121

Powered By Blogger

Sunday 17 January 2021

പിജിഐഎം ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് എന്‍എഫ്ഒ

മുംബൈ: പിജിഐഎം ഇന്ത്യ മ്യൂച്വൽ ഫണ്ട് പിജിഐഎം ഇന്ത്യ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട് അവതരിപ്പിച്ചു. എൻഎഫ്ഒ സബ്സ്ക്രിപ്ഷൻ 2021 ജനുവരി 15 ന് തുടങ്ങി. ജനുവരി 29 ന് അവസാനിക്കും. ഫണ്ടിന്റെ ബെഞ്ച്മാർക്ക് സൂചിക ക്രിസിൽ ഹൈബ്രിഡ് 50 + 50 മോഡറേറ്റാണ്. കുറഞ്ഞത് 30ശതമാനം ഇക്വിറ്റി വിഹിതമുള്ള ഓപ്പൺ എൻഡഡ് അസറ്റ് അലോക്കേഷൻ ഫണ്ടാണിത്. ദീർഘകാലത്തേയ്ക്ക് മൂലധനവർധനവ് ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്.5000 രൂപയാണ് ആദ്യമായുള്ള കുറഞ്ഞ നിക്ഷേപതുക.

from money rss https://bit.ly/3iosAcn
via IFTTT

വാട്‌സാപ്പുമായി കൈകോര്‍ത്ത് രാജ്യത്തിന്റെ മുക്കിലും മൂലയിലും സാന്നിധ്യമാകാന്‍ ജിയോമാര്‍ട്ട്

മുകേഷ് അംബാനിയുടെ ഇ-കൊമേഴ്സ് സംരംഭമായ ജിയോ മാർട്ടിനെ വാട്സാപ്പുമായി ബന്ധിപ്പിക്കുന്നു. 40 കോടി പേർ ഉപയോഗിക്കുന്ന രാജ്യത്തെ ഏറ്റവും ജനകീയമായ മെസേജിങ് ആപ്പുവഴി ഗ്രാമങ്ങളിൽപോലും അതിവേഗം സാന്നിധ്യമുറപ്പാക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം. അതിവേഗവളർച്ചയുള്ള ഓൺലൈൻ റീട്ടെയിൽ മേഖലയിൽ ഫ്ളിപ്കാർട്ടിനും ആമസോണിനും ഇത് കനത്ത വെല്ലുവിളിയാകും. 2025ഓടെ 1.3 ലക്ഷം കോടി ഡോളർമൂല്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഓൺലൈൻ റീട്ടെയിൽമേഖല പിടിച്ചെടുക്കാനാണ് അംബാനിയുടെ ശ്രമം. ഇതിനകം രാജ്യത്തെ ഏറ്റവും വലിയ ഓഫ്ലൈൻ റീട്ടെയിലറായി റിലയൻസ് മാറിക്കഴിഞ്ഞു. വാട്സാപ്പുമായി കരാറിലെത്തി ഒരുമാസത്തിനകം ആദ്യഘട്ടത്തിൽ 200 നഗരങ്ങളിൽ ജിയോമാർട്ട് പ്രവർത്തനംതുടങ്ങി. റിലയൻസ് ഇൻഡസ്ട്രീസിന്റെതന്നെ ഡിജിറ്റൽ യൂണിറ്റായ ജിയോ പ്ലാറ്റ്ഫോമിൽ 5.7 ബില്യൺ ഡോളർ നിക്ഷേപിച്ചതിനുപിന്നാലെയായിരുന്നു ഇത്.

from money rss https://bit.ly/38Qy7oP
via IFTTT

സ്റ്റാര്‍ട്ടപ്പും ജോലിയും: ശ്രീരഞ്ജിനി എങ്ങനെ ജീവിതം ക്രമീകരിക്കും?

