121

Powered By Blogger

Monday 29 December 2014

'ഗ്രാമിക-2014' ശനിയാഴ്‌ച മുഖ്യമന്ത്രി ഉദ്‌ഘാടനം നിര്‍വഹിക്കും











Story Dated: Thursday, December 25, 2014 03:01


കോഴിക്കോട്‌: താമരശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സെന്റര്‍ ഫോര്‍ ഓവറോള്‍ ഡവലപ്‌മെന്റ്‌ (സി.ഒ.ഡി) രജതജൂബിലി സമാപനത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന കാര്‍ഷിക വിജ്‌ഞാന പ്രദര്‍ശന വിപണനമേള (ഗ്രാമിക-2014) 27, 28,29, 30 തീയതികളിലായി കോടഞ്ചേരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഉദ്‌ഘാടനം ശനിയാഴ്‌ച രാവിലെ 8.30ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്നും സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഉദ്‌ഘാടനച്ചടങ്ങില്‍ താമരശേരി ബിഷപ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ അധ്യക്ഷനായിരിക്കും. എം.ഐ. ഷാനവാസ്‌ എംപി, സി. മോയിന്‍കുട്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാനത്തില്‍ ജമീല തുടങ്ങിയവര്‍ സംബന്ധിക്കും. കായികതാരം കെ.ആര്‍. ആതിരയ്‌ക്കു ബ്ലോക്ക്‌ പഞ്ചായത്ത്‌ നിര്‍മിച്ചു നല്‍്‌കുന്ന വീടിന്റെ താക്കോല്‍ദാനം ഇതേ ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.

നൂറിലേറെ സ്‌റ്റാളുകളാണ്‌ ഗ്രാമികയില്‍ സജ്‌ജീകരിക്കുന്നത്‌. കലാപരിപാടികള്‍, കായികമത്സരങ്ങള്‍, കാര്‍ഷിക ഉത്‌പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, കന്നുകാലി പ്രദര്‍ശനം, ശ്വാന പ്രദര്‍ശനം, അക്വേറിയം, പെറ്റ്‌സ് ഷോ, ദിനോസര്‍ ഷോ, അമ്യൂസ്‌മെന്റ്‌ പാര്‍ക്ക്‌, കിഡ്‌സ് പാര്‍ക്ക്‌, ഫുഡ്‌കോര്‍ട്ട്‌ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്‌. രാവിലെ ഒമ്പതിനു തുടങ്ങുന്ന മേളയിലെ സ്‌റ്റാളുകളിലേക്കുള്ള പ്രവേശനം സൗജന്യമാണ്‌. വിനോദറൈഡുകള്‍ക്കു മാത്രമാണ്‌ ടിക്കറ്റ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

കര്‍ഷകര്‍ക്കായുള്ള ഉത്‌പന്നപ്രദര്‍ശനമത്സരവും സി.ഒ.ഡി സംഘങ്ങള്‍ക്കായുള്ള തത്സമയ മത്സരങ്ങളുമാണ്‌ ഉദ്‌ഘാടനദിനത്തിലെ പ്രധാന പരിപാടികള്‍. രാത്രി ഏഴിന്‌ മനു മങ്കൊമ്പും സംഘവും മാജിക്‌് ഷോ അവതരിപ്പിക്കും.

28നു മൃഗപരിപാലനദിനമായാണ്‌ ആചരിക്കുന്നത്‌. അന്നേദിവസം രാവിലെ കന്നുകാലി പ്രദര്‍ശനം നടക്കും. രാവിലെ പത്തരയ്‌ക്കു ക്ഷീരവികസനത്തിന്റെ അനന്തസാധ്യതകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കൂടരഞ്ഞി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.കെ. സെബാസ്‌റ്റ്യന്‍ ഉദ്‌ഘാടനം ചെയ്ും. യ










from kerala news edited

via IFTTT