121

Powered By Blogger

Sunday, 3 January 2021

ചൈനീസ് സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത ജാക് മായെ രണ്ടുമാസമായി കാണാനില്ല!

ആലിബായുടെ സഹസ്ഥാപകനും ഏഷ്യയിലെ കോടീശ്വരന്മാരിൽ പ്രമുഖനുമായ ജാക് മാ മുങ്ങിയോ? ചൈനയിലെ സെൻട്രൽ കമ്യൂണിസ്റ്റ് പാർട്ടി സർക്കാരുമായി ഏറ്റുമുട്ടിയതിനെതുടർന്ന് രണ്ടുമാസത്തിലേറെയായി ജാക് മായെ കണ്ടവരാരുമില്ലത്രെ. ജാക് മായുടെ സ്വന്തം ടാലന്റ് ഷോയായ ആഫ്രിക്കാസ് ബിസിനസ് ഹീറോസ് ന്റെ അവസാന എപ്പിസോഡിൽ ജഡ് ജായി അദ്ദേഹം എത്തിയില്ല. ഷോയുടെ വെബ്സൈറ്റിൽനിന്നും അദ്ദേഹത്തിന്റെ ചിത്രംപോലും നീക്കംചെയ്തതായി ദി ടെലിഗ്രാഫ് റിപ്പോർട്ടുചെയ്തു. 15 ലക്ഷം ഡോളർ സമ്മാനം നൽകുന്നതാണ് ഷോ. ആഫ്രിക്കയിലെ സംരംഭകർക്കാണ് മത്സരിക്കാൻ അവസരം നൽകിയിരുന്നത്. ഷാങ്ഹായിൽ നടത്തിയ ഒരു പ്രസംഗത്തിൽ സർക്കാരിനെയും സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമർശിച്ചതോടെയാണ് ജാക് മാക്കെതിരെ ചൈന വാളോങിയത്. ജാക്ക് മായ്ക്കെതിരെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആലിബാബയ്ക്കുമെതിരെയും സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. Alibaba Founder Jack Ma Suspected Missing After Coming in Conflict with China

from money rss https://bit.ly/3hDcfA9
via IFTTT

ബിറ്റ്കോയിന്റെ മൂല്യം 34,800 ഡോളര്‍ മറികടന്നു

ഡിജിറ്റൽ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ പുതുവർഷത്തിലും റെക്കോഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നു. ബിറ്റ്കോയിൻ വില ഞായറാഴ്ച ചരിത്രത്തിൽ ആദ്യമായി 34,800 ഡോളറിലെത്തി. അതായത് 25.5 ലക്ഷം രൂപ. തിങ്കളാഴ്ച 33,176 ഡോളറിലേയ്ക്ക് മൂല്യംതാഴുകയുംചെയ്തു. 20,000 ഡോളറായിരുന്ന ബിറ്റ്കോയിന്റെ മൂല്യം മൂന്നാഴ്ചകൊണ്ടാണ് 34,800 ഡോളർ നിലവാരത്തിലേയ്ക്ക് കുതിച്ചത്. മാർച്ചുമുതലുള്ളനേട്ടം 800ശതമാനമാണ്. കോവിഡ് വ്യപനവും പ്രമുഖ കറൻസികളുടെ മൂല്യം ഇടിയുന്നതും പണപ്പെരുപ്പവുമാണ് ഡിജിറ്റൽ കറൻസികളുടെ വില കുതിച്ചുയരാൻ കാരണം. റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തിലെ കേന്ദ്ര ബാങ്കുകളോ ഭരണകൂടങ്ങളോ ഇത്തരം ഡിജിറ്റൽ കറൻസികളെ അംഗീകരിക്കുന്നില്ല. ഇതേത്തുടർന്ന് ഇടക്കാലത്ത് ഇതിന്റെ വില വൻതോതിൽ ഇടിഞ്ഞിരുന്നു. വൈകാതെ ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോകറൻസികൾ അംഗീകരിക്കുമെന്ന പ്രതീക്ഷയാണ് നിക്ഷേപകരിൽ വീണ്ടും താൽപര്യംജനിപ്പിച്ചിരിക്കുന്നത്.

