കെ.ബാലചന്ദറിന് തമിഴകം നല്‍കിയ വിടചൊല്ലല്‍ സമാനതകളില്ലാത്തതായിരുന്നു. മുതിര്‍ന്ന സംവിധായകനെ അവസാനമായി കാണാന്‍ സിനിമാലോകം മൊത്തം ചെന്നൈയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. ഫ്രകോളിവുഡിന്റെ കാരണവര്‍യ്ത്ത എന്ന വിശേഷണമാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഉയര്‍ന്ന പോസ്റ്ററുകളിലും ബോര്‍ഡുകളിലുമെല്ലാം കണ്ടത്.
ചായംതേക്കാത്ത ഗ്രാമീണ ജീവിതങ്ങളെ തീക്ഷണതയോടെ സിനിമയിലേക്കു കൊണ്ടുവന്നു എന്നതാണ് ബാലചന്ദര്‍ സിനിമകളുടെ പ്രത്യേകത. രജനികാന്തും കമലഹാസനും ഉള്‍പ്പെടെ അറുപതോളം പേരാണ് ബാലന്ദറിന്റെ കൈപിടിച്ച് ദക്ഷിണേന്ത്യന്‍ സിനിമയുടെ തലപ്പത്തേക്ക് ചുവടുവച്ചത് .അന്ധനെ തെരുവ് മുറിച്ചു കടത്തുന്ന ഒരാളുടെ ശ്രദ്ധയോടെയാണ് സിനിമയില്‍ ബാലചന്ദര്‍ തന്നെ നയിച്ചതെന്ന കമലഹാസന്റെ വാക്കുകള്‍ അദ്ദേഹത്തില്‍ നിന്നും ലഭിച്ച കരുതലും കരുത്തും വ്യക്തമാക്കുന്നതാണ്.
ബാലചന്ദര്‍ എന്ന സംവിധായകനെ കണ്ടുമുട്ടിയിരുന്നില്ലെങ്കില്‍ താനെന്ന താരം ജനിക്കുമായിരുന്നുവെന്നാണ് രജനികാന്ത് അനുസ്മരിച്ചത് സ്ത്രീകള്‍ വെറും കെട്ടുകാഴ്ചകള്‍ മാത്രമായിരുന്ന കാലത്ത് നായികമാരെ പ്രേക്ഷമനസ്സില്‍ കുടിയിരുത്തിയ സംവിധായകനാണ് ബാലചന്ദര്‍.അപൂര്‍വ്വരാഗങ്ങളിലെ ശ്രീവിദ്യ,അരങ്ങേറ്റത്തിലെ പ്രമീള,അവള്‍ ഒരുതുടര്‍ക്കഥൈയിലെ സുജാത, സിന്ധുഭൈരവിയിലെ സുഹാസിനി എന്നിവരെല്ലാം ബാലചന്ദര്‍ ചിത്രത്തിലൂടെ താരപദവിയിലേക്കേറിയവരാണ്.
അന്ധവിശ്വാസങ്ങള്‍ നിറഞ്ഞുനിന്ന തമിഴ്‌സിനിമാലോകത്ത് ധിക്കാരിയുടെയും നിഷേധിയുടെയും വേഷമായിരുന്നു കെ.ബാലചന്ദറിന്,ആദ്യസിനിമയുടെ പേര് ഫ്രനീര്‍ക്കുമിഴിയ്ത്ത നീര്‍ക്കുമിളയെന്നര്‍ത്ഥമുള്ള പേര് അറം പറ്റുമെന്ന പലരും പറഞ്ഞെങ്കിലും കൂസാതെ മുന്നോട്ട് പോയി,1978 പുറത്തിറങ്ങിയ ഒരുചിത്രത്തിന്റെ പേര് തപ്പുതാളങ്ങള്‍ (താളപ്പിഴകള്‍) എന്നായിരുന്നു. പേരുകൊണ്ട് സിനിമക്ക് താളപ്പിഴകളൊന്നും സംഭവിക്കില്ലെന്നു അദ്ദേഹം സിനിമകള്‍കൊണ്ടുതന്നെ തെളിച്ചു.
അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ തനിമചോരാതെ അവതരിപ്പിക്കുന്നതായിരുന്നു ബാലചന്ദര്‍ സിനിമയിലെ ഓരോ സീനുകളും. ആദ്യസിനിമ നീര്‍ക്കുമിഴി തത്വചിന്താപപരമായ ഒരുകാഴ്ചപ്പാടാണ് മുന്നോട്ടുവച്ചത്. ഫ്രആടി അടങ്കും വാഴ്‌ക്കെയെടാ...യ്ത്ത--യെന്ന ചിത്രത്തിലെ ഗാനം അന്നും ഇന്നും തമിഴകം ഓരേവികാരത്തോടെ നെഞ്ചിലേറ്റുന്നു. ദ്രാരിദ്രവും,വേശ്യാവൃത്തിയും,കുടുംബന്ധങ്ങളിലെ അകക്കാഴ്ചകളും പ്രമേയമാക്കി ഒരുക്കിയ ഫ്രഅരങ്ങേറ്റംയ്ത്ത എഴുപതുകളില്‍ തമിഴ് സിനിമക്കൊരു ഷോക്ക് ട്രീറ്റ്‌മെന്റായി, കുടിവെള്ള പ്രശ്‌നത്തിന്റെ കഥപറയുന്ന തണ്ണീര്‍ തണ്ണീര്‍ എന്നചിത്രം ഗ്രാമീണഭാരതത്തിന്റെ അകക്കാഴ്ചകളാണ് വെള്ളിത്തിരയിലെത്തിച്ചത്.തൊഴിലില്ലായ്മയും വിദ്യാസമ്പന്നരുടെ ഇച്ഛാഭംഗവും നിലനില്‍പ്പിനുള്ളപോരാട്ടവും ചര്‍ച്ചചെയ്യുന്നതാണ് ഫ്രവരുമയിന്‍ നിറം ശിവപ്പയ്ത്ത്-ഇത്തരത്തില്‍ വര്‍ത്തമാന കാലത്തോട് ചേര്‍ന്നു നില്‍ക്കുന്ന കഥകളാണ് ബാലചന്ദര്‍ എക്കാലവും പ്രമേയമാക്കിയത്.
സത്യജിത്ത് റേയെപ്പോലെ കുറഞ്ഞ ബജറ്റില്‍ മികച്ച ചിത്രങ്ങളെടുക്കണമെന്നതായിരുന്നു ബാലചന്ദറിന്റെ ആഗ്രഹം.സംവിധായകനാണ് സിനിമയിലെ എല്ലാമെന്ന് അദ്ദേഹം വിശ്വസിച്ചു.നടന്‍മാര്‍ ഉള്‍പ്പെടെ സംഘത്തിലുള്ളവരെ മൊത്തം സിനിമക്കായി പ്രയോജനപ്പെടുത്താന്‍ കഴിവുള്ളവനാകണം സംവിധായകനെന്ന് അദ്ദേഹം വാദിച്ചു.കമലഹാസനെ അപേക്ഷിച്ച് രജനികാന്തിനെ വച്ച് വളരെ കുറച്ചു സിനിമകളെ ബാലചന്ദര്‍ ഒരുക്കിയിരുന്നുള്ളൂ.പ്രേക്ഷകരുടെ കാഴ്ചയില്‍ രജനിയുടേയും കമലിന്റേയും താരമൂല്യം ഏറിയതിനാല്‍ മക്കള്‍ക്ക് രസിക്കുന്നരീതിയില്‍ ഇരുവര്‍ക്കും പ്രാധാന്യം നല്‍കിയൊരു ചിത്രമൊരുക്കുക പിന്നീട് പ്രയാസമായെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
from kerala news edited
via IFTTT