121

Powered By Blogger

Thursday, 25 December 2014

ടൗണ്‍ ചീഞ്ഞു നാറുന്നു; അധികൃതര്‍ മൗനം പാലിക്കുന്നു











Story Dated: Thursday, December 25, 2014 03:02


എടവണ്ണ: ടൗണ്‍ ചീഞ്ഞു നാറുന്നു.അധികൃതര്‍ മൗനം പാലിക്കുന്നു. ടൗണില്‍ മേലങ്ങാടിയിലാണ്‌ ഏതാനും ദിവസങ്ങളായി ഓട മാലിന്യം ചീഞ്ഞുനാറുന്നു. കാല്‍ നടയാത്രക്കാര്‍ അടക്കമുള്ള വഴിയാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഇത്‌ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്‌ പലരും മൂക്ക്‌ പിടിച്ചാണ്‌ ഇതു വഴി യാത്ര ചെയ്ുയന്നത്‌. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പഞ്ചായത്ത്‌ അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും ഫലം കണ്ടെത്താനായില്ല. യഥാ സമയങ്ങളില്‍ ഓട വൃത്തിയാക്കത്തതും അറ്റകൂറ്റപ്പണി നടത്താത്തതുമാണ്‌ ദുര്‍ഗന്ധത്തിന്‌ കാരണമാകുന്നതെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.ടൗണിലെ രൂക്ഷ ഗന്ധത്തിന്‌ പരിഹാരം കാണണമെന്നും ചാലിയാര്‍ പുഴയുടെ കടവിന്‌ സമീപം മാലിന്യം നിക്ഷേപിക്കുന്നത്‌ തടയണമെന്നും കാണിച്ച്‌ ജനജാഗ്രത സമിതി കണ്‍വീനര്‍ പന്താര്‍ സിദ്ദീഖിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക്‌ പരാതി നല്‍കിയിരിക്കുകയാണ്‌










from kerala news edited

via IFTTT