121

Powered By Blogger

Sunday 21 March 2021

ഇന്ത്യയിലെ ആദ്യ ലക്ഷ്വറി സില്‍ക്ക് ക്ലോത്തിങ് ബ്രാന്‍ഡ് 'ബീന കണ്ണന്‍' അവതരണം 23ന്

കൊച്ചി: കാഞ്ചിപുരം നെയ്ത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ലോകത്തിലെ ആദ്യ ഹൗട്ട്കൊട്ടൂർ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ഡിസൈനർമാരിലൊരാളായ ബീന കണ്ണൻ. മാർച്ച് 23ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിലായിരിക്കും ബീന കണ്ണന്റെ കയ്യൊപ്പ് പതിഞ്ഞ ഡിസൈനുകളുടെ മനോഹരമായ ശേഖരം അവതരിപ്പിക്കുക. മാർച്ച് 24ന് ഈ രംഗത്തെ വിദഗ്ധർക്ക് വേണ്ടി സ്റ്റോർ സന്ദർശനവും ആസൂത്രണം ചെയ്തിട്ടുണ്ട്. പാരമ്പര്യ തനിമയോടെയുള്ള രൂപകൽപനകൾക്ക് ആഗോളതലത്തിൽ തന്നെ പ്രശസ്തയാണ് ബീന കണ്ണൻ. ഫാഷൻ ലോകത്ത് മനോഹരമായ ഡിസൈനുകളിലൂടെ തന്റെ സാനിധ്യം അടയാളപ്പെടുത്തിയ ബീന കണ്ണൻ, പുതിയ ഡിസൈൻ ശേഖരത്തിലൂടെ സിൽക്ക് നെയ്ത്തിന്റെ സമ്പന്നമായ ഇന്ത്യൻ പൈതൃകം ലോകത്തിന് മുന്നിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകപ്രശസ്തമായ കാഞ്ചിപുരം നെയ്ത്തിനെ ആസ്പദമാക്കി, ആദ്യമായാണ് ഒരു ഡിസൈനർ ശേഖരം ഒരുങ്ങുന്നത്. ഇന്ത്യൻ നെയ്ത്ത് രംഗത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മഹനീയ സംഭാവനകൾ നൽകുന്ന ബീന കണ്ണന്റെ പുതിയ ഉദ്യമം ഈ രംഗത്ത് പുതുമയും വ്യത്യസ്തതയുമുള്ള പരീക്ഷണമായി മാറും. വസ്ത്ര രൂപകൽപന രംഗത്ത്് ഏറ്റവും നൂതനമായ മാറ്റത്തിന് കൂടിയാണ് കാഞ്ചിപുരം നെയ്ത്ത് ആസ്പദമാക്കിയുള്ള ഹൗട്ട്കൊട്ടൂർ ബ്രാൻഡ് തുടക്കമിടുന്നത്. ഇതോടെ ലോകത്തെ പ്രീമിയം വസ്ത്ര ബ്രാൻഡ് നിരയിലേക്ക് ഇന്ത്യയിൽ നിന്നുള്ള സംരംഭങ്ങളിലൊന്നായി ബീന കണ്ണൻ ബ്രാൻഡിങും മാറും. കേരളത്തിൽ നിന്നും ഇത്തരത്തിലൊരു സംരംഭം ലോകവിപണിയിലേക്കെത്തുന്നത് ലോകമെമ്പാടുമുള്ള മലയാളികൾക്കും അഭിമാനനിമിഷമായിരിക്കും. കാഞ്ചിപുരം ഇൻസ്പയേർഡ് ഹൗട്ട്കൊട്ടൂർ ബ്രാൻഡിന്റെ ഇന്ത്യയിലെ തന്നെ ആദ്യ ഫ്ളാഗ്ഷിപ്പ് സ്റ്റോറിന്റെ അവതരണവും 23ന് കൊച്ചിയിൽ അരങ്ങേറും. ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ചടങ്ങിൽ മുൻനിര മോഡലുകളായിരിക്കും പുതിയ ഡിസൈൻ ശേഖരം പ്രദർശിപ്പിക്കുക. 24ന് ഫാഷൻ രംഗത്തെ എല്ലാ വിദഗ്ധർക്കും ഡിസൈനുകൾ നേരിട്ട് കാണാനുള്ള അവസരം ഒരുക്കും. രാജ്യമെമ്പാടുമുള്ള ഡിസൈൻ പ്രേമികൾ, ഫാഷൻ പ്രചോദകർ, ഉയർന്ന വ്യക്തിത്വങ്ങൾ തുടങ്ങിയവർ പരിപാടിക്ക് സാക്ഷ്യം വഹിക്കും. 26നായിരിക്കും എറണാകുളം എം.ജി റോഡിലുള്ള ശീമാട്ടിയുടെ അഞ്ചാം നിലയിൽ സ്റ്റോർ ഔദ്യോഗികമായി തുറക്കുക.

