121

Powered By Blogger

Monday 30 November 2020

126 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ബാറ്റക്ക് ഇന്ത്യക്കാരനായ ഗ്ലോബല്‍ സിഇഒ

ബാറ്റയുടെ 126 വർഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യക്കാരനെ ആഗോള ചുമതലയുള്ള ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി നിയമിച്ചു. ബാറ്റ ഇന്ത്യയുടെ ചുമതല വഹിച്ചിരുന്ന സന്ദീപ് കദാരിയയെയാണ് ആഗോള ചുമതല നൽകി സിഇഒ ആക്കിയത്. അഞ്ചുവർഷത്തിനുശേഷം ചുമതല ഒഴിയുന്ന അലെക്സിസ് നാസർദിനുപകരമാണ് നിയമനം. യുണിലിവറിലെയും വോഡാഫോൺ ഇന്ത്യ ആൻഡ് യൂറോപ്പിലെയും 24 വർഷത്തെ സേവനത്തിനുശേഷം 2017ലാണ് സന്ദീപ് ബാറ്റയിലെത്തിയത്. ഐഐടി ഡൽഹി, എക്സ്എൽആർഐ ജംഷഡ്പുർ എന്നിവിടങ്ങളിൽനിന്നായിരുന്നു ഉന്നത വിദ്യാഭ്യാസം. എക്സ്എൽആർഐയിൽ പിജിഡിഎം 1993 ബാച്ചിലെ ഗോൾഡ് മെഡലിസ്റ്റാണ്. ചെരുപ്പ് നിർമാണമേഖലയിലെ അതികായന്മാരായ ബാറ്റ 1894ലാണ് പ്രവർത്തനംതുടങ്ങിയത്. രൂപകല്പനയിലും നിർമാണത്തിലും മികവുപുലർത്തിയ കമ്പനി ആഗോളതലത്തിൽ വൈകാതെതന്നെ പ്രശസ്തമായി. 180 മില്യൺ ജോഡി ഷൂവാണ് പ്രതിവർഷം കമ്പനി വിൽക്കുന്നത്. 5,800ലേറെ റീട്ടെയിൽ ഷോപ്പുകൾ രാജ്യത്ത് ബാറ്റക്ക് സ്വന്തമായുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 22ലേറെ നിർമാണ യൂണിറ്റുകളും കമ്പനിക്കുണ്ട്. In a first, Bata appoints an Indian as global CEO in its 126-year history

from money rss https://bit.ly/39uBPoF
via IFTTT

പാഠം 101: ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കാതെ 15ശതമാനവരെ നേട്ടമുണ്ടാക്കാനുള്ള വഴിയിതാ

വിലക്കയറ്റത്തെ അതിജീവിക്കാൻ ശേഷിയുള്ള പദ്ധതികൾ നിക്ഷേപലോകത്ത് വിരളമാണ്. ബാങ്ക് എഫ്ഡികൾ ഉൾപ്പടെയുള്ള സ്ഥിരനിക്ഷേപ പദ്ധതികളിൽനിന്നുള്ള ആദായം ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തവുമാണ്. ഈ സാഹചര്യത്തിലാണ് ഓഹരിയിലെ നിക്ഷേപത്തിന്റെ പ്രസക്തി. നഷ്ടസാധ്യയുള്ളതിനാലാണ് ഓഹരി വിപണിയിൽനിന്ന് മിക്കവാറും നിക്ഷേപകർ മാറിനിൽക്കുന്നത്. മികച്ച ഓഹരികൾ കണ്ടെത്തി വാങ്ങാനുള്ള അറിവില്ലായ്മയും നിക്ഷേപകരെ നഷ്ടത്തിലേയ്ക്കുനയിക്കുന്നു. മ്യൂച്വൽ ഫണ്ടിന്റെ സാധ്യത പ്രയോജനപ്പെടുത്തി മികച്ച ആദായംനേടാനുള്ളവഴി ഇത്തരക്കാർക്ക് പ്രയോജനപ്പെടുത്താം. നിക്ഷേപകർക്കുവേണ്ടി വിഗദ്ധരായ ഫണ്ട് മാനജർമാർ ഓഹരികൾ തിരഞ്ഞെടുത്തുകൊളളും. വിവിധ സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിച്ച് എസ്ഐപിയായി നിക്ഷേപിച്ചാൽമതി. വർഷത്തിലൊരിക്കൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്തി മുന്നോട്ടുപോകുകമാത്രമാണ് ചെയ്യേണ്ടത്. 30ലധികം മികച്ച ഫണ്ടുകൾ തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് പുതിയ പാഠത്തിൽ. വ്യത്യസ്ത കാറ്റഗറികളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫണ്ടുകളാണിവ. ഒന്ന്, മൂന്ന്, അഞ്ച് വർഷക്കാലയളവിൽ ഫണ്ടുകൾ നൽകിയ ആദായവും പട്ടികയിൽ നൽകിയിട്ടുണ്ട്. നിലവിൽ നിക്ഷേപത്തിന് അനുയോജ്യമായ ഫണ്ടുകളാണിവ. നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ടുവേണം എസ്ഐപിയായി നിക്ഷേപം നടത്താൻ. Equity: Large cap Fund Return(%) 1year 3 year 5 year Axis Bluechip Fund 12.20 13.83 14.70 Canara Robeco Bluechip Eqt 16.27 12.66 14.17 HDFC Index Fund - Sensex Plan 7.80 10.00 12.24 ICICI Prudential Bluechip Fund 6.12 5.83 11.24 Mirae Asset Large Cap 7.11 7.52 13.53 വൻകിട കമ്പനികളിലും അതേസമയം, വളർച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയതോതിൽ റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് അനുയോജ്യം. മികച്ച നേട്ടസാധ്യതയും ഫണ്ടിലെ നിക്ഷേപം നൽകുന്നു. അഞ്ചുമുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Large cap & Mid cap Fund Return(%) 1year 3 year 5 year Canara Robeco Emerging Equities Fund 18.53 7.30 13.85 Invesco India Growth Opportunities Fund 5.11 7.10 12.62 Kotak Equity Opportunities Fund 12.49 7.28 13.09 Mirae Asset Emerging Bluechip 16.17 9.54 16.97 Principal Emerging Bluechip Fund 14.88 4.73 13.60 മികച്ച മൂലധനനേട്ടം നിക്ഷേപകന് നൽകുകയെന് ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളിൽ നിക്ഷേപിക്കുന്നവയാണ് മൾട്ടിക്യാപ് ഫണ്ടുകൾ. താരതമ്യേന മികച്ച നേട്ടം പ്രതീക്ഷിക്കാം. അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ കാലാവധി മുന്നിൽകണ്ട് നിക്ഷേപം നടത്താം. Equity: Multi cap Fund Return(%) 1year 3 year 5 year Axis Focused 25 Fund 12.90 11.53 16.25 DSP Equity Fund 11.77 8.16 12.55 Canara Robeco Equity Diversified Fund 16.42 10.80 12.73 Kotak Standard Multicap Fund 6.53 6.83 12.70 SBI Focused Equity Fund 8.11 9.26 13.45 റിസ്ക് എടുക്കാൻ ശേഷിയുള്ളവർക്ക് യോജിച്ച ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. വളർന്നുവരുന്ന കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുന്നതിനാൽ താരതമ്യേന റിസ്ക് കൂടുതലാണ്. അതേസമയം, മികച്ച നേട്ടം പ്രതീക്ഷിക്കാം. ഏഴുവർഷമെങ്കിലും മുന്നിൽകണ്ട് എസ്ഐപിയായി നിക്ഷേപം നടത്താം. Equity: Mid cap Fund Return(%) 1year 3 year 5 year Axis Midcap Fund 20.06 13.55 14.68 DSP Midcap Fund 