121

Powered By Blogger

Sunday, 21 March 2021

ഇന്ത്യയിലെ ആദ്യ ലക്ഷ്വറി സില്‍ക്ക് ക്ലോത്തിങ് ബ്രാന്‍ഡ് 'ബീന കണ്ണന്‍' അവതരണം 23ന്

കൊച്ചി: കാഞ്ചിപുരം നെയ്ത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ലോകത്തിലെ ആദ്യ ഹൗട്ട്കൊട്ടൂർ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ഡിസൈനർമാരിലൊരാളായ ബീന കണ്ണൻ. മാർച്ച് 23ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിലായിരിക്കും ബീന കണ്ണന്റെ കയ്യൊപ്പ് പതിഞ്ഞ ഡിസൈനുകളുടെ മനോഹരമായ ശേഖരം അവതരിപ്പിക്കുക. മാർച്ച് 24ന് ഈ രംഗത്തെ വിദഗ്ധർക്ക് വേണ്ടി സ്റ്റോർ സന്ദർശനവും ആസൂത്രണം ചെയ്തിട്ടുണ്ട്. പാരമ്പര്യ തനിമയോടെയുള്ള രൂപകൽപനകൾക്ക് ആഗോളതലത്തിൽ തന്നെ പ്രശസ്തയാണ് ബീന കണ്ണൻ. ഫാഷൻ ലോകത്ത് മനോഹരമായ ഡിസൈനുകളിലൂടെ തന്റെ സാനിധ്യം അടയാളപ്പെടുത്തിയ ബീന കണ്ണൻ, പുതിയ ഡിസൈൻ ശേഖരത്തിലൂടെ സിൽക്ക് നെയ്ത്തിന്റെ സമ്പന്നമായ ഇന്ത്യൻ പൈതൃകം ലോകത്തിന് മുന്നിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകപ്രശസ്തമായ കാഞ്ചിപുരം നെയ്ത്തിനെ ആസ്പദമാക്കി, ആദ്യമായാണ് ഒരു ഡിസൈനർ ശേഖരം ഒരുങ്ങുന്നത്. ഇന്ത്യൻ നെയ്ത്ത് രംഗത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും മഹനീയ സംഭാവനകൾ നൽകുന്ന ബീന കണ്ണന്റെ പുതിയ ഉദ്യമം ഈ രംഗത്ത് പുതുമയും വ്യത്യസ്തതയുമുള്ള പരീക്ഷണമായി മാറും. വസ്ത്ര രൂപകൽപന രംഗത്ത്് ഏറ്റവും നൂതനമായ മാറ്റത്തിന് കൂടിയാണ് കാഞ്ചിപുരം നെയ്ത്ത് ആസ്പദമാക്കിയുള്ള ഹൗട്ട്കൊട്ടൂർ ബ്രാൻഡ് തുടക്കമിടുന്നത്. ഇതോടെ ലോകത്തെ പ്രീമിയം വസ്ത്ര ബ്രാൻഡ് നിരയിലേക്ക് ഇന്ത്യയിൽ നിന്നുള്ള സംരംഭങ്ങളിലൊന്നായി ബീന കണ്ണൻ ബ്രാൻഡിങും മാറും. കേരളത്തിൽ നിന്നും ഇത്തരത്തിലൊരു സംരംഭം ലോകവിപണിയിലേക്കെത്തുന്നത് ലോകമെമ്പാടുമുള്ള മലയാളികൾക്കും അഭിമാനനിമിഷമായിരിക്കും. കാഞ്ചിപുരം ഇൻസ്പയേർഡ് ഹൗട്ട്കൊട്ടൂർ ബ്രാൻഡിന്റെ ഇന്ത്യയിലെ തന്നെ ആദ്യ ഫ്ളാഗ്ഷിപ്പ് സ്റ്റോറിന്റെ അവതരണവും 23ന് കൊച്ചിയിൽ അരങ്ങേറും. ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ചടങ്ങിൽ മുൻനിര മോഡലുകളായിരിക്കും പുതിയ ഡിസൈൻ ശേഖരം പ്രദർശിപ്പിക്കുക. 24ന് ഫാഷൻ രംഗത്തെ എല്ലാ വിദഗ്ധർക്കും ഡിസൈനുകൾ നേരിട്ട് കാണാനുള്ള അവസരം ഒരുക്കും. രാജ്യമെമ്പാടുമുള്ള ഡിസൈൻ പ്രേമികൾ, ഫാഷൻ പ്രചോദകർ, ഉയർന്ന വ്യക്തിത്വങ്ങൾ തുടങ്ങിയവർ പരിപാടിക്ക് സാക്ഷ്യം വഹിക്കും. 26നായിരിക്കും എറണാകുളം എം.ജി റോഡിലുള്ള ശീമാട്ടിയുടെ അഞ്ചാം നിലയിൽ സ്റ്റോർ ഔദ്യോഗികമായി തുറക്കുക.

from money rss https://bit.ly/395XrqF
via IFTTT