from money rss https://bit.ly/39225VT
via IFTTT

സ്വര്‍ണവില പവന് 320 രൂപകൂടി 37,840 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 320 രൂപകൂടി 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്വർണവില രണ്ടുമാസത്തെ ഉയർന്ന നിലവാരത്തിലെത്തി. സ്പോട് ഗോൾഡ് വില ഔൺസിന് 1,917.76 ഡോളറായാണ് ഉയർന്നത്. ബ്രിട്ടനിലിൽ ഉൾപ്പടെ കോവിഡ് കേസുകൾ പുതിയതായി റിപ്പോർട്ടുചെയ്യുന്ന സാഹചര്യത്തിലാണ് വിലയിൽ വർധനവുണ്ടായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,826 രൂപയിലെത്തി.

from money rss https://bit.ly/3odSuBo
via IFTTT

ഉയര്‍ന്ന പലിശ: സര്‍ക്കാര്‍ സുരക്ഷയില്‍ നിക്ഷേപിക്കാം

കോവിഡ് കാലത്ത് ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിൽ ഇടിവുണ്ടായതും പല ധനസ്ഥാപനങ്ങളുടെയും തട്ടിപ്പുകഥകൾ പുറത്തുവന്നതും സാധാരണക്കാരന് അവന്റെ സമ്പാദ്യത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഈയവസരത്തിൽ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ സുരക്ഷയും ഉയർന്ന മൂല്യവും നൽകുന്ന ചില സ്ഥാപനങ്ങളെക്കുറിച്ച്അറിയാം. ട്രഷറി - പലിശ 8.5 ശതമാനം * സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രമല്ല, പൊതുജനങ്ങൾക്കും ട്രഷറിയിൽ പണം നിക്ഷേപിക്കാം. * സ്ഥിരനിക്ഷേപത്തിന് 8.5 ശതമാനം വരെ പലിശ നൽകുന്നു. മാസംതോറും പലിശ കിട്ടും. * പത്തുവർഷത്തേക്ക് വരെ നിക്ഷേപിക്കാം. * ട്രഷറി സേവിങ്സ് ബാങ്കിലെ പണത്തിന് നാലു ശതമാനം പലിശയുണ്ട്. സർക്കാർ ജീവനക്കാർക്കായുള്ള സേവിങ്സ് അക്കൗണ്ടിൽ ആറ് ശതമാനം പലിശ ലഭിക്കും. * tsbonline.kerala എന്ന വെബ്സൈറ്റിലൂടെ പലിശ തുക ഓൺലൈനായി ഏത് ബാങ്ക് അക്കൗണ്ടിലേക്കും മാറ്റാം. * സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് വായ്പകൾക്ക് ഉൾപ്പെടെ ജാമ്യമായി നൽകാവുന്നതാണ്. ചെക്ക് ബുക്ക് ലഭിക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് സർവീസ് ചാർജ് ഇല്ലെന്നതും പ്രത്യേകതയാണ്. * എ.ടി.എം. പോലെയുള്ള സേവനങ്ങൾ തുടങ്ങാൻ അധികൃതർ പദ്ധതിയിട്ടു വരുന്നുണ്ട്. ജില്ലാ, സബ് ട്രഷറികളിൽ സേവനം ലഭ്യമാണ്. കെ.ടി.ഡി.എഫ്.സി. - പലിശ 9.8 ശതമാനം കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിന്റെ പൊതുജനങ്ങൾക്കായുള്ള സ്ഥിരനിക്ഷേപ പദ്ധതികൾ 9.8 ശതമാനം വരെയാണ് പലിശ നേടിത്തരും. ഒന്നു മുതൽ അഞ്ചുവർഷം വരെയുള്ള വിവിധ പദ്ധതികൾ - മുതിർന്ന പൗരൻമാർക്ക് 8 മുതൽ 9.8 ശതമാനം വരെ പലിശ ലഭിക്കും. മറ്റുള്ളവർക്ക് 7.75 മുതൽ 9.43 ശതമാനം വരെ. അഞ്ചുവർഷത്തേക്ക് നിക്ഷേപിക്കേണ്ട മണി മൾട്ടിപ്ലയിങ് സ്കീമാണ് ഏറ്റവും പലിശ തരുന്നത്. മാസം അല്ലെങ്കിൽ വർഷം എന്ന രീതിയിൽ മറ്റ് പദ്ധതികളിൽ നിന്ന് പലിശ ലഭിക്കും. കോട്ടയം ജില്ലയിൽ ഓഫീസില്ല, തിരുവല്ല കെ.എസ്.ആർ.ടി.സി. കോംപ്ലക്സിൽ ഓഫീസുണ്ട്. കെ.എസ്.എഫ്.ഇ. ചിട്ടിമേലുള്ള ബാധ്യതയായി നൽകുന്ന തുകയ്ക്ക് 7.45 ശതമാനവും ചിട്ടി പിടിച്ച തുകയിൽ ബാക്കിക്ക് ഏഴു ശതമാനവും ചേർത്തുള്ള സ്ഥിരനിക്ഷേപമാണ് കെ.എസ്.എഫ്.ഇ.യുടെ ആകർഷണം. സേവിങ്സ് അക്കൗണ്ടുകൾക്ക് ആറു ശതമാനം പലിശയെന്നതും പ്രത്യേകതയാണ്. സ്ഥിരനിക്ഷേപത്തിന് ഒരു വർഷത്തേക്ക് 6.5 ശതമാനമാണ് പലിശ. 150 ദിവസത്തേക്ക് 6.15 ശതമാനവും. കേരള ബാങ്കിന് കീഴിലുള്ള സർവീസ് സഹകരണ സംഘങ്ങളിൽ സ്ഥിരനിക്ഷേപത്തിനായി നിരവധി പദ്ധതികളാണുള്ളത്. 15 ദിവസം മുതൽ ആരംഭിക്കുന്ന വിവിധ കാലയളവിലുള്ള പദ്ധതികളിലായി 5.25 മുതൽ 7.25 ശതമാനം വരെ പലിശയാണ് ഇപ്പോൾ നൽകിവരുന്നത്. പൊതുജനങ്ങൾക്കായി മികച്ച സേവനം നൽകിവരുന്നു. ട്രഷറിയിൽ നിക്ഷേപിക്കുന്നതിലൂടെ നാടിന്റെ വികസനത്തിൽ കൂടിയാണ് പങ്കാളിയാകുന്നത്. - സി.കെ. ബാബുരാജ്, ജില്ലാ ട്രഷറി ഓഫീസർ, കോട്ടയം

from money rss https://bit.ly/2LieZXy
via IFTTT

ഓഹരി വിപണിയില്‍ റാലി തുടരുന്നു: സെന്‍സെക്‌സ് 48,000 കടന്നു

മുംബൈ: ഓഹരി വിപണിയിൽ മുന്നേറ്റംതുടരുന്നു. സെൻസെക്സ് ഇതാദ്യമായി 48,000 മറികടന്നു. നിഫ്റ്റി 14,100ലുമെത്തി. സെൻസെക്സ് 236 ഉയർന്ന് 48,105ലും നിഫ്റ്റി 74 പോയന്റ് നേട്ടത്തിൽ 14,092ലുമാണ് വ്യാപാരം ആരംഭിച്ചത്.നിഫ്റ്റി റിലയാൽറ്റി സൂചിക ഒഴികെയുള്ളവ നേട്ടത്തിലാണ്. ലോഹ സൂചിക 1.6ശമതാനം ഉയർന്നു. ബിഎസ്ഇയിലെ 1374 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 223 ഓഹരികൾ നഷ്ടത്തിലുമാണ്. 50 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എൽആൻഡ്ടി, സൺ ഫാർമ, അൾട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. Sensex hits 48,000 for the first time, Nifty near 14,100

from money rss https://bit.ly/3pY9VXt
via IFTTT

പുളി കയറ്റുമതി അറുപതോളം രാജ്യങ്ങളിലേക്ക്‌

തൃശ്ശൂർ: ഒറ്റത്തടിയാണെങ്കിലും വേരു മുതൽ ഓല വരെ എന്തും ഗുണകരമായതുകൊണ്ട് തെങ്ങ് കൽപ്പവൃക്ഷമായെങ്കിൽ ഗുണങ്ങളുടെ കണക്കെടുത്താൽ പുളിമരവും കല്പവൃക്ഷം തന്നെ. ഭക്ഷ്യ, ഔഷധ, വസ്ത്ര, വ്യവസായ ശൃംഖലകളിൽ പുളിയും പുളിങ്കുരുവും പ്രധാന ഘടകങ്ങളാണ്. ഇന്ത്യയുടെ മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി വരുമാനത്തിൽ പുളിയുത്പന്നങ്ങൾക്കും പങ്കുണ്ട്. അസംഖ്യം ഗുണങ്ങളുണ്ടെങ്കിലും സ്ഥലപരിമിതിയുടെ പേരുപറഞ്ഞ് പുളിമരത്തെ പലരും വീട്ടുപറമ്പുകളിൽനിന്ന് വെട്ടിമാറ്റുകയാണ്. കാറ്റിനെയും വരൾച്ചയെയും ഒരുപോലെ പ്രതിരോധിക്കുന്നതാണ് പുളിമരങ്ങൾ. പുളി കടൽ കടക്കുമ്പോൾ ഇന്ത്യയിൽനിന്ന് അറുപതോളം രാജ്യങ്ങളിലേയ്ക്കാണ് പുളി കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുളി ഉത്പാദിപ്പിക്കുന്നത് കർണാടകയിലാണ്. ദേശീയ ഉത്പാദനത്തിന്റെ പതിനെട്ട് ശതമാനം കേരളത്തിൽനിന്നാണ്. ഇതിൽ പകുതി പാലക്കാട്ടുനിന്നും. പ്രതിവർഷം 15,000 ടൺ പുളിയാണ് പാലക്കാട്ടുനിന്ന് ഉത്പാദിപ്പിക്കുന്നത്. ഉത്പാദനത്തിൽ തൊട്ടടുത്ത് നിൽക്കുന്നത് തിരുവനന്തപുരം ജില്ലയാണ്. കുരു കളഞ്ഞ് വൃത്തിയാക്കിയ ഒരു കിലോ പുളിക്ക് 90 മുതൽ 120 രൂപ വരെ വിലയുണ്ട്. പുളിയിൽനിന്ന് ജ്യൂസ്, കോൺസൻട്രേറ്റ്, പുളി മിഠായി, പുളി ഇഞ്ചി, പുളി പേട തുടങ്ങിയവ തയ്യാറാക്കുന്നു. പുളിങ്കുരു ചെറിയ കുരുവല്ല കാലിത്തീറ്റയായും റബ്ബർപാൽ ഉറയ്ക്കുന്നതിനും മാത്രം ഉപയോഗിച്ചിരുന്ന പുളിങ്കുരു ഇന്ന് നിരവധി വ്യവസായങ്ങളിലെ അസംസ്കൃതവസ്തുവാണ്. പുളിങ്കുരു തോടിൽനിന്നെടുക്കുന്ന ടാനിൻ എന്ന രാസവസ്തു വസ്ത്രത്തിൽ തവിട്ടുനിറം നൽകും. കത്തിച്ചുകിട്ടുന്ന കരി ആയുർവേദത്തിൽ ശുദ്ധീകരണവസ്തുവാണ്. ചണ, പരുത്തി നൂലുകൾക്ക് കട്ടികൂട്ടാൻ പുളിങ്കുരുവിൽനിന്നുള്ള ജെല്ലോസ് എന്ന അന്നജം വാണിജ്യാടിസ്ഥാനത്തിൽ നിലവിലുണ്ട്. 17 മുതൽ 20 ശതമാനം വരെ പ്രോട്ടീൻ അടങ്ങിയ പുളിങ്കുരുവിന് പോഷകഗുണങ്ങൾ ഏറെയാണ്. ഇതിലെ പെക്ടിൻ ബേക്കറി പലഹാരങ്ങളിലും ബ്രഡ്, ബിസ്കറ്റ്, ജാം, ജെല്ലി തുടങ്ങിയവയിലും ചേർക്കുന്നു. ബുക്ക് ബൈൻഡിങ്ങിനും പ്ലൈവുഡ് വ്യവസായത്തിലും അവശ്യഘടകമാണ്. പുളിങ്കുരുവിൽനിന്നുള്ള തൈലം പെയിന്റ്, വാർണിഷ് എന്നിവയിൽ ചേർക്കും. പുളിങ്കുരുവിന് കിലോയ്ക്ക് 15 രൂപയാണുള്ളത്. പുളിയിലയ്ക്കും ഞരമ്പിനും ഡിമാൻഡ് ആയുർവേദത്തിലും ഔഷധവ്യവസായത്തിലും പുളിയുടെ ഇലയും ഇല കളഞ്ഞ ഞരമ്പും വ്യാപകമായി ഉപയോഗിക്കുന്നു. പുളിയില പൂർണമായി കൊട്ടൻചുക്കാദി ചൂർണത്തിലും പുളിഞരമ്പ് രാസ്നാദി ചൂർണത്തിലും ചേർക്കുന്നു. പുളിയുടെ തളിരിലയും പൂവും പല കറിക്കൂട്ടുകളിലും അച്ചാറുകളിലും ധാരാളം ഉപയോഗിക്കുന്നുണ്ട്. ഇതിന് കിലോയ്ക്ക് 30 രൂപ വരെ ലഭിക്കും. ആയുർവേദ ഒൗഷധനിർമാണത്തിന് പുളിവിറകാണ് ഉപയോഗിക്കുക.

from money rss https://bit.ly/2X4O1Ft
via IFTTT