121

Powered By Blogger

Monday, 26 April 2021

സ്വർണവില പവന് 120 രൂപ കുറഞ്ഞ് 35,560 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപ കുറഞ്ഞ് 35,560 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4445 രൂപയുമായി. 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിൽ ഡോളർ കരുത്താർജിച്ചതോടെ സ്പോട് ഗോൾഡ് വില ഔൺസിന് 1,777.93 നിലവാരത്തിലേയ്ക്ക് താഴ്ന്നു. യുഎസിലെ സാമ്പത്തിക സൂചകങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചതോടെ സ്വർണത്തിൽനിന്ന് നിക്ഷേപകർ പിൻവാങ്ങിയതാണ് വിപണിയിൽ പ്രതിഫലിച്ചത്. ദേശീയ വിപണിയിൽ നാലാമത്തെ ദിവസവും വിലയിൽ ഇടിവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 47,456 രൂപ നിലവാരത്തിലാണ്.

from money rss https://bit.ly/3sVpRe2
via IFTTT

സെൻസെക്‌സിൽ 164 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,500ന് മുകളിൽ

മുംബൈ: ഏഷ്യൻ സൂചികകളിൽ പലതും തളർച്ചനേരിട്ടിട്ടും രാജ്യത്തെ വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 14,500ന് മുകളിലെത്തി. മെറ്റൽ, റിയാൽറ്റി, ഫാർമ ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമാണ്. സെൻസെക്സ് 164 പോയന്റ് ഉയർന്ന് 48,551ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 14,542ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1017 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 225 ഓഹരികൾ നഷ്ടത്തിലുമാണ്. 62 ഓഹരികൾക്ക് മാറ്റമില്ല. ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, പവർഗ്രിഡ് കോർപ്, ടിസിഎസ്, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ഒഎൻജിസി, എൽആൻഡ്ടി, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, മാരുതി, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. പ്രധാന സെക്ടറുകളിൽ നിഫ്റ്റി ബാങ്ക് സൂചികയൊഴികെയുള്ളവ നേട്ടത്തിലാണ്. ആക്സിസ് ബാങ്ക്, മാരുതി സുസുകി, ബജാജ് ഫിനാൻസ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി എഎംസി തുടങ്ങിയവ ഉൾപ്പടെ 28 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3nncMJn
via IFTTT

ബാങ്കിന്റെ ശാഖയിൽ പോകാതെ ഇനി എസ്ബിഐയിൽ അക്കൗണ്ട് തുടങ്ങാം

പാലക്കാട്: ബാങ്ക് ശാഖ സന്ദർശിക്കാതെ ഉപഭോക്താക്കൾക്ക് പുതിയ സേവിങ്സ് ബാങ്ക് (എസ്.ബി.) അക്കൗണ്ട് തുറക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്.ബി.ഐ.) സൗകര്യമൊരുങ്ങുന്നു. ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ 'എസ്.ബി.ഐ. യോനോ'യിലൂടെയാണ് ഇത് നടപ്പാക്കുന്നത്. വീഡിയോ രൂപത്തിലുള്ള കെ.വൈ.സി.(ഉപഭോക്താവിനെ അറിയുക) ചോദ്യാവലി അടിസ്ഥാനമാക്കി അക്കൗണ്ട് തുറക്കാനുള്ള സൗകര്യമാണ് യോനോ ആപ്പിൽ ഒരുക്കുക. സമ്പർക്കരഹിത, പേപ്പർരഹിത അക്കൗണ്ട് തുറക്കാൻ ഈ സംവിധാനം ഉപഭോക്താക്കളെ സഹായിക്കും. നിർമിതബുദ്ധി, മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംവിധാനം. കോവിഡ് പശ്ചാത്തലത്തിൽ കുറേപ്പേർക്ക് ഇത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് നടപ്പാക്കുന്നത്. ഉപഭോക്താക്കളുടെ സുരക്ഷ, സാമ്പത്തികസുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന്റെ തുടർനടപടികളാണിതെന്ന് എസ്.ബി.ഐ. വൃത്തങ്ങൾ പറഞ്ഞു.

from money rss https://bit.ly/3ezovQX
via IFTTT

കോവിഡ് വ്യാപനം: ഇന്ത്യക്ക് രണ്ടക്ക വളർച്ച എളുപ്പമല്ലെന്ന് വിദഗ്ധർ

കൊച്ചി: രാജ്യത്ത് കോവിഡ്-19 വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രണ്ടക്ക സാമ്പത്തിക വളർച്ച അത്ര എളുപ്പമായിരിക്കില്ലെന്ന് വിലയിരുത്തൽ. രണ്ടാഴ്ച മുൻപാണ് നടപ്പു സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ നിരക്ക് സംബന്ധിച്ച അനുമാനം അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) 12.5 ശതമാനമായി ഉയർത്തിയത്. ജനുവരിയിൽ ഐ.എം.എഫ്. പുറത്തുവിട്ട റിപ്പോർട്ടിൽ വളർച്ചാ നിഗമനം 11.5 ശതമാനമായിരുന്നു. എന്നാൽ, ആഗോളതലത്തിൽത്തന്നെ കോവിഡ് കേസുകൾ ഉയരുന്നതിനാൽ ഈ വളർച്ചയിലേക്കെത്തുമോ എന്നത് സംശയമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ഇപ്പോഴത്തെ നിഗമനം. തലസ്ഥാന നഗരമായ ഡൽഹിയിൽ വിപണി നിശ്ചലമാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മിക്ക കടകളും അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിൽ ആറ് ശതമാനത്തോളം സംഭാവന ചെയ്യുന്ന, രാജ്യത്തിന്റെ സാമ്പത്തിക ഹബ്ബ് കൂടിയായ മുംബൈ നഗരത്തിലെ സ്ഥിതിയും മറിച്ചല്ല. അതേസമയം, ഇതുവരെയും രാജ്യവ്യാപകമായി ഒരു ലോക്ഡൗണിനുള്ള സൂചനകളൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയിട്ടില്ല. സംസ്ഥാന സമ്പദ് വ്യവസ്ഥകൾ തുറന്നിടാനാണ് പ്രോത്സാഹിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, നേരത്തെ നടത്തിയിട്ടുള്ള വളർച്ചാ നിഗമനങ്ങൾ അത്ര എളുപ്പമല്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. നടപ്പു സാമ്പത്തിക വർഷം ഇന്ത്യ 12.8 ശതമാനം വളരുമെന്ന നിഗമനത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് റേറ്റിങ് ഏജൻസിയായ 'ഫിച്ച്' വ്യക്തമാക്കുന്നു. ആർ.ബി.ഐ.യും തങ്ങളുടെ 10.5 ശതമാനം വളർച്ച നിലനിർത്തുന്നുണ്ട്. എങ്കിലും കോവിഡ് കേസുകൾ ഉയരുന്നത് വിപണിയിൽ അസ്ഥിരത ഉണ്ടാക്കുമെന്നും വളർച്ച വീണ്ടെടുക്കുന്നതിൽ കാലതാമസം നേരിട്ടേക്കുമെന്നും ഇരു വൃത്തങ്ങളും പറയുന്നുണ്ട്.

from money rss https://bit.ly/3sWemmD
via IFTTT

സെൻസെക്‌സ് 508 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 14,500നരികെയെത്തി

മുംബൈ: കോവിഡ് ഭീഷണി നിലനിൽക്കെതന്നെ, വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ്ചെയ്തു. മെറ്റൽ ഓഹരികളുടെ ബലത്തിൽ നിഫ്റ്റി 14,500ന് അടുത്തെത്തി. സെൻസെക്സ് 508.06 പോയന്റ് നേട്ടത്തിൽ 48,386.51ലും നിഫ്റ്റി 143.60 പോയന്റ് ഉയർന്ന് 14,485ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1481 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1094 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 216 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടവും ഐസിഐസിഐ ബാങ്കിന്റെ മികച്ച പ്രവർത്തനഫലവുമൊക്കെയാണ് വിപണിയെ സ്വാധീനിച്ചത്. ഉച്ചയ്ക്കുശേഷമുണ്ടായ ലാഭമെടുപ്പ് എഫ്എംസിജി, ഫാർമ ഓഹരികളെ ബാധിച്ചു. ആക്സിസ് ബാങ്ക്, അൾട്രടെക് സിമെന്റ്സ്, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ലിയു സ്റ്റീൽ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ബ്രിട്ടാനിയ, എച്ച്സിഎൽ ടെക്, ബിപിസിഎൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ്ചെയ്തത്. ഫാർമ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.6-0.9ശതമാനം ഉയരുകയുംചെയ്തു. Nifty ends near 14,500, Sensex gains 508 pts

from money rss https://bit.ly/3gzDAEO
via IFTTT

റിലയൻസും ബിപിയും ചേർന്ന് ആന്ധ്രയിൽ പ്രകൃതി വാതക ഖനനംതുടങ്ങി

രാജ്യത്തിന്റെ കിഴക്കൻ തീരത്തെുനിന്ന് റിലയൻസും ബ്രിട്ടീഷ് പെട്രോളിയ(ബി.പി)വും ചേർന്ന് പ്രകൃതി വാതക ഖനനം തുടങ്ങി. കോവിഡ് വ്യാപനംമൂലം 2021 ജൂണോടെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നേരത്തെതന്നെ ഉത്പാദനം തുടങ്ങാനായതായി ഇരുകമ്പനികളും പ്രസ്താവനയിൽ അറിയിച്ചു. ആന്ധ്രയിലെ കാക്കിനടയിൽ കടലിൽ 1,850 മീറ്റർ ആഴത്തിൽനിന്നാണ് ഖനനംനടക്കുന്നത്. ഗ്യാസ് ഫീൽഡിലെ നാല് റിസർവോയറിൽനിന്നാണ് ഇപ്പോൾ വാതകം ഉത്പാദിപ്പിക്കുന്നത്. 2022 മധ്യത്തോടെ മൂന്നാമതൊരു ബ്ലോക്കിൽനിന്നകൂടി വാതക ഉത്പാദനം തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനികൾ അറിയിച്ചു. പുതിയതുകൂടി പ്രവർത്തനക്ഷമമായാൽ 2023ഓടെ പ്രതിദിനം 30 മില്യൺ സ്റ്റാന്റേഡ് ക്യൂബിക് മീറ്റർ പ്രകൃതി വാതകം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ആവശ്യത്തിന്റെ 15ശതമാനത്തോളംവരുമിത്.

from money rss https://bit.ly/3aBJLEj
via IFTTT

സ്‌മോൾ ഫിനാൻസ് ബാങ്കുകളിൽ റിക്കറിങ് ഡെപ്പോസിറ്റ് തുടങ്ങാം: എട്ടുശതമാനംവരെ പലിശനേടാം

പ്രതിമാസം നിശ്ചിതതുക നിശ്ചിതകാലത്തേയ്ക്ക് നിക്ഷേപിക്കുന്ന പദ്ധതിയാണ് റിക്കറിങ് ഡെപ്പോസിറ്റ്. ചുരുങ്ങിയത് 100 രൂപയെങ്കിലും മാസംതോറും നിക്ഷേപിക്കാൻ കഴിയുമെങ്കിൽ ആർക്കും ആർഡിയിൽ ചേരാം. സ്ഥിര നിക്ഷേപത്തിന് മാത്രമല്ല റിക്കറിങ് ഡെപ്പോസിറ്റി(ആർഡി)നും മികച്ച പലിശയാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ നൽകുന്നത്. 36 മാസത്തേയ്ക്കുള്ള നിക്ഷേപത്തിനാണ് പരമാവധി പലിശ നൽകുന്നത്. ഉദാഹരണത്തിന് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 24-36 മാസത്തെ റിക്കറിങ് ഡെപ്പോസിറ്റിന് എട്ടുശതമാനമാണ് നൽകുന്നത്. 12,15,18,21,24 മാസകാലയളവിൽ 7.25ശതമാനം പലിശയാണ് ഉത്കർഷ് നൽകുന്നത്. മൂന്നുവർഷം മുതൽ 10വർഷംവരെ കാലാവധിയുള്ള ആർഡിക്കും ഇതേപലിശതന്നെയാണ്. ജന സ്മോൾ ഫിനാൻസ് ബാങ്ക്, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയും 36-60 മാസക്കാലയളവിലെ നിക്ഷേപത്തിനാണ് കൂടുതൽ പലിശ വാഗ്ദാനംചെയ്യുന്നത്. നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് രണ്ടുവർഷത്തെ ആർഡിക്കുനൽകുന്നത് 7.50ശതമാനം പലിശയാണ്. ഈ വിഭാഗത്തിൽപ്പെട്ട മറ്റു ബാങ്കുകളാകട്ടെ 6.5 ശതമാനത്തിനും ഏഴ് ശതമാനത്തിനും ഇടയിലാണ് വ്യത്യസ്ത കാലയളവിൽ ആർഡിക്ക് നൽകുന്ന പലിശ. നിക്ഷേപം നടത്തുംമുമ്പ് റിക്കറിങ് ഡെപ്പോസിറ്റ് വഴി നിക്ഷേപംനടത്തണമെങ്കിൽ സേവിങ് അക്കൗണ്ട് നിർബന്ധമാണ്. ആർഡിയുടെ ചുരുങ്ങിയ കാലാവധി ആറുമാസമാണ്. പരമാവധി 10 വർഷംവരെ നിക്ഷേപിക്കാം. ചുരുങ്ങിയ നിക്ഷേപതുക 100 രൂപയാണ്. മറ്റ് വ്യവസ്ഥകൾ മൂന്നുമാസം തുടർച്ചയായി നിക്ഷേപം നടത്താതിരുന്നാൽ ആർഡി അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ നിബന്ധനയിൽ പറയുന്നു. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിൽ 12 മാസമാണ് ചുരുങ്ങിയ നിക്ഷേപ കാലാവധി. 1000 രൂപയെങ്കിലും പ്രതിമാസം നിക്ഷേപിക്കുകയുംവേണം. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ 100 രൂപയുണ്ടെങ്കിൽ ആർഡിയിൽ നിക്ഷേപം തുടങ്ങാം. ആറുമാസം മുതൽ 10 വർഷംവരെ നിക്ഷേപിക്കാൻ അവസരമുണ്ട്. ആറുമാസംമുതൽ 18 മാസംവരെയുള്ള നിക്ഷേപത്തിന് ബാങ്ക് നൽകുന്നത് 6.50ശതമാനം പലിശയാണ്. Small finance banks offer up to 8% rate on recurring deposit

from money rss https://bit.ly/2S84qd7
via IFTTT