from money rss https://bit.ly/395XrqF
via IFTTT

ഇടപാട് തടയാൻ ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളുടെ ഐപി വിലാസം ബ്ലോക്ക് ചെയ്‌തേക്കും

രാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാട് നടത്തുന്ന സ്ഥാപനങ്ങളുടെയും എക്സ്ചേഞ്ചുകളുടെയും ഐപി(ഇന്റർനെറ്റ് പ്രോട്ടോകോൾ അഡ്രസ്)വിലാസം സർക്കാർ ബ്ലോക്ക്ചെയ്തേക്കും. സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നതിന് ബില്ല് അവതരിപ്പിക്കാനിരിക്കെയാണ് സർക്കാരിന്റെ പുതിയനീക്കം. രാജ്യത്ത് സ്വന്തമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനും ആർബിഐയ്ക്ക് പദ്ധതിയുണ്ട്. ചൈന ഉൾപ്പടെ പലരാജ്യങ്ങളും ക്രിപ്റ്റോകറൻസിക്കുപകരം ഡിജിറ്റൽ കറൻസി പുറത്തിറക്കിയിട്ടുണ്ട്. അതിനുമുന്നോടിയായാണ് ക്രിപ്റ്റോകറൻസി ഇടപാടുകൾതടയാൻ ഐപി വിലാസം ബ്ലോക്ക്ചെയ്യുന്നത്. അഡൾട്ട് സൈറ്റുകളും ചൈനീസ് ആപ്പുകളും നിരോധിച്ചതുപോലെ ക്രിപ്റ്റോ ഇടപാടുകൾ നടത്തുന്ന സൈറ്റുകളും ബ്ലോക്ക്ചെയ്യുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. അതേസമയം, ബിറ്റ്കോയിൻ, ഇഥേറിയം ഉൾപ്പടെയുള്ള വികേന്ദ്രീകൃത കറൻസികൾ നിരോധിക്കാൻ എളുപ്പമല്ലെന്നാണ് ഇടപാടുകാരും ഇതുമായി ബന്ധപ്പെട്ട വ്യവസായികളും പറയുന്നത്.

from money rss https://bit.ly/3vMVtFh
via IFTTT

സ്വർണവില പവന് 160 രൂപകുറഞ്ഞ് 33,640 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകുറഞ്ഞ് 33,640 രൂപയായി. 4,205 രൂപയാണ് ഗ്രാമിന്റെവില. 33,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോളവിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,739.78 ഡോളറായും കുറഞ്ഞു. യുഎസിലെ ട്രഷറി ആദായംകൂടിയതും ഡോളർ കരുത്താർജിച്ചതുമാണ് സ്വർണത്തെ ബാധിച്ചത്. യുഎസിലെ ബോണ്ട് ആദായം ഒരുവർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതിനാൽ നിക്ഷേപകർകൂട്ടത്തോടെ നിക്ഷേപംമാറ്റിയതാണ് സ്വർണത്തെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 44,981 നിലവാരത്തിലാണ്.

