ഫീനിക്‌സില്‍ ക്രിസ്മസ് ആഘോഷം
Posted on: 29 Dec 2014
ഫാ.വിനോദ് മഠത്തിപ്പറമ്പില്‍, വികാരി ഫാ.മാത്യു മുഞ്ഞനാട്ട് എന്നിവര്‍ കാര്‍മികരായ തിരുകര്‍മ്മങ്ങളില്‍ ഡോ.തോമസ് വളയത്തില്‍ ക്രിസ്മസ് സന്ദേശം നല്‍കി. മലയാളി ക്രൈസ്തവരുടെ പരമ്പരാഗത ക്രിസ്മസ് കര്‍മ്മങ്ങളായ ഉണ്ണിയേശുവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ഉണ്ണിയേശുവിനെ തീ കായിക്കല്‍ ചടങ്ങുകള്‍ക്ക് വികാരി ഫാ.മാത്യു മുഞ്ഞനാട്ട് നേതൃത്വം നല്‍കി.
സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദിനമായ തിരുപ്പിറവിയുടെ സന്ദേശം പകര്‍ന്ന് നല്‍കുന്ന മനോഹരമായ പുല്‍ക്കൂട് നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്‍കിയത് അനീഷ് കൊട്ടേരി, റ്റോമി സിറിയക്, ഷാജു ജോസഫ് എന്നിവരാണ്. വിശുദ്ധരുടെ തിരുനാളുകള്‍ക്കും ക്രൈസ്തവാഘോഷങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ തയാറാക്കിയ 2015-ലെ കലണ്ടറിന്റെ പ്രകാശനകര്‍മ്മവും ക്രിസ്മസ് ദിനത്തില്‍ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി വികാരി ഫാ.മാത്യു മുഞ്ഞനാട്ട് കേക്ക് മുറിച്ച് ഇടവകാംഗങ്ങള്‍ക്ക് വിതരണം ചെയ്തു. വിവിധ ചടങ്ങുകള്‍ക്ക് ട്രസ്റ്റിമാരായ അശോക് പാട്രിക്, റ്റോമി സിറിയക് എന്നിവര്‍ മുഖ്യ സംഘാടകരായി.
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT