121

Powered By Blogger

Thursday, 25 December 2014

ആടു ജീവിതം; സൗദിയില്‍ പത്ത്‌ മലയാളികള്‍ തടങ്കലില്‍









Story Dated: Thursday, December 25, 2014 12:54



mangalam malayalam online newspaper

റിയാദ്‌: സൗദി അറേബ്യയില്‍ ജോലി തട്ടിപ്പിനിരയായ പത്ത്‌ മലയാളികള്‍ വീട്ട്‌ തടങ്കലില്‍. ഏജന്റുമാര്‍ ജോലി വാഗ്‌ദാനം നല്‍കി പറ്റിച്ച ഇവരെ ഭക്ഷണമോ വെള്ളമോ നല്‍കാതെയാണ്‌ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്‌.


മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്‌ തടങ്കലിലായ യുവാക്കള്‍. ഒരുലക്ഷം മുതല്‍ ഒന്നര ലക്ഷംവരെ ഏജന്റിന്‌ നല്‍കിയാണിവര്‍ സൗദിയിലെത്തിയത്‌. പച്ചക്കറി മാര്‍ക്കറ്റില്‍ ലോഡിംഗ്‌ ജോലി നല്‍കാമെന്നു പറഞ്ഞാണ്‌ പണം വാങ്ങിയത്‌. എന്നാല്‍ ട്രാവല്‍ ഏജന്‍സി പറഞ്ഞ കമ്പനിയില്‍ എത്തിയപ്പോഴാണ്‌ തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി ഇവര്‍ തിരിച്ചറിഞ്ഞത്‌.


നാട്ടിലേക്ക്‌ തിരിച്ചയക്കണമെന്ന്‌ യുവാക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും കമ്പനിയധികൃതര്‍ അനുകൂല നിലപാട്‌ എടുത്തില്ല. ഏജന്റിനെ സമീപിച്ച യുവാക്കളുടെ ബന്ധുക്കളെ കള്ളക്കേസില്‍ കുടുക്കാനും ഭീഷണിപ്പെടുത്താനും ശ്രമം നടന്നു. തുടര്‍ന്ന്‌ ഇന്ത്യന്‍ എംബസിക്കും മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കി. പെരിന്തല്‍ മണ്ണയിലെ ത്രീ സ്‌റ്റാര്‍ ട്രാവല്‍സും കോഴിക്കോടെ റൈബാന്‍ ട്രാവല്‍സുമാണ്‌ യുവാക്കളെ സൗദിയില്‍ എത്തിച്ചതെന്നും പരാതിയില്‍ പറയുന്നു.










from kerala news edited

via IFTTT