പ്രമുഖ ട്രാവൽ ഏജൻസിയിൽ മാർക്കറ്റിങ് വിഭാഗത്തിലെ വൈസ് പ്രസിഡന്റായിരുന്ന ശ്രീരഞ്ജിനി(44) സ്വന്തമായൊരു സംരംഭം മുന്നിൽ കണ്ടാണ് രാജിവെച്ചിറങ്ങിയത്. ശ്രീരഞ്ജിനി(44) അഞ്ചുവർഷമാണ് ശ്രീരഞ്ജിനിയുടെമനസിലുള്ളത്. വിജയിച്ചില്ലെങ്കിൽ സ്ഥാപനം പൂട്ടി പുതിയൊരു ജോലി തേടണം-അതായിരുന്നു മനസിൽ. സ്വന്തമായുള്ളത് ബാങ്കിൽ 50 ലക്ഷം(പ്രൊവിഡന്റ് ഫണ്ടിൽനിന്ന് പിൻവലിക്കുന്നതുക ഉൾപ്പടെ) 25 ലക്ഷം ലിക്വിഡ് ഫണ്ടിൽ സ്വന്തം വീട് ചെലവ് പ്രതിമാസം 50,000 രൂപ വേണ്ടത്: ►സ്റ്റാർട്ടപ്പ് തുടങ്ങുന്നതിന് 40 ലക്ഷം ►അടുത്ത അഞ്ചുവർഷത്തേയ്ക്കുവേണ്ട ജീവിത ചെലവ് ►റിട്ടയർമെന്റ് ജീവിതത്തിനുള്ള നിക്ഷേപം. ചെയ്യേണ്ടത്: എമർജൻസി ഫണ്ട്: ആറുമാസത്തെ ചെലവിനുള്ളതുക അടിയന്തര ആവശ്യങ്ങൾക്കായി ബാങ്കിൽ നിക്ഷേപിക്കണം. പ്രതിമാസം 50,000 രൂപവീതം ആറുമാസത്തേയ്ക്ക് 3 ലക്ഷംമാണ് കരുതേണ്ടത്. സ്വീപ്പ് ഇൻ ഫെസിലിറ്റിയുള്ള സേവിങ്സ് അക്കൗണ്ടിൽ തുകസൂക്ഷിക്കാം. ഹെൽത്ത് ഇൻഷുറൻസ് ഇപ്പോൾ ആരോഗ്യവതിയാണെങ്കിലുംശ്രീരഞ്ജിനിയ്ക്ക്അഞ്ച് ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയെങ്കിലും ആവശ്യമാണ്. ഭാവിയിലെ അപ്രതീക്ഷിത ആരോഗ്യപ്രശ്നങ്ങൾക്ക് അത് താങ്ങാവും. ഇതിനായി വാർഷിക പ്രീമിയം 8000 രൂപയെങ്കിലും വേണ്ടിവരും. ലൈഫ് ഇൻഷുറൻസ് ശ്രീരഞ്ജിനി അവിവാഹിതയായതിനാലും നിലവിൽ ആരും ആശ്രിതരായി ഇല്ലാത്തതിനാലും ലൈഫ് കവർ ആവശ്യമില്ല. നിക്ഷേപം പ്രൊവിഡന്റ് ഫണ്ടിൽനിന്ന് പിൻവലിക്കുന്നതുക ഉൾപ്പടെ ശ്രീരഞ്ജിനിയുടെ കൈവശം 75 ലക്ഷം രൂപയുണ്ട്. സ്റ്റാർട്ടപ്പിനും എമർജൻസി ഫണ്ടിനുമായി നീക്കിവെച്ച തുകയ്ക്കുശേഷം 32 ലക്ഷത്തോളം രൂപയാണ് ബാക്കിയുണ്ടാകുക. ഇതിൽനിന്ന് 28.5 ലക്ഷം രൂപ രണ്ട് ഷോട്ട് ടേം ഡെറ്റ് ഫണ്ടുകളിലായി നിക്ഷേപിക്കാം. ആദായ നികുതി കിഴിച്ച് എട്ടുശതമാനം വാർഷിക ആദായം ഇതിൽനിന്ന് പ്രതീക്ഷിക്കാം. സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ പ്രകാരം പ്രതിമാസം ജീവിത ചെലവിനുള്ള തുക പിൻവലിക്കാം. അടുത്ത അഞ്ചുവർഷത്തേയ്ക്കുള്ള ജീവിത ചെലവിനുള്ള തുകയാണ് ഇങ്ങനെ ഷോട്ട്ടേം ഫണ്ടിൽ നിക്ഷേപിക്കേണ്ടത്. അറുശതമാനം പണപ്പെരുപ്പ നിരക്കുകൂടി ചേർത്താണ് തുക നിശ്ചയിച്ചിട്ടുള്ളത്. 3.5 ലക്ഷം രൂപയാണ് ബാക്കിയുള്ളത്. രണ്ട് മൾട്ടി ക്യാപ് ഫണ്ടുകളിൽ എസ്ഐപിയായി ദീർഘകാല ലക്ഷ്യത്തോട നിക്ഷേപിക്കണം. ശ്രീരഞ്ജിനിക്ക്60 വയസ്സാകുമ്പോൾ ഈതുക 12 ശതമാനം വാർഷി നേട്ടപ്രകാരം 21 ലക്ഷം ആയിട്ടുണ്ടാകും. റിട്ടയർമെന്റ് കാല ജീവിതത്തിന് ഈ തുക അപര്യാപ്തമായതിനാൽ മറ്റുവഴികൾ അന്വേഷിക്കേണ്ടിവരും. മാർഗം 1 സ്റ്റാർട്ടപ്പിൽനിന്ന് വരുമാനം ലഭിക്കുമ്പോൾ കൂടുതൽ തുക നിക്ഷേപത്തിനായി നീക്കിവെയ്ക്കുക. മാർഗം 2 ജീവിത ചെലവ് 40,000 രൂപയിലേയ്ക്ക് കുറയ്ക്കുക. അങ്ങനെ ചെയ്താൽ, അഞ്ചുവർഷത്തേയ്ക്കുള്ള ജീവിത ചെലവിനായി 25.5 ലക്ഷം രൂപമാത്രം ഷോട്ട് ടേം ഡെറ്റ് ഫണ്ടിലേയ്ക്ക് നീക്കിവെച്ചാൽ മതിയാകും. അപ്പോൾ 6.5 ലക്ഷം രൂപ നിക്ഷേപത്തിനായി നീക്കിവെയ്ക്കാൻ കഴിയും. ശ്രീരഞ്ജിനിക്ക്60വയസ്സാകുമ്പോൾ 40 ലക്ഷം രൂപയായി അത് വളർന്നിട്ടുണ്ടാകും. feedbacks to: antonycdavis@gmail.com റിട്ടയർമെന്റ് കാല ജീവിതത്തിനുള്ള നിക്ഷേപത്തിന് ഈ തുകയും മതിയാകാതെവരും. അതുകൊണ്ടുതന്നെ സ്റ്റാർട്ടപ്പ് വരുമാനത്തിൽനിന്നോ അല്ലെങ്കിൽ ജോലിയിൽനിന്നോ കൂടുതൽ തുക റിട്ടയർമെന്റ് കാല ജീവിതത്തിനായി നീക്കിവെയ്ക്കാൻ ശ്രമിക്കുക.

