121

Powered By Blogger

Monday, 29 December 2014

ആദ്യ ചലച്ചിത്ര പ്രദര്‍ശനത്തിന് 119 വയസ്‌











ലോകത്തില്‍ ആദ്യമായി ചലച്ചിത്ര പ്രദര്‍ശനം നടന്നിട്ട് ഇന്ന് 119 വര്‍ഷം തികയുന്നു. ലൂമിയര്‍ സഹോദരന്‍മാരാണ് 1895 ഡിസംബര്‍ 28 ന് ആദ്യത്തെ പൊതു ചലച്ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചത്. പാരിസിലെ ഗ്രാന്റ് കഫേ ഹാളിലായിരുന്നു അവരുടെ ചലച്ചിത്ര ്രപദര്‍ശനം.

പത്ത് ഹ്രസ്വ വീഡിയോകള്‍ ഉള്‍പ്പെടുന്ന വീഡിയോ ആയിരുന്നു അന്ന് ലൂമിയര്‍ സഹോദരന്‍മാര്‍ പ്രദര്‍ശിപ്പിച്ചത്. ലൂമിയര്‍ സഹോദരന്‍മാര്‍ തന്നെ ഒരുക്കിയ ഫാക്ടറി വിട്ടു പുറത്തുവരുന്ന തൊഴിലാളികള്‍, സ്‌റേഷനില്‍ വന്നുനില്‍ക്കുന്ന തീവണ്ടി തുടങ്ങിയവ ഈ വീഡിയോകളില്‍ ഉണ്ടായിരുന്നു.





ചലച്ചിത്ര പ്രദര്‍ശനത്തിനായി ലൂമിയര്‍ സഹോദരന്‍മാര്‍ ഉപയോഗിച്ചിരുന്ന ഫിലിമുകളുടെ നീളം 17 മീറ്ററായിരുന്നു. കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാനാകുന്ന പ്രൊജക്ടറായിരുന്നു പ്രദര്‍ശനത്തിന് ഉപയോഗിച്ചിരുന്നത്. ഫിലിമിന്റെ നീളം 17 മീറ്റര്‍ ആണെങ്കിലും ഇത് ഉപയോഗിച്ച് 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ മാത്രമേ സ്‌ക്രീനില്‍ കാണിക്കാനാകുമായിരുന്നുള്ളൂ.

1985 ഡിസംബറിന് മുമ്പേ ലൂമിയര്‍ സഹോദരന്‍മാര്‍ പല സ്വകാര്യ പ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും ഒരു പൊതുപ്രദര്‍ശനം നടത്തുന്നത് ആദ്യമായിരുന്നു. പണം വാങ്ങിയായിരുന്നു ഈ പ്രദര്‍ശനത്തിലേക്ക് പ്രവേശനം നല്‍കിയിരുന്നത്.











from kerala news edited

via IFTTT