121

Powered By Blogger

Sunday, 3 January 2021

ഉയര്‍ന്ന പലിശ: സര്‍ക്കാര്‍ സുരക്ഷയില്‍ നിക്ഷേപിക്കാം

കോവിഡ് കാലത്ത് ബാങ്ക് നിക്ഷേപങ്ങളുടെ പലിശയിൽ ഇടിവുണ്ടായതും പല ധനസ്ഥാപനങ്ങളുടെയും തട്ടിപ്പുകഥകൾ പുറത്തുവന്നതും സാധാരണക്കാരന് അവന്റെ സമ്പാദ്യത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഈയവസരത്തിൽ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ സുരക്ഷയും ഉയർന്ന മൂല്യവും നൽകുന്ന ചില സ്ഥാപനങ്ങളെക്കുറിച്ച്അറിയാം. ട്രഷറി - പലിശ 8.5 ശതമാനം * സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രമല്ല, പൊതുജനങ്ങൾക്കും ട്രഷറിയിൽ പണം നിക്ഷേപിക്കാം. * സ്ഥിരനിക്ഷേപത്തിന് 8.5 ശതമാനം വരെ പലിശ നൽകുന്നു. മാസംതോറും പലിശ കിട്ടും. * പത്തുവർഷത്തേക്ക് വരെ നിക്ഷേപിക്കാം. * ട്രഷറി സേവിങ്സ് ബാങ്കിലെ പണത്തിന് നാലു ശതമാനം പലിശയുണ്ട്. സർക്കാർ ജീവനക്കാർക്കായുള്ള സേവിങ്സ് അക്കൗണ്ടിൽ ആറ് ശതമാനം പലിശ ലഭിക്കും. * tsbonline.kerala എന്ന വെബ്സൈറ്റിലൂടെ പലിശ തുക ഓൺലൈനായി ഏത് ബാങ്ക് അക്കൗണ്ടിലേക്കും മാറ്റാം. * സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് വായ്പകൾക്ക് ഉൾപ്പെടെ ജാമ്യമായി നൽകാവുന്നതാണ്. ചെക്ക് ബുക്ക് ലഭിക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് സർവീസ് ചാർജ് ഇല്ലെന്നതും പ്രത്യേകതയാണ്. * എ.ടി.എം. പോലെയുള്ള സേവനങ്ങൾ തുടങ്ങാൻ അധികൃതർ പദ്ധതിയിട്ടു വരുന്നുണ്ട്. ജില്ലാ, സബ് ട്രഷറികളിൽ സേവനം ലഭ്യമാണ്. കെ.ടി.ഡി.എഫ്.സി. - പലിശ 9.8 ശതമാനം കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിന്റെ പൊതുജനങ്ങൾക്കായുള്ള സ്ഥിരനിക്ഷേപ പദ്ധതികൾ 9.8 ശതമാനം വരെയാണ് പലിശ നേടിത്തരും. ഒന്നു മുതൽ അഞ്ചുവർഷം വരെയുള്ള വിവിധ പദ്ധതികൾ - മുതിർന്ന പൗരൻമാർക്ക് 8 മുതൽ 9.8 ശതമാനം വരെ പലിശ ലഭിക്കും. മറ്റുള്ളവർക്ക് 7.75 മുതൽ 9.43 ശതമാനം വരെ. അഞ്ചുവർഷത്തേക്ക് നിക്ഷേപിക്കേണ്ട മണി മൾട്ടിപ്ലയിങ് സ്കീമാണ് ഏറ്റവും പലിശ തരുന്നത്. മാസം അല്ലെങ്കിൽ വർഷം എന്ന രീതിയിൽ മറ്റ് പദ്ധതികളിൽ നിന്ന് പലിശ ലഭിക്കും. കോട്ടയം ജില്ലയിൽ ഓഫീസില്ല, തിരുവല്ല കെ.എസ്.ആർ.ടി.സി. കോംപ്ലക്സിൽ ഓഫീസുണ്ട്. കെ.എസ്.എഫ്.ഇ. ചിട്ടിമേലുള്ള ബാധ്യതയായി നൽകുന്ന തുകയ്ക്ക് 7.45 ശതമാനവും ചിട്ടി പിടിച്ച തുകയിൽ ബാക്കിക്ക് ഏഴു ശതമാനവും ചേർത്തുള്ള സ്ഥിരനിക്ഷേപമാണ് കെ.എസ്.എഫ്.ഇ.യുടെ ആകർഷണം. സേവിങ്സ് അക്കൗണ്ടുകൾക്ക് ആറു ശതമാനം പലിശയെന്നതും പ്രത്യേകതയാണ്. സ്ഥിരനിക്ഷേപത്തിന് ഒരു വർഷത്തേക്ക് 6.5 ശതമാനമാണ് പലിശ. 150 ദിവസത്തേക്ക് 6.15 ശതമാനവും. കേരള ബാങ്കിന് കീഴിലുള്ള സർവീസ് സഹകരണ സംഘങ്ങളിൽ സ്ഥിരനിക്ഷേപത്തിനായി നിരവധി പദ്ധതികളാണുള്ളത്. 15 ദിവസം മുതൽ ആരംഭിക്കുന്ന വിവിധ കാലയളവിലുള്ള പദ്ധതികളിലായി 5.25 മുതൽ 7.25 ശതമാനം വരെ പലിശയാണ് ഇപ്പോൾ നൽകിവരുന്നത്. പൊതുജനങ്ങൾക്കായി മികച്ച സേവനം നൽകിവരുന്നു. ട്രഷറിയിൽ നിക്ഷേപിക്കുന്നതിലൂടെ നാടിന്റെ വികസനത്തിൽ കൂടിയാണ് പങ്കാളിയാകുന്നത്. - സി.കെ. ബാബുരാജ്, ജില്ലാ ട്രഷറി ഓഫീസർ, കോട്ടയം

from money rss https://bit.ly/2LieZXy
via IFTTT