Story Dated: Thursday, December 25, 2014 03:01
നാദാപുരം: കോഴിക്കോട് ജില്ലയില്‍ മന്ത്‌രോഗ വാരാചരണം വലിയതോതില്‍ ആഘോഷിച്ചപോഴും ആദിവാസി യുവതിയുടെ ദുരിതം കണ്ടില്ലെന്നു നടിച്ചു അധികൃതര്‍. ചെക്യാട് ഗ്രാമപഞ്ചായത്തിലെ കണ്ടിവാതുക്കല്‍ ആദിവാസി കോളനിക്ക് സമീപത്തെ കുറിച്ച്യ വിഭാഗത്തിലെ മുപ്പത്തിയെട്ടുകാരിയാണ് ആരോഗ്യ വകുപ്പിന്റെയും മറ്റ് ഗവണ്‍മെന്റ് അധികൃതരുടേയും അവഗണനയില്‍ വേദന കടിച്ചമര്‍ത്തി ജീവിതം തളളി നീക്കുന്നത്.
അഞ്ച് വര്‍ഷക്കാലമായി ചികിത്സ ലഭിക്കാതെ ദുരിതത്തിലാണ് ഈ കുടുംബം. വളയം കണ്ടിവാതുക്കലിലെ ചിറ്റാരി ചന്തു(85ന്റെ ഏഴ് മക്കളില്‍ മൂന്നാമത്തെ മകളാണ് രോഗ ബാധിതയായത്. ഇരുപത്തി മൂന്നാം വയസ്സില്‍ മാനസിക രോഗം പിടിപെട്ടതിനെ തുടര്‍ന്ന് കര്‍ണ്ണാടകയിലെ പേട്ടയില്‍ ചികിത്സക്ക് പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ രക്‌ത പരിശോധനയിലാണ് മന്ത് രോഗം സ്‌ഥിരീകരിച്ചത്.
തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിച്ച് ഡിസ്‌ചാര്‍ജ് ചെയ്ിയക്കുകയായിരുന്നു. അതിനു ശേഷംവയനാട്ടിലെ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ മാനസിക അസുഖത്തിന് ചികിത്സ തേടിയെങ്കിലും മന്ത് രോഗ ലക്ഷണം കണ്ട് അവിടെയും ചികിത്സ നിഷേധിക്കുകയായിരുന്നു. പിന്നീട് മന്ത് രോഗത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെങ്കിലും ഡോക്‌ടര്‍മാര്‍ രോഗിയെ കാണാന്‍ പോലുംകൂട്ടാക്കാതെ വൃദ്ധനായ പിതാവിനേയും രോഗിയായ മകളെയും യാതൊരു ദാക്ഷിണ്യവും കൂടാതെ പറഞ്ഞയക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക്
ശേഷം മകള്‍ രോഗത്താല്‍ വലയുന്നത് സഹിക്കാനാവാതെ പിതാവ് വളയം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് ദിവസത്തെ ചികിത്സക്ക് ശേഷം തുടര്‍ച്ചയായ് മരുന്ന് കഴിക്കണമെന്ന് പറഞ്ഞ് തിരിച്ചയച്ചു. പിന്നീട് നാളിതുവരെയായി രോഗത്തിന് ഒരു ചികിത്സയും ലഭിച്ചില്ല. ആയിരത്തിലധികം രൂപയാണ് മരുന്നിനും മറ്റുമായി ചെലവാകുന്നത്. ഇടത്തരം കുടുംബത്തിന് ഇത് താങ്ങാവുന്നതിലുമപ്പുറമാണ്.ആദിവാസികളുടെ സൗജന്യ ചികിത്സക്കായ് സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്ന നാട്ടിലാണ് കുറിച്ച്യ സമുദായത്തില്‍പ്പെട്ട ഈ കുടുംബത്തിന്റെ ഗതികേട്. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരോ പഞ്ചായത്തിന് കീഴിലുളള ആശാവര്‍ക്കര്‍മാരോ ഈ ഭാഗത്തേക്ക് എത്തിനോക്കിയില്ലന്ന് പിതാവ് പറയുന്നു. മന്ത് രോഗ നിവാരണത്തിനായ് ഓരോ സര്‍ക്കാര്‍ ആശുപത്രിക്ക് കീഴിലും പ്രത്യേകം സംഘം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അസുഖം ബാധിച്ച വിവരം അറിഞ്ഞില്ലന്ന മട്ടാണ്. ദേശീയ മന്ത്‌രോഗ നിവാരണവാരാചരണം ഒന്നാം ഘട്ടം കോഴിക്കോട് വിപുലമായി ആഘോച്ചെങ്കിലും അധികൃതര്‍ ആദിവാസി യുവതിയുടെ കാര്യത്തില്‍ അനാസ്‌ഥ കാണിക്കുകയായിരുന്നു. കൂടാതെ ഈ കോളനിയും പരിസരത്തും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനുളള നടപടികള്‍ ഒന്നുംതന്നെ കൈകൊണ്ടിട്ടില്ല. തെറ്റിദ്ധാരണ നിമിത്തം ഈ കുടുംബം ഒറ്റപ്പെട്ട നിലയിലാണ്.
from kerala news edited
via IFTTT