from money rss https://bit.ly/3sehlHq
via IFTTT

സെൻസെക്‌സിൽ 310 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,700നുതാഴെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 310 പോയന്റ് താഴ്ന്ന് 49,548ലും നിഫ്റ്റി 70 പോയന്റ് നഷ്ടത്തിൽ 14,673ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 774 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 687 ഓഹരികൾ നേട്ടത്തിലുമാണ്. 88 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ബോണ്ട് ആദായം വർധിച്ചതിനെതുടർന്ന് യുഎസിലെ സൂചികകൾ കനത്തനഷ്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. യുറോപ്പിൽ കോവിഡ് വീണ്ടുംവ്യാപിക്കുന്നതും സൂചികകളുടെ കരുത്തുചോർത്തി. പവർഗ്രിഡ് കോർപ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ്, എൽആൻഡ്ടി, എസ്ബിഐ, ഹിൻഡാൽകോ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. സിപ്ല, ബിപിസിഎൽ, ഡോ.റെഡ്ഡീസ് ലാബ്, ബ്രിട്ടാനിയ, സൺ ഫാർമ, ഡിവീസ് ലാബ്, ഹിന്ദുസ്ഥാൻ യുണിലിവർ, വിപ്രോ, അദാനി പോർട്സ്, ഇൻഫോസിസ്, ഐടിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss https://bit.ly/3cYuf5M
via IFTTT

കോവിഡിനുള്ള റഷ്യൻ വാക്‌സിൻ നിർമിക്കാൻ മലയാളി കമ്പനി

മലയാളി സംരംഭകൻ അരുൺ കുമാറിന്റെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ട്രൈഡ്സ് എന്ന മരുന്നുകമ്പനി കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള റഷ്യൻ വാക്സിനായ സ്പുട്നിക് 5 നിർമിക്കും. 20 കോടി ഡോസ് വാക്സിനാണ് സ്ട്രൈഡ്സിനു കീഴിലുള്ള ബയോ ഫാർമസ്യൂട്ടിക്കൽസ് വിഭാഗമായ സ്റ്റെലിസ് ബയോ ഫാർമ ഉത്പാദിപ്പിക്കുക. റഷ്യയുടെ സർക്കാർ നിക്ഷേപ സ്ഥാപനമായ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റേതാണ് (ആർ.ഡി.ഐ.എഫ്.) കരാർ. ആർ.ഡി.ഐ.എഫിന്റെ ഇന്ത്യയിലെ പങ്കാളിയായ എൻസോ ഹെൽത്ത് കെയറിന്റെ പിന്തുണയും ഇടപാടിനുണ്ട്. കോവിഡിനെ പ്രതിരോധിക്കാൻ ലോകത്ത് വികസിപ്പിച്ച ആദ്യ വാക്സിനുകളിലൊന്നാണ് റഷ്യയുടെ സ്പുട്നിക്. രണ്ടു ഡോസുകളായാണ് ഇവ നൽകുന്നത്. 91.6 ശതമാനമാണ് വിജയ ശതമാനം. 10 കോടി ജനങ്ങൾക്ക് ആവശ്യമായ പ്രതിരോധ മരുന്നാണ് ഇന്ത്യൻ കമ്പനി ഉത്പാദിപ്പിക്കുന്നത്. കോവിഡ് പ്രതിരോധ വാക്സിൻ നിർമിച്ച് വിതരണം ചെയ്യാനുള്ള ദൗത്യത്തിൽ ആർ.ഡി.ഐ.എഫുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്ട്രൈഡ്സ് ഗ്രൂപ്പ് സ്ഥാപകൻ അരുൺ കുമാർ പറഞ്ഞു. സെപ്റ്റംബർ പാദത്തോടെ മരുന്നിന്റെ വിതരണം തുടങ്ങും. കരാറിലുള്ളതിനെക്കാൾ കൂടുതൽ മരുന്ന് ഉത്പാദിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം സ്വദേശിയായ അരുൺ കുമാർ 1990-ലാണ് സ്ട്രൈഡ്സ് എന്ന പേരിൽ മരുന്നു കമ്പനിക്ക് തുടക്കം കുറിച്ചത്. ഇന്ന് ഇന്ത്യക്കു പുറമെ യു.എസ്., സിങ്കപ്പൂർ, ഇറ്റലി, കെനിയ എന്നിവിടങ്ങളിൽ ഉത്പാദന കേന്ദ്രങ്ങളുള്ള കമ്പനി നൂറോളം രാജ്യങ്ങളിൽ മരുന്നു വിൽക്കുന്നുണ്ട്.

from money rss https://bit.ly/3128Y5V
via IFTTT

സാങ്കേതിക വിദ്യയും ഉപകരണങ്ങളും വാങ്ങുമ്പോൾസംരംഭകർ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

സംരംഭങ്ങളിലെ മത്സരക്ഷമത ഉയർത്തുന്നതിന് സാങ്കേതിക വിദ്യയ്ക്കും മെഷിനറികൾ, ഉപകരണങ്ങൾ എന്നിവയ്ക്കും വലിയ പങ്കുണ്ട്. പുതുസംരംഭകർ വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ പോകുന്ന ഒരു മേഖലയാണ് ഇത്. ഉത്പന്നങ്ങളിൽ ഐകരൂപ്യം ഉണ്ടാക്കിയെടുക്കാനും മികച്ച ഗുണമേന്മ ഉറപ്പുവരുത്താനും ഉത്പാദനച്ചെലവ് കുറയ്ക്കാനും ഈ ഘടകങ്ങളെ വേണ്ട രീതിയിൽ ഉപയോഗിച്ചാൽ സംരംഭകർക്ക് കഴിയും. അധ്വാനം കൂടുതൽ ആവശ്യമായ തൊഴിലാളി വിഭാഗങ്ങളെ കുറയ്ക്കാനും ഇത്തരം സാങ്കേതികവിദ്യകൾക്ക് കഴിയും. മെഷിനറികളും സാങ്കേതികവിദ്യകളും തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 1. അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കണം ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉപയോഗിക്കാനായിരിക്കണം ശ്രദ്ധിക്കേണ്ടത്. ഇതിനെ സഹായിക്കുന്ന ഇൻക്യുബേഷൻ കേന്ദ്രങ്ങളും ഗവേഷണ സ്ഥാപനങ്ങളും ഇന്ന് കേരളത്തിലുണ്ട്. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, പിറവം അഗ്രോ പാർക്ക്, എം.പി.ഇ.ഡി.എ., എൻ.ഐ.ടി., സി.എഫ്.ടി.ആർ.ഐ. തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇൗ രംഗത്ത് സേവനം നടത്തുന്നുണ്ട്. പുതിയ സാങ്കേതികവിദ്യ അനുസരിച്ചുള്ള മെഷിനറികളും ഉപകരണങ്ങളും ഡിസൈൻ ചെയ്യാനും ഇതുകൊണ്ട് കഴിയും. 2. കെട്ടിട നിർമാണം സംരംഭം തുടങ്ങാൻ കെട്ടിടം പണിയും മുമ്പ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന മെഷിനറികൾ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാകണം. ഇതിന്റെ പൊക്കം, വിസ്തീർണം, ഭാരം ഇവയെ സൗകര്യപ്പെടുത്തുന്ന രീതിയിൽ വേണം കെട്ടിടം നിർമിക്കാൻ. കെട്ടിടത്തിന്റെ മുകളിലെ നിലകളിൽ മെഷിനറികൾ സ്ഥാപിച്ചാൽ നിരന്തരമായ കയറ്റിറക്ക് ചെലവുകൾ അധിക ബാധ്യതയായി വരാറുണ്ട് എന്നതും ശ്രദ്ധിക്കണം. 