121

Powered By Blogger

Monday, 29 December 2014

വോട്ടുകിട്ടാന്‍ സുധീരനും ഉമ്മന്‍ചാണ്ടിയും ഒന്നിച്ചാല്‍ മാത്രം പോരാ: വെള്ളാപ്പള്ളി









Story Dated: Monday, December 29, 2014 01:30



mangalam malayalam online newspaper

ആലപ്പുഴ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ്‌ വി.എം സുധീരനും ഒന്നിച്ചതുകൊണ്ടു മാത്രം ജനങ്ങളുടെ വോട്ട്‌ കിട്ടില്ലെന്ന്‌ എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജനങ്ങള്‍ക്ക്‌ നന്മയും നല്ലകാര്യങ്ങളും ചെയ്‌താലേ വോട്ടുകിട്ടൂ.


ഘര്‍ വാഹസിയെ വിമര്‍ശിച്ചുകൊണ്ട്‌ രംഗത്തെത്തുന്നവര്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ശിവഗിരിയെ എസ്‌.എന്‍.ഡി.പി അവഗണിച്ചിട്ടില്ലെന്നും ശിവഗിരി തീര്‍ത്ഥാടനം സബന്ധിച്ച്‌ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അടിസ്‌ഥാന രഹിതമാണെന്നും വെള്ളാപ്പള്ളി വ്യക്‌തമാക്കി.


മദ്യക്കച്ചവടക്കാരന്റെ സമ്പത്ത്‌ വേണ്ടെന്നും അത്തരക്കാര്‍ ശിവഗിരിയില്‍ വരരുതെന്നും ശ്രീ നാരായണ ഗുരുദേവന്‍ പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.










from kerala news edited

via IFTTT