Story Dated: Sunday, December 28, 2014 02:03
പുന്നയൂര്‍ക്കുളം: ദേശീയപാത പാലപ്പെട്ടിയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി ബസ് കാത്തിരിപ്പു കേന്ദ്രവും നാല് മരങ്ങളും ഇടിച്ചു തകര്‍ത്തു. അപകടം പുലര്‍ച്ചെയായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരുക്കേറ്റ ഡ്രൈവര്‍ തൊടുപുഴ സ്വദേശി അസീസ് (48), ക്ലീനര്‍ ബഷീര്‍ (45) എന്നിവരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രഥമശുശ്രൂഷക്കുശേഷം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 4.30 ഓടെ ബാംഗ്ലൂരില്‍നിന്നും വന്ന ലോറി നിയന്ത്രണംവിട്ട് പാലപ്പെട്ടി ക്ഷേത്രത്തിനു മുന്നിലെ മരങ്ങളില്‍ ഇടിക്കുകയായിരുന്നു. കുറച്ചുദൂരം മുന്നോട്ട് നീങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചാണ് ലോറി നിന്നത്. പൊന്നാനി അഗ്നിശമന സേനയും നോബിള്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ക്യാബിന്‍ വെട്ടിപൊളിച്ചാണ് ക്ലീനറെ പുറത്തെടുത്തത്. പറവൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എത്തിക്കേണ്ട ജനറേറ്റര്‍ സാമഗ്രികളായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്.
from kerala news edited
via IFTTT