121

Powered By Blogger

Sunday, 1 March 2020

ലഘുസമ്പാദ്യ പദ്ധതികൾ ഇനി എത്രനാൾ ?

പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികളെകുറിച്ച് കേൾക്കാത്ത അല്ലെങ്കിൽ അതിൽ ചേരാൻ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത അല്ലെങ്കിൽ നിർബന്ധിക്കപ്പെടാത്ത മലയാളികൾ കാണില്ല. ഇത് കേരളത്തിലെ മാത്രം അവസ്ഥയല്ല, ഒട്ടു മിക്ക മറ്റു സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. കാരണം ജനങ്ങളുടെ വിശ്വാസം ഇത്രയേറെ ആർജ്ജിച്ച സമ്പാദ്യ പദ്ധതികൾ ചുരുക്കമാണ്.എന്നാൽ മുൻപൊന്നും ഇല്ലാത്ത രീതിയിൽ, നിലനിൽപ്പ് തന്നെ ചോദ്യംചെയ്യപ്പെടുന്ന തരത്തിലുള്ള വെല്ലുവിളികൾ ലഘുസമ്പാദ്യ പദ്ധതികൾ ഇപ്പോൾ നേരിടുന്നുണ്ട്....

ഒമ്പതുമാസംകൊണ്ട് എല്‍ഐസി ഏജന്റുമാര്‍ കമ്മീഷന്‍ ഇനത്തില്‍ നേടിയത് 14,200 കോടി രൂപ

എൽഐസിയുടെ ഇൻഷുറൻസ് ഉത്പന്നങ്ങൾ വില്പന നടത്തിയതിലൂടെ ഒമ്പതുമാസംകൊണ്ട് ഏജന്റുമാർക്ക് ലഭിച്ചത് 14,200 കോടി രൂപ. 2019-2020 സാമ്പത്തികവർഷത്തെ ആദ്യത്തെ ഒമ്പതുമാസംകൊണ്ടാണ് ഏജന്റുമാർ ഇത്രയും തുക നേടിയത്. നടപ്പ് സാമ്പത്തിക വർഷത്തിൽ മ്യൂച്വൽ ഫണ്ട് വിതരണക്കാർ നേടിയതിനേക്കാൾ 1.8 ഇരട്ടിയോളംവരുമിത്. മുൻവർഷം ഡിസംബർ പാദത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കമ്മീഷൻ ഇനത്തിലെ വരുമാന വർധന 46 ശതമാനമാണ്. എൽഐസിയാണ് ഇതുസംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. നിക്ഷേപ ഉത്പന്നങ്ങൾ...

പാന്‍ ആധാറുമായി ഉടനെ ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ

ന്യൂഡൽഹി: മാർച്ച് 31നകം പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 10,000 രൂപ പിഴനൽകേണ്ടിവരും.പ്രവർത്തനയോഗ്യമല്ലാതാവുന്ന പാൻ പിന്നീട് ഉപയോഗിച്ചാലാണ് ഇത്രയുംതുക പിഴയായി നൽകേണ്ടിവരിക. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് പിഴയടയ്ക്കേണ്ടത്. തത്വത്തിൽ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ സ്വാഭാവികമായും പാൻ ഉടമ പിഴയടയ്ക്കാൻ നിർബന്ധിതനാകും. ബാങ്ക് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പാൻ നൽകിയിട്ടുള്ളതിനാലാണിത്. ബാങ്കിൽ 50,000 രൂപയ്ക്കുമുകളിൽ നിക്ഷേപിക്കുമ്പോൾ പാൻ നൽകേണ്ടിവരും.അസാധുവായ...

നഷ്ടം തിരിച്ചുപിടിച്ച് വിപണി: സെന്‍സെക്‌സ് 731 പോയന്റ് ഉയര്‍ന്നു

മുംബൈ: കൊറോണ ഭീതിയിൽ വെള്ളിയാഴ്ച തകർന്നടിഞ്ഞ ഓഹരി വിപണി നഷ്ടത്തിന്റെ പകുതിയോളം തിരിച്ചുപിടിച്ചു. സെൻസെക്സ് 731 പോയന്റ് ഉയർന്ന് 39,029ലും നിഫ്റ്റി 219 പോയന്റ് നേട്ടത്തിൽ 11420ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 616 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 137 ഓഹരികൾ നഷ്ടത്തിലുമാണ്. 29 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, സീ എന്റർടെയൻമെന്റ്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, യുപിഎൽ, കോൾ ഇന്ത്യ, റിലയൻസ്, ഐഒസി, ഒഎൻജിസി, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ്, ടാറ്റ സ്റ്റീൽ തുടങ്ങിയ...