121

Powered By Blogger

Monday, 29 December 2014

മണിപ്പൂരില്‍ സ്‌കൂള്‍ വളപ്പില്‍ നിന്ന്‌ എട്ട്‌ തലയോട്ടികള്‍ കണ്ടെടുത്തു









Story Dated: Sunday, December 28, 2014 06:33



mangalam malayalam online newspaper

ഇംഫാല്‍: മണിപ്പൂരിലെ ഒരു സ്‌കൂള്‍ വളപ്പില്‍ നിന്ന്‌ എട്ട്‌ തലയോട്ടികള്‍ കണ്ടെടുത്തു. ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുന്ന തോംബിസാന ഹൈസ്‌കൂള്‍ വളപ്പില്‍ നിന്നാണ്‌ തലയോട്ടികള്‍ കണ്ടെത്തിയത്‌. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണ്‌ മാറ്റിയപ്പോഴാണ്‌ തലയോട്ടികള്‍ കണ്ടെത്തിയത്‌.


മണിപ്പൂരിലെ സായുധ കലാപം അടിച്ചമര്‍ത്തുന്നതിനായി നടത്തിയ സൈനിക നീക്കങ്ങളുടെ ഭാഗമായി 1980 മുതല്‍ 1999 വരെ ഈ സ്‌കൂള്‍ സെന്‍ട്രല്‍ പാരാമിലിട്ടറി വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഇക്കാലയളവില്‍ പാരാമിലിട്ടറി വിഭാഗം അറസ്‌റ്റ് ചെയ്‌ത നിരവധി യുവാക്കള്‍ പിന്നീട്‌ പുറംലോകം കണ്ടിട്ടില്ല. ഇത്തരത്തില്‍ കാണാതായ യുവാക്കളുടെ തലയോടുകളാണ്‌ കണ്ടെത്തിയതെന്നാണ്‌ സൂചന.


സ്‌കൂള്‍ വളപ്പിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ച്‌ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കാണാതായ യുവാക്കളുടെ കുടുംബാംഗങ്ങള്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌. കണ്ടെടുത്ത തലയോടുകളുടെ ഡി.എന്‍.എ പരിശോധന നടത്തണമെന്നും ബന്ധുക്കള്‍ മണിപ്പാല്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT