Story Dated: Thursday, December 25, 2014 03:02
മലപ്പുറം: ജില്ലയുടെ വ്യവസായ പുരോഗതിക്ക് ഭക്ഷ്യോല്പന്ന യൂണിറ്റുകള്‍ക്ക് വന്‍ സാധ്യതയുണ്ടെന്നു അഡ്വ.എം.ഉമ്മര്‍ എം.എല്‍.എ പറഞ്ഞു. മലപ്പുറത്തുണ്ടാക്കുന്ന ഭക്ഷ്യോത്പന്നങ്ങള്‍ മിതമായ വിലയ്ക്ക് വാങ്ങി അന്യ സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോയി പാക്ക് ചെയ്ത് വലിയ വിലയ്ക്ക് വിപണിയിലെത്തിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. വിലയിലുണ്ടാകുന്ന ഈ വ്യതിയാനം മൂലം ഉത്പാദകര്‍ക്കും ജില്ലയ്ക്കും കനത്ത നഷ്ടമാണ് ഉണ്ടാകുന്നത്. ഇവിടെ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഇവിടെ തന്നെ വിപണി കണ്ടെത്തി വിറ്റഴിക്കാനുള്ള വഴികള്‍ സംരംഭകര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംഘടിപ്പിച്ച പുഞ്ച മലപ്പുറം മേളയിലെ അഞ്ചാം ദിവസത്തെ ഭക്ഷ്യ-മാംസ സംസ്കരണം സംബന്ധിച്ച സാങ്കേതിക ശില്പപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് അംഗം പി. ഖാലിദ് അധ്യക്ഷനായി. ഡോ.കെ മാധവന്, ഡോ.പി കുട്ടി നാരായണന്, ഫുഡ് ടെക്നോളജിസ്റ്റ് പി.അലി ക്ലാസ്സെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.അബ്ദുല്‍ വഹാബ് സ്വാഗതവും അസി.ജില്ലാ വ്യവസായ ഓഫീസര്‍ എ.അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
ജില്ലാ മഹിളാ സമ്മാന്‍: കോറാടന്‍ റംലക്ക് കൈമാറി Story Dated: Sunday, March 22, 2015 03:24പെരിന്തല്‍മണ്ണ: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ 2014 ലെ ജില്ലാ മഹിളാ സമ്മാന്‍ നേടിയ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോറാടന്‍ റംലയ്ക്കുള്ള പുരസ്കാരം കലക്… Read More
മംഗളം-പുഞ്ച സെമിനാര്‍ ഇന്ന് ഉച്ചയ്ക്ക് 2.30ന് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാനം ചെയ്യും Story Dated: Sunday, March 22, 2015 03:24മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തും മലപ്പുറം ജില്ലാ കുടുംബശ്രീ മിഷനുമായി സഹകരിച്ചു മംഗളം ദിനപത്രത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'മലപ്പുറവും വനിതാ മുന്നേറ്റവും' മംഗളം-പുഞ്ച സെ… Read More
സൗകര്യങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ വന്‍ മുന്നേറ്റം നടത്തി: മന്ത്രി പി.കെ അബ്ദുറബ്ബ് Story Dated: Sunday, March 22, 2015 03:24തിരൂരങ്ങാടി: ഭൗതിക സൗകര്യങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ വന്‍ മുന്നേറ്റം നടത്തിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പികെ അബ്ദുറബ്ബ് പറഞ്ഞു. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലേക്ക്… Read More
ക്ഷയരോഗ ദിന സന്ദേശറാലി 24ന്. Story Dated: Sunday, March 22, 2015 03:24മലപ്പുറം: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്ഷയരോഗ ബാധിതരിലേയ്ക്ക് എത്തിച്ചേരൂ, ചികിത്സിക്കൂ, സുഖപ്പെടുത്തൂ എന്ന സന്ദേശവുമായി മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്ന… Read More
പുഴയോരത്ത് പൂന്തോട്ടം; മല്ലികയും റോസും വിരിഞ്ഞ് വിസ്മയകാഴ്ച Story Dated: Sunday, March 22, 2015 08:09അരീക്കോട്: പത്തനാപുരം പാലത്തിനു സമീപം ചപ്പും ചവറും നിറഞ്ഞു മലിനമായ പുഴയോരം ഇനി വിവിധ നിറങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞു നില്ക്കുന്ന ഉദ്യാനം. പാലത്തില്‍നിന്ന് വെസ്റ്റ് പത്തനാപു… Read More