ബര്‍മിങ്ഹാമില്‍ യാക്കോബായ സഭക്ക് പുതിയ ഇടവക
Posted on: 29 Dec 2014
ബര്‍മിങ്ഹാം: സെന്റ് ജോസഫ് സിറിയന്‍ ഓര്‍ത്തഡോക്സ് എന്ന പേരില്‍ യാക്കോബായ സഭക്ക് യു.കെ.യില്‍ ഒരു പുതിയ ഇടവക കൂടി. ബര്‍മിങ്ഹാമിലും പരിസര പ്രദേശങ്ങളിലും ഉള്ള സുറിയാനി ക്രിസ്ത്യാനികള്‍ക്കാണ് യു.കെ.യുടെ പാത്രിയാര്‍ക്കല്‍ വികാരിയായ അഭിവന്ദ്യ പീലക്സീനോസ് സക്കറിയാസ് മെത്രാപ്പൊലീത്ത അനുഗ്രഹീത കല്പ്പനവഴി കല്പിച്ചനുവദിച്ചത്. മാസത്തിന്റെ എല്ലാ മൂന്നാമത്തെ ഞായറാഴ്ചയുമാണ് വി.കുര്‍ബാനക്ക് അവസരം.
അഭിവന്ദ്യ ജേക്കബ് കോമടത്തുശ്ശേരി കോറെപ്പിസ്കോപ്പയാണ് ഈ ദേവാലയത്തിന്റെ വികാരി. പൈനാപ്പിള്‍ ഗ്രൂവിലുള്ള ചര്‍ച്ച് ഓഫ് അസെന്ഷനിലാണ് ഈ പുതിയ ഇടവക രൂപീകരിക്കപ്പെട്ടത്. ഈ ഇടവകയിലെ പ്രഥമ ശുശ്രൂഷയും ക്രിസ്മസ് ആഘോഷങ്ങളും വി.കുര്‍ബാനയും ക്രിസ്മസ് ദിനത്തില്‍ നടന്നു. ഇടവകയുടെ പ്രഥമ പൊതുയോഗം ജനവരിയില്‍ നടത്തുന്നതാണെന്ന് വികാരിയും ഇടവകയുമായി ബന്ധപ്പെട്ട് ബിജു വര്‍ഗീസും, ജിജോ ഡാനിയേലും അറിയിച്ചു.
വാര്‍ത്ത അയച്ചത് : സാബു കാക്കശ്ശേരി കുര്യാക്കോസ്
from kerala news edited
via IFTTT