121

Powered By Blogger

Monday, 26 April 2021

സ്‌മോൾ ഫിനാൻസ് ബാങ്കുകളിൽ റിക്കറിങ് ഡെപ്പോസിറ്റ് തുടങ്ങാം: എട്ടുശതമാനംവരെ പലിശനേടാം

പ്രതിമാസം നിശ്ചിതതുക നിശ്ചിതകാലത്തേയ്ക്ക് നിക്ഷേപിക്കുന്ന പദ്ധതിയാണ് റിക്കറിങ് ഡെപ്പോസിറ്റ്. ചുരുങ്ങിയത് 100 രൂപയെങ്കിലും മാസംതോറും നിക്ഷേപിക്കാൻ കഴിയുമെങ്കിൽ ആർക്കും ആർഡിയിൽ ചേരാം. സ്ഥിര നിക്ഷേപത്തിന് മാത്രമല്ല റിക്കറിങ് ഡെപ്പോസിറ്റി(ആർഡി)നും മികച്ച പലിശയാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ നൽകുന്നത്. 36 മാസത്തേയ്ക്കുള്ള നിക്ഷേപത്തിനാണ് പരമാവധി പലിശ നൽകുന്നത്. ഉദാഹരണത്തിന് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 24-36 മാസത്തെ റിക്കറിങ് ഡെപ്പോസിറ്റിന് എട്ടുശതമാനമാണ് നൽകുന്നത്. 12,15,18,21,24 മാസകാലയളവിൽ 7.25ശതമാനം പലിശയാണ് ഉത്കർഷ് നൽകുന്നത്. മൂന്നുവർഷം മുതൽ 10വർഷംവരെ കാലാവധിയുള്ള ആർഡിക്കും ഇതേപലിശതന്നെയാണ്. ജന സ്മോൾ ഫിനാൻസ് ബാങ്ക്, സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയും 36-60 മാസക്കാലയളവിലെ നിക്ഷേപത്തിനാണ് കൂടുതൽ പലിശ വാഗ്ദാനംചെയ്യുന്നത്. നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് രണ്ടുവർഷത്തെ ആർഡിക്കുനൽകുന്നത് 7.50ശതമാനം പലിശയാണ്. ഈ വിഭാഗത്തിൽപ്പെട്ട മറ്റു ബാങ്കുകളാകട്ടെ 6.5 ശതമാനത്തിനും ഏഴ് ശതമാനത്തിനും ഇടയിലാണ് വ്യത്യസ്ത കാലയളവിൽ ആർഡിക്ക് നൽകുന്ന പലിശ. നിക്ഷേപം നടത്തുംമുമ്പ് റിക്കറിങ് ഡെപ്പോസിറ്റ് വഴി നിക്ഷേപംനടത്തണമെങ്കിൽ സേവിങ് അക്കൗണ്ട് നിർബന്ധമാണ്. ആർഡിയുടെ ചുരുങ്ങിയ കാലാവധി ആറുമാസമാണ്. പരമാവധി 10 വർഷംവരെ നിക്ഷേപിക്കാം. ചുരുങ്ങിയ നിക്ഷേപതുക 100 രൂപയാണ്. മറ്റ് വ്യവസ്ഥകൾ മൂന്നുമാസം തുടർച്ചയായി നിക്ഷേപം നടത്താതിരുന്നാൽ ആർഡി അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ നിബന്ധനയിൽ പറയുന്നു. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിൽ 12 മാസമാണ് ചുരുങ്ങിയ നിക്ഷേപ കാലാവധി. 1000 രൂപയെങ്കിലും പ്രതിമാസം നിക്ഷേപിക്കുകയുംവേണം. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ 100 രൂപയുണ്ടെങ്കിൽ ആർഡിയിൽ നിക്ഷേപം തുടങ്ങാം. ആറുമാസം മുതൽ 10 വർഷംവരെ നിക്ഷേപിക്കാൻ അവസരമുണ്ട്. ആറുമാസംമുതൽ 18 മാസംവരെയുള്ള നിക്ഷേപത്തിന് ബാങ്ക് നൽകുന്നത് 6.50ശതമാനം പലിശയാണ്. Small finance banks offer up to 8% rate on recurring deposit

from money rss https://bit.ly/2S84qd7
via IFTTT