നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനായി. പത്തനാപുരം സ്വദേശിനിയായ ഷേമ അലക്‌സാണ്ടറാണ് വധു. അനൂപിന്റെ കൊച്ചിയിലെ ഫളാറ്റില്‍ ആര്‍ഭാടങ്ങളൊഴിവാക്കി തീര്‍ത്തും സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമേ വിവാഹചടങ്ങില്‍ പങ്കെടുത്തുള്ളൂ. ദീര്‍ഘനാളത്തെ സൗഹൃദത്തിനൊടുവിലാണ് അനൂപും ഷേമയും വിവാഹിതരായത്.
കോഴിക്കോട് ബാലുശ്ശേരി പറമ്പത്ത് വീട്ടില്‍ പി. ഗംഗാധരന്‍ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്. കൊല്ലം പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളാണ് ഷേമ.
from kerala news edited
via IFTTT