3. വിലകൾ മാത്രം തട്ടിച്ചുനോക്കിയാൽ പോരാ വിലകൾ താരതമ്യം ചെയ്ത് മെഷിനറികൾ വാങ്ങുന്ന രീതിയാണ് പൊതുവിൽ സംരംഭകർ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ശേഷി, നിർമിച്ചിരിക്കുന്ന മെറ്റീരിയലുകൾ, ഇന്ധനക്ഷമത, തൊഴിലാളി ഉപയോഗം എന്നിവ കൂടി പരിഗണിക്കേണ്ടതുണ്ട്. എം.എസ്., ജി.ഐ., എസ്.എസ്. എന്നീ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് സാധാരണ മെഷിനറികൾ നിർമിച്ചുവരുന്നത്. ഇവ തമ്മിലുള്ള വില വ്യത്യാസം കൂടി പരിഗണിക്കണം. 4. ഇൻസ്റ്റലേഷനും ട്രയൽ റണ്ണും ഉറപ്പാക്കണം മെഷിനറികൾക്ക് ഓർഡർ നൽകുമ്പോൾ അത് സൈറ്റിൽ എത്തിക്കുന്നതിനും ഇൻസ്റ്റലേഷൻ നടത്തുന്നതിനും ട്രയൽ റൺ എടുക്കുന്നതിനും വ്യവസ്ഥ ഉണ്ടായിരിക്കണം. എക്സ് ഫാക്ടറി എന്ന രീതിയിലുള്ള ക്വട്ടേഷനുകൾ സ്വീകരിക്കുമ്പോൾ അതിൽ ഇത്തരം സേവനങ്ങൾ ഉൾപ്പെടുന്നില്ല എന്ന കാര്യം പല സംരംഭകരും ഓർക്കാറില്ല. കുറച്ച് പ്രവൃത്തിപരിചയവും മെഷനറി സപ്ലയറിൽനിന്നു നേടിയെടുക്കാൻ കഴിയും. 5. സംരംഭം നേരിട്ട് കാണാൻ ആവശ്യപ്പെടാം ഓർഡർ ചെയ്തിരിക്കുന്ന മെഷിനറികളുടെ പ്രവർത്തനം കാണണമെന്ന് സപ്ളയറോട് ആവശ്യപ്പെടാം. നേരത്തെ ഇത്തരം മെഷിനറികൾ സ്ഥാപിച്ചുകൊടുത്തിരിക്കുന്ന സ്ഥാപനങ്ങളിൽ കൊണ്ടുപോയി കാണിച്ചുതരുന്നതാണ്. ഇങ്ങനെ കാണുന്നതുകൊണ്ട് ഫലപ്രദമായ രീതിയിൽ ഇൻസ്റ്റലേഷൻ സൗകര്യങ്ങൾ ഒരുക്കാനും അത്യാവശ്യമില്ലാത്തവയെ ഒഴിവാക്കാനും സാധിക്കും. ധാരാളം പാഴ്ച്ചെലവുകൾ ഒഴിവാക്കാൻ കഴിയും. 6. വില്പനാനന്തര സേവനം ഉറപ്പാക്കണം പുതുസംരംഭകർ പലപ്പോഴും ഇക്കാര്യം ശ്രദ്ധിക്കാറില്ല. ഏതെങ്കിലും ഒരു മെഷിനറിക്കോ ഉപകരണത്തിനോ കേടുപാടുകൾ സംഭവിച്ചാൽ അല്പംപോലും സമയം നഷ്ടമാക്കാതെ തന്നെ അത് റിപ്പെയർ ചെയ്യാൻ കഴിയണം. ഒരു ഫോൺകോൾ കൊണ്ട് ഇത്തരം സേവനങ്ങൾ ലഭ്യമാകുന്ന തരത്തിൽ ഒരു ധാരണ സപ്ളയറുമായി മുൻകൂട്ടി ഉണ്ടാക്കണം. കോയമ്പത്തൂർ പോലുള്ള കേന്ദ്രങ്ങളിൽനിന്ന് വില കുറച്ച് മെഷിനറികൾ വാങ്ങുമ്പോൾ ഇത്തരം സൗകര്യങ്ങൾ ലഭിക്കാറില്ല. 7. വില കൂട്ടി കാണിക്കാൻ ശ്രമിക്കരുത് കൂടുതൽ വായ്പ എടുക്കാനായി മെഷിനറികളുടെ ക്വട്ടേഷൻ തുകകൾ കൂട്ടിക്കാണിക്കാൻ പല സംരംഭകരും ശ്രമിക്കാറുണ്ട്. ഇത് വലിയ നഷ്ടം ഉണ്ടാക്കി വയ്ക്കും. മെഷിനറികളുടെ ജി.എസ്.ടി. 