121

Powered By Blogger

Sunday, 3 January 2021

പുളി കയറ്റുമതി അറുപതോളം രാജ്യങ്ങളിലേക്ക്‌

തൃശ്ശൂർ: ഒറ്റത്തടിയാണെങ്കിലും വേരു മുതൽ ഓല വരെ എന്തും ഗുണകരമായതുകൊണ്ട് തെങ്ങ് കൽപ്പവൃക്ഷമായെങ്കിൽ ഗുണങ്ങളുടെ കണക്കെടുത്താൽ പുളിമരവും കല്പവൃക്ഷം തന്നെ. ഭക്ഷ്യ, ഔഷധ, വസ്ത്ര, വ്യവസായ ശൃംഖലകളിൽ പുളിയും പുളിങ്കുരുവും പ്രധാന ഘടകങ്ങളാണ്. ഇന്ത്യയുടെ മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി വരുമാനത്തിൽ പുളിയുത്പന്നങ്ങൾക്കും പങ്കുണ്ട്. അസംഖ്യം ഗുണങ്ങളുണ്ടെങ്കിലും സ്ഥലപരിമിതിയുടെ പേരുപറഞ്ഞ് പുളിമരത്തെ പലരും വീട്ടുപറമ്പുകളിൽനിന്ന് വെട്ടിമാറ്റുകയാണ്. കാറ്റിനെയും വരൾച്ചയെയും ഒരുപോലെ പ്രതിരോധിക്കുന്നതാണ് പുളിമരങ്ങൾ. പുളി കടൽ കടക്കുമ്പോൾ ഇന്ത്യയിൽനിന്ന് അറുപതോളം രാജ്യങ്ങളിലേയ്ക്കാണ് പുളി കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുളി ഉത്പാദിപ്പിക്കുന്നത് കർണാടകയിലാണ്. ദേശീയ ഉത്പാദനത്തിന്റെ പതിനെട്ട് ശതമാനം കേരളത്തിൽനിന്നാണ്. ഇതിൽ പകുതി പാലക്കാട്ടുനിന്നും. പ്രതിവർഷം 15,000 ടൺ പുളിയാണ് പാലക്കാട്ടുനിന്ന് ഉത്പാദിപ്പിക്കുന്നത്. ഉത്പാദനത്തിൽ തൊട്ടടുത്ത് നിൽക്കുന്നത് തിരുവനന്തപുരം ജില്ലയാണ്. കുരു കളഞ്ഞ് വൃത്തിയാക്കിയ ഒരു കിലോ പുളിക്ക് 90 മുതൽ 120 രൂപ വരെ വിലയുണ്ട്. പുളിയിൽനിന്ന് ജ്യൂസ്, കോൺസൻട്രേറ്റ്, പുളി മിഠായി, പുളി ഇഞ്ചി, പുളി പേട തുടങ്ങിയവ തയ്യാറാക്കുന്നു. പുളിങ്കുരു ചെറിയ കുരുവല്ല കാലിത്തീറ്റയായും റബ്ബർപാൽ ഉറയ്ക്കുന്നതിനും മാത്രം ഉപയോഗിച്ചിരുന്ന പുളിങ്കുരു ഇന്ന് നിരവധി വ്യവസായങ്ങളിലെ അസംസ്കൃതവസ്തുവാണ്. പുളിങ്കുരു തോടിൽനിന്നെടുക്കുന്ന ടാനിൻ എന്ന രാസവസ്തു വസ്ത്രത്തിൽ തവിട്ടുനിറം നൽകും. കത്തിച്ചുകിട്ടുന്ന കരി ആയുർവേദത്തിൽ ശുദ്ധീകരണവസ്തുവാണ്. ചണ, പരുത്തി നൂലുകൾക്ക് കട്ടികൂട്ടാൻ പുളിങ്കുരുവിൽനിന്നുള്ള ജെല്ലോസ് എന്ന അന്നജം വാണിജ്യാടിസ്ഥാനത്തിൽ നിലവിലുണ്ട്. 17 മുതൽ 20 ശതമാനം വരെ പ്രോട്ടീൻ അടങ്ങിയ പുളിങ്കുരുവിന് പോഷകഗുണങ്ങൾ ഏറെയാണ്. ഇതിലെ പെക്ടിൻ ബേക്കറി പലഹാരങ്ങളിലും ബ്രഡ്, ബിസ്കറ്റ്, ജാം, ജെല്ലി തുടങ്ങിയവയിലും ചേർക്കുന്നു. ബുക്ക് ബൈൻഡിങ്ങിനും പ്ലൈവുഡ് വ്യവസായത്തിലും അവശ്യഘടകമാണ്. പുളിങ്കുരുവിൽനിന്നുള്ള തൈലം പെയിന്റ്, വാർണിഷ് എന്നിവയിൽ ചേർക്കും. പുളിങ്കുരുവിന് കിലോയ്ക്ക് 15 രൂപയാണുള്ളത്. പുളിയിലയ്ക്കും ഞരമ്പിനും ഡിമാൻഡ് ആയുർവേദത്തിലും ഔഷധവ്യവസായത്തിലും പുളിയുടെ ഇലയും ഇല കളഞ്ഞ ഞരമ്പും വ്യാപകമായി ഉപയോഗിക്കുന്നു. പുളിയില പൂർണമായി കൊട്ടൻചുക്കാദി ചൂർണത്തിലും പുളിഞരമ്പ് രാസ്നാദി ചൂർണത്തിലും ചേർക്കുന്നു. പുളിയുടെ തളിരിലയും പൂവും പല കറിക്കൂട്ടുകളിലും അച്ചാറുകളിലും ധാരാളം ഉപയോഗിക്കുന്നുണ്ട്. ഇതിന് കിലോയ്ക്ക് 30 രൂപ വരെ ലഭിക്കും. ആയുർവേദ ഒൗഷധനിർമാണത്തിന് പുളിവിറകാണ് ഉപയോഗിക്കുക.

from money rss https://bit.ly/2X4O1Ft
via IFTTT