Story Dated: Thursday, December 25, 2014 04:02
ന്യൂഡല്‍ഹി: വിദ്യാര്‍ഥിയെ ശിക്ഷിച്ചതിന് മാലിയിലെ ജയിലില്‍ തടവിലായിരുന്ന അധ്യാപകനെ മോചിപ്പിച്ചു. കോഴിക്കോട് മൊകേരി സ്വദേശി ജയചന്ദ്രനാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ ശിക്ഷിച്ചതിന് തടവിലായത്. വിദ്യാര്‍ഥിയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റം . വിദ്യാര്‍ഥിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
പിന്നീട് പരാതി പിന്‍വലിച്ച് മാതാപിതാക്കളും വിദ്യാര്‍ഥിയും രംഗത്തെത്തി. എന്നാല്‍ ജയചന്ദ്രനെ മോചിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതില്‍ ദുരൂഹതയുണ്ടെന്ന് ജയചന്ദ്രന്റെ കുടുംബവും വിദേശകാര്യ വകുപ്പും ആരോപിച്ചിരുന്നു. തുടര്‍ന്നാണ് മോചനത്തിനുള്ള നടപടികള്‍ ആരംഭിച്ചതായി ജയചന്ദ്രന്റെ ഭാര്യ ജ്യോതിയെ മാലി സര്‍ക്കാര്‍ അറിയിച്ചത്.
കഴിഞ്ഞ ഏപ്രിലില്‍ ആണ് ജയചന്ദ്രന്‍ അറസ്‌റ്റിലായത്. എന്നാല്‍ ഇക്കാര്യം സ്‌കൂള്‍ അധികൃതര്‍ ഇയാളുടെ കുടുംബത്തെ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തേടൊയാണ് ജയചന്ദ്രന്‍ അറസ്‌റ്റിലായ വിവരം ബന്ധുക്കള്‍ അറിഞ്ഞത്.
from kerala news edited
via IFTTT