18 ശതമാനമാണെന്ന് ഓർക്കണം. സാധാരണഗതിയിൽ കമ്മിഷൻ എടുക്കാതെ സപ്ളയർമാർ തുക അനുവദിച്ചു തരികയില്ല. യാഥാർഥ്യബോധത്തോടു കൂടിയുള്ള കൃത്യമായ ക്വട്ടേഷനുകൾ വാങ്ങി വേണം സമർപ്പിക്കാൻ. 8. റെഡി മെഷിനറികൾ ലഭ്യമല്ലാതാകുമ്പോൾ ചില സംരംഭകർ ഉദ്ദേശിക്കുന്ന രീതിയിലുള്ള 'റെഡി ടു ഇൻസ്റ്റാൾ' മെഷിനറികൾ വിപണിയിൽ ലഭ്യമാകണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന എൻജിനീയറിങ് സ്ഥാപനത്തെക്കണ്ട് ആവശ്യം കൃത്യമായി പറഞ്ഞ് അത്തരം മെഷിനറികൾ ഫാബ്രിക്കേറ്റ് ചെയ്ത് എടുക്കാൻ കഴിയും. 9. പഴയ മെഷിനറികൾ വാങ്ങുമ്പോൾ ജാഗ്രത വേണം വളരെ കുറച്ച് സമയം മാത്രം ഉപയോഗിച്ച് മെഷിനറികൾ പലപ്പോഴും ലഭിക്കാറുണ്ട്. ആധുനിക സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയുന്നവയാണ് അവയെങ്കിൽ വലിയ പ്രശ്നം ഉണ്ടാകില്ല. അപ്രകാരം അല്ലാത്തവ വാങ്ങാൻ ശ്രമിക്കരുത്. സർക്കാർ ആനുകൂല്യങ്ങൾക്കോ വായ്പ ലഭിക്കുന്നതിനോ പഴയ മെഷിനറികൾ പരിഗണിക്കുകയില്ല എന്ന കാര്യം കൂടി സംരംഭകർ ഓർത്തിരിക്കണം. 10. 50 ശതമാനം വരെ സർക്കാർ സബ്സിഡി പുതിയ സാങ്കേതിക വിദ്യകൾ വാങ്ങുന്നതിനും സ്വന്തം നിലയിൽ വികസിപ്പിക്കുന്നതിനും 50 ശതമാനം വരെ സബ്സിഡി നൽകിവരുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ടെക്നോളജി അക്വസിഷൻ ആൻഡ് ഡെവലപ്മെന്റ് ഫണ്ട് (ടി.എ.ഡി.എ.) അനുസരിച്ചാണ് ഇത്. സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക് 20 ലക്ഷം രൂപ വരെ ഇങ്ങനെ ലഭിക്കും. സംസ്ഥാന സർക്കാരിന്റെ എന്റർപ്രണർ സപ്പോർട്ട് സ്കീം പ്രകാരം പുതിയ സാങ്കേതിക വിദ്യകൾ സ്വന്തമാക്കുന്നതിന് സാധാരണ സബ്സിഡിക്കു പുറമെ 10 ശതമാനം അധിക സബ്സിഡിയും നൽകിവരുന്നു. 'ടെക്നോളജി സപ്പോർട്ട് ' എന്നാണ് ഈ ആനുകൂല്യം അറിയപ്പെടുന്നത്. നിർമാണ സ്ഥാപനത്തിന് ഉപയോഗിക്കുന്ന ഏതുതരം മെഷിനറികൾ വാങ്ങിയാലും (ഏതാനും നെഗറ്റീവ് ഇനങ്ങൾ ഒഴികെ) 35 ശതമാനം വരെ സബ്സിഡി നൽകുന്നതിന് ഈ പദ്ധതിയിൽ വ്യവസ്ഥയുണ്ട്. വായ്പ എടുക്കാതെ വാങ്ങിയാലും ഈ സബ്സിഡി ലഭിക്കുന്നതാണ്. സാങ്കേതികവിദ്യയും മെഷിനറികളും ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ട രണ്ട് പ്രധാന ഘടകങ്ങളാണ്. വിദ്യാഭ്യാസ/ഗവേഷണ/സാങ്കേതിക സ്ഥാപനങ്ങളുടെ അഭിപ്രായങ്ങൾ കൂടി സ്വീകരിച്ച് തീരുമാനമെടുക്കാൻ കഴിഞ്ഞാൽ നല്ലതാണ്.

