിനഞ്ച് വേദികളിലായി അഞ്ച് ദിവസത്തോളം നീണ… Read More
മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കുമെതിരേ രണ്ടു വിജിലന്‍സ് കേസുകള്‍ കൂടി Story Dated: Thursday, December 25, 2014 03:01കോഴിക്കോട്: കോര്പറേഷന് മേയര്‍ പ്രഫ.എ.കെ. പ്രേമജം, ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ക്കെതിരേ രണ്ടു വിജിലന്സ്കേസുകള് കൂടി രജിസ്റ്റര്‍ ചെയ്തു.അഴി… Read More
റെയില്‍വെ സ്വകാര്യവല്‍ക്കരിക്കില്ല; ഇന്ത്യന്‍ റെയില്‍വെ ജീവിതത്തിന്റെ ഭാഗം: മോഡി Story Dated: Friday, December 26, 2014 07:28വാരണാസി: ഇന്ത്യന്‍ റെയില്‍വെയെ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. റെയില്‍വെയെ സ്വകാര്യവല്‍ക്കരിക്കുന്നു എന്ന മട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥ… Read More