അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വിദ്യാഭ്യാസ സെമിനാര്‍
Posted on: 29 Dec 2014
റിയാദ്: വിദ്യാര്‍ത്ഥികള്‍ ആധികളില്‍ നിന്നും ഭയത്തില്‍ നിന്നും മുക്തരായാല്‍ മാത്രമേ അധ്യാപനം അര്‍ത്ഥ പൂര്‍ണമാകുകയുള്ളൂ എന്ന് പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഡോ.സി കെ അഹമ്മദ് പ്രസ്താവിച്ചു. അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന വിദ്യാഭ്യാസ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രൊഫ. പി.കെ അബ്ദുല്‍ നാസര്‍ (റിട്ട.എച്ച്.ഒ.ഡി ഇംഗ്ലീഷ് വിഭാഗം, ഫാറൂഖ് കോളേജ്) സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.സി.ശൈജല്‍ അധ്യക്ഷത വഹിച്ചു. എക്‌സി. ഡയറക്ടര്‍ ലുഖ്മാന്‍ പാഴൂര്‍, സി.ഇ.ഒ മഹമൂദ് അബ്ബാസ് എന്നിവര്‍ സംസാരിച്ചു. അക്കാദമിക് കോര്‍ഡിനേറ്റര്‍ അയ്‌മോന്‍ ഖാന്‍ സ്വാഗതവും കോര്‍ഡിനേറ്റര്‍ സോണിയ മുസ്തഫ നന്ദിയും പറഞ്ഞു.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT