Story Dated: Thursday, December 25, 2014 04:22

തിരുവനന്തപുരം: കലാപബാധിത പ്രദേശമായ ലിബിയയിലേക്ക് മലയാളി നേഴ്സുമാരെ കടത്താന്‍ ശ്രമം. 200 ഓളം നേഴ്സുമാരെ കൂത്താട്ടുകുളത്തെ ഏജന്‍സിയാണ് അനധികൃതമായി കടത്തുന്നത്. ഇതിനായി ടൂറിസ്റ്റ് വിസയാണ് ഏജന്‍സി ഉപയോഗിക്കുന്നത്. ബംഗാസിയില്‍ ജോലി വാഗ്ദാനം ചെയ്ത ഏജന്‍സി ഓരോരുത്തരില്‍ നിന്നും ഇതിനോടകം രണ്ട് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാളെ മുംബൈയില്‍ നിന്നും നേഴ്സുമാരുടെ ആദ്യ ബാച്ചിനെ കടത്താനായിരുന്നു പദ്ധതി. ഇത് തടയണമെന്ന് ലിബിയയിലെ ഇന്ത്യന്‍ എംബസി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യാത്ര തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. റിക്രൂട്ടുമെന്റിന് ശ്രമിച്ച ഏജന്‍സിയെ കുറിച്ച് പോലീസ് അന്വേഷിച്ചുവരുന്നു. ലിബിയയില്‍ കുടുങ്ങിയ 71 മലയാളി നേഴ്സുമാരെ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ തിരികെ നാട്ടില്‍ എത്തിച്ചിരുന്നു.
from kerala news edited
via
IFTTT
Related Posts:
ഐസിസിനെയും അല്‍-ക്വയ്ദയെയും മുട്ടുകുത്തിക്കുമെന്ന് അനോണിമസ്! Story Dated: Monday, January 12, 2015 10:30ന്യൂഡല്‍ഹി: ഭീകര സംഘടനകളായ ഐസിസിനെയും അല്‍-ക്വയ്ദയെയും മുട്ടുകുത്തിക്കുമെന്ന് ഇന്റര്‍നെറ്റ് ഹാക്കര്‍ സംഘം 'അനോണിമസ്'. ഫ്രാന്‍സിലെ ചാര്‍ലി ഹെബ്ദോ വാരികയ്ക്ക് നേരെ നടന്ന ആക… Read More
വസന്ത് കുഞ്ജില്‍ യുവതി കൊല്ലപ്പെട്ട സംഭവം: സുഹൃത്ത് പിടിയില്‍ Story Dated: Monday, January 12, 2015 10:53ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ജില്‍ കഴിഞ്ഞ ദിവസം യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍. രാംതേസ് എന്നയാളെയാണ് ഞായറാഴ്ച രാത്രി അറസ്റ്റു… Read More
താലിബാന് ആക്രമണം: മൂന്നാഴ്ചയ്ക്കു ശേഷം സ്കൂളുകള്‍ തുറന്നു Story Dated: Monday, January 12, 2015 11:53പെഷാവര്‍: പെഷാവര്‍ സൈനിക സ്കൂളില്‍ താലിബാന് നടത്തിയ നരനായാട്ടിനു ശേഷം സ്കൂളുകള്‍ ഇന്ന് വീണ്ടും തുറന്നു. ആക്രമണം നടന്ന് മൂന്നാഴ്ച കഴിഞ്ഞാണ് പാകിസ്താനിലെ മേഖലയിലെ സ്കൂളുകള്‍ തു… Read More
ബ്രിട്ടണില്‍ മുസ്ലീം നഗരങ്ങള്‍; എരിതീയില്‍ എണ്ണപകരാന്‍ ഫോക്സ് ന്യൂസ്! Story Dated: Monday, January 12, 2015 12:01വാഷിംഗ്ടണ്‍: ചില ബ്രിട്ടീഷ് നഗരങ്ങളില്‍ മുസ്ലീങ്ങള്‍ മാത്രമേയുളളൂവെന്നും അത്തരം നഗരങ്ങളില്‍ അന്യമതക്കാര്‍ക്ക് പ്രവേശനം ലഭിക്കില്ലെന്നും ഫോക്സ് ന്യൂസ്. ഒരു വാര്‍ത്താ പരിപാടി… Read More
കേശവേന്ദ്രകുമാറിന് കരിഓയില്‍ അഭിഷേകം: കേസ് പിന്‍വലിക്കുന്നതില്‍ പ്രതിഷേധം Story Dated: Monday, January 12, 2015 11:29തിരുവനന്തപുരം: മുന്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ ഐ.എ.എസിനെ കെ.എസ്.യു പ്രവര്ത്തകന് കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഐ.എ.എസ് … Read More