from money rss https://bit.ly/3cNhBqc
via IFTTT

മിതാലി രാജിന്റെ ബ്രാന്‍ഡ് മൂല്യം 37 കോടിയായി

റെക്കോഡുകൾ വാരിക്കൂട്ടി മുന്നേറുന്ന ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ബ്രാൻഡ് മൂല്യം ഉയരുന്നു. നിലവിൽ അവരുടെ ബ്രാൻഡ് മൂല്യം 37 കോടി രൂപയാണ്. ക്രിക്കറ്റിൽ നിന്നുള്ള പ്രതിഫലം, പരസ്യങ്ങളിൽ അഭിനയിക്കുമ്പോൾ കിട്ടുന്ന പ്രതിഫലം എന്നിവ ഉൾപ്പെടെയാണ് ഇത്. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ 20-30 ലക്ഷം രൂപ വീതമാണ് അവർ പ്രതിഫലം പറ്റുന്നത്. ഊബർ, റിയോ ടിന്റോസ് ഓസ്ട്രേലിയൻ ഡയമണ്ട്സ്, റോയൽ ചാലഞ്ച്, ലാവർ ആൻഡ് വുഡ് ക്രിക്കറ്റ് ബാറ്റ് എന്നിവയുടെ പരസ്യങ്ങളിൽ അവർ പ്രത്യക്ഷപ്പെടുന്നുണ്ട്. അമേരിക്കൻ ടൂറിസ്റ്റർ, അലെൻ സോളി, സോ ഗുഡ്, നെക്സ്ജെൻ ഫിറ്റ്നസ് സ്റ്റുഡിയോ, ഫാസ്റ്റ് ആൻഡ് അപ്പ് ഇന്ത്യ എന്നിവയാണ് അവർ എൻഡോഴ്സ് ചെയ്യുന്ന മറ്റു ബ്രാൻഡുകൾ. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി 10,000 റൺസ് തികച്ച ആദ്യ ഇന്ത്യക്കാരി, ഏകദിനത്തിൽ 7,000 റൺസ് തികയ്ക്കുന്ന ആദ്യ വനിത എന്നീ നേട്ടങ്ങൾ ഈയിടെ സ്വന്തമാക്കിയതോടെയാണ് അവരുടെ ബ്രാൻഡ് മൂല്യം ഉയർന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ഏകദിനം കളിച്ച വനിത എന്ന നേട്ടത്തിനും ഉടമയാണ് 38-കാരിയായ മിതാലി.

from money rss https://bit.ly/3cQ53hY
via IFTTT