from money rss https://bit.ly/2M4d6hh
via IFTTT

തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവില്‍ ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: മികച്ച നേട്ടത്തോടെ കുതിച്ച ഓഹരി വിപണിയിൽ തിരിച്ചിറക്കം തുടങ്ങിയോ? വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 56 പോയന്റ് നഷ്ടത്തിൽ 48,977ലും നിഫ്റ്റി 21 പോയന്റ് താഴ്ന്ന് 14,412ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 710 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 662 ഓഹരികൾ നഷ്ടത്തിലുമാണ്. 89 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. എച്ച്ഡിഎഫ്സി, സൺ ഫാർമ, ഭാരതി എയർടെൽ, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മൈൻഡ്ട്രീ, ഇന്ത്യാമാർട്ട്, റാലിസ് ഇന്ത്യ തുടങ്ങി 18 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Indices open marginally lower

from money rss https://bit.ly/3oYdn4e
via IFTTT

സർക്കാർ ജീവനക്കാർക്ക് ഫോൺബില്ലിലെ ഇളവ് ബി.എസ്.എൻ.എൽ. വർധിപ്പിച്ചു

തൃശ്ശൂർ: കേന്ദ്ര, സംസ്ഥാന ജീവനക്കാർക്കും വിരമിച്ചവർക്കും ഫോൺബില്ലിൽ നൽകി വരുന്ന ഇളവ് അഞ്ചിൽ നിന്ന് 10 ശതമാനമാക്കി ബി.എസ്.എൻ.എൽ. വർധിപ്പിച്ചു. ലാൻഡ് ഫോണുകൾക്കും ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കും മാത്രമുണ്ടായിരുന്ന ആനുകൂല്യം അതിവേഗ ഇന്റർനെറ്റ് കണക്ഷനായ എഫ്.ടി.ടി.എച്ച്. നും ഇനി ലഭിക്കും. ഫെബ്രുവരി ഒന്നിനാണ് ഇവ പ്രാബല്യത്തിൽ വരിക. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും. നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയവർക്കും ഇളവ് ലഭ്യമാക്കാനാണ് ഉത്തരവ്. ആനുകൂല്യത്തിന് അർഹരാണെന്ന് തെളിയിക്കുന്ന രേഖകൾ ബി.എസ്.എൻ.എലിൽ സമർപ്പിച്ചെങ്കിൽ മാത്രമേ ഇളവ് അനുവദിക്കൂ. വിരമിച്ചവർ പെൻഷൻ ബുക്കിന്റെ പകർപ്പാണ് സമർപ്പിക്കേണ്ടത്. 2008-ലാണ് ആദ്യമായി ജീവനക്കാർക്ക് ബില്ലിൽ ഇളവ് ബി.എസ്.എൻ.എൽ. പ്രഖ്യാപിച്ചത്. 20 ശതമാനം ഇളവായിരുന്നു അന്ന്. 2013-ൽ ഇത് 10 ശതമാനത്തിലേക്കും 2015-ൽ അഞ്ച് ശതമാനത്തിലേക്കും കുറച്ചു. അതാണ് ഇപ്പോൾ 10 ശതമാനത്തിലേക്ക് ഉയർത്തിയിരിക്കുന്നത്. 4ജി അനിവാര്യമെന്ന് മോദിക്ക് പിണറായിയുടെ കത്ത് ബി.എസ്.എൻ.എലിന് 4ജി സേവനം ഇല്ലാത്തത് കേരളത്തിന്റെ വികസനത്തിന് തടസ്സമാവുന്നതായി കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു. കേരളത്തിൽ 4ജി സേവനത്തിനായി 700 ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ (ബി.ടി.എസ്.) ബി.എസ്.എൻ.എൽ. സ്ഥാപിക്കാൻ പോകുന്നതായി അറിയുന്നു. എങ്കിലും, അവ സംസ്ഥാനത്ത് നിലനിൽക്കുന്ന ആവശ്യകത നിറവേറ്റാൻ പര്യാപ്തമല്ല. കോവിഡ് കാലത്ത് വേഗമുള്ള ഡാറ്റാ ട്രാൻസ്മിഷൻ സാധ്യമാകാത്തതിനാൽ വലിയ ബുദ്ധിമുട്ട് ജനങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നോളജ് ഇക്കോണമി എന്ന നിലയിൽ കേരളത്തിന്റെ വളർച്ചയ്ക്കും ഈ മാറ്റം വളരെ അനിവാര്യമാണ്- മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. 4ജി സേവനം ആവശ്യപ്പെട്ട് ആദ്യമായാണ് ഒരു മുഖ്യമന്ത്രി കേന്ദ്രസർക്കാരിലേക്ക് കത്തയയ്ക്കുന്നത്.

from money rss https://bit.ly/3nT6BLy
via IFTTT