19.74 7.09 13.72 Invesco India Midcap 19.63 7.74 13.05 Kotak Emerging Equity Fund 16.79 5.51 13.21 L&T Midcap Fund 13.67 11.65 20.97 അതീവ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുള്ള വിഭാഗമാണ് സ്മോൾ ക്യാപ്. റിസ്ക് എടുക്കാൻ ശേഷിയില്ലാത്തവർ ഈ വിഭാഗത്തിൽ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് ഏഴു മുതൽ പത്തുവർഷംവരെയെങ്കിലുംഎസ്ഐപിയായി നിക്ഷേപിച്ചാൽ മികച്ച നേട്ടം പ്രതീക്ഷിക്കാം. Equity: Small Cap Fund Return(%) 1year 3 year 5 year Axis Small Cap Fund 18.78 10.88 14.56 Kotak Small Cap 27.08 5.40 12.62 Nippon India Small Cap 19.21 2.06 11.92 SBI Small Cap Fund 22.41 5.27 16.28 80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎൽഎസ്എസ് ഫണ്ടുകളാണിവ. വർഷത്തിൽ 1.50 ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവർഷത്തെ ലോക്ക് ഇൻ പിരിയഡ് ഉണ്ട്. ദീർഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗറികൂടിയാണിത്. Equity: ELSS Fund Return(%) 1year 3 year 5 year Aditya Birla Sun Life Tax Relief 96 6.78 4.46 11.11 Axis Long Term Equity Fund 12.79 11.52 13.74 DSP Tax Saver Fund 7.20 5.94 12.44 Invesco India Tax Plan 11.18 7.99 12.54 Canara Robeco Eqt Tax Saver 18.04 11.70 12.86 ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടിൽ നിക്ഷേപിക്കുന്നവർക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും മുന്നിൽകണ്ടുവേണം നിക്ഷേപം നടത്താൻ. Hybrid: Aggressive Hybrid Fund Return(%) 1year 3 year 5 year Canara Robeco Equity Hybrid Fund 15.41 10.52 12.07 Mirae Asset Hybrid Equity 9.66 8.77 13.31 Principal Hybrid Equity Fund 10.01 4.75 11.87 SBI Equity Hybrid Fund 6.94 7.76 11.05 *ഫണ്ടുകളുടെ റിട്ടേൺ കണക്കാക്കിയ തിയതി: നവംബർ 26, 2020. എങ്ങനെ നിക്ഷേപിക്കും? മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഓൺലൈനായും ഓഫ്ലൈനായും നിരവധിവഴികളുണ്ട്. ഫണ്ടുകൾ തിരഞ്ഞെടുക്കയാണ് പ്രധാനം. അതുകഴിഞ്ഞാൽ തിരഞ്ഞെടുത്ത ഫണ്ടിന്റെ എഎംസി(ഫണ്ട് കമ്പനി)യുടെ വെബ്സൈറ്റുവഴി നിക്ഷേപംനടത്താം. അതിനുമുമ്പ് കൈവൈസി നടപടിക്രമങ്ങൾ പാലിക്കണം. അതിനായി ഇ-കൈവൈസി സംവിധാനവുമുണ്ട്. ഇതിനെല്ലാംപുറമെ, ഫണ്ട് കമ്പനികളുടെ രജിസ്ട്രാർമാർ(കാംസ്, ഫിൻടെക്), എഎംസികളുടെ വിവിധ നഗരങ്ങളിലുള്ള ശാഖകൾ എന്നിവവഴിയും നിക്ഷേപം നടത്താം. ഇതേക്കുറിച്ച് തുടർന്നുവരുന്ന പാഠത്തിൽ വിശദമായി പ്രതിപാദിക്കുന്നതാണ്. ഡയറക്ട് പ്ലാനുകൾ തിരഞ്ഞെടുക്കാം മ്യൂച്വൽ ഫണ്ടിൽ റഗുലർ പ്ലാനുകളും ഡയറക്ട് പ്ലാനുകളും ഉണ്ടാകും. നേരിട്ട് നിക്ഷേപിക്കുന്നവർക്കാണ് ഡയറക്ട് പ്ലാനുകളുള്ളത്. രണ്ടുശതമാനംവരെ അധിക ആദായംനേടാൻ ഡയറക്ട് പ്ലാനുകളിലെ നിക്ഷേപം സഹായിക്കും. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ:ഏഴുവർഷമെങ്കിലും എസ്ഐപിയായി നിക്ഷേപിച്ചാൽമാത്രമെ പരമാവധി ആദായം ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽനിന്ന് ലഭിക്കൂ. മുടങ്ങാതെ നിക്ഷേപിക്കാനും ശ്രദ്ധിക്കണം. അതോടൊപ്പം എസ്ഐപി തുകയിൽ വർഷംതൊറും പത്തുശതമാനം വർധനവരുത്തുകയും ചെയ്താൽ പ്രതീക്ഷിക്കുന്നതിലപ്പുറം ആദായം സ്വന്തമാക്കാൻ നിക്ഷേപകന് കഴിയും.

from money rss https://bit.ly/36qH9aE
via IFTTT

സ്വര്‍ണവില പവന് 160 രൂപകൂടി 35,920 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 160 രൂപകൂടി 35,920 രൂപയായി. ഗ്രാമിന് 20 രൂപകൂടി 4490 രൂപയുമായി. ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ഔൺസിന് 0.1ശതമാനം വർധിച്ച് 1,77876 ഡോളർ നിലവാരത്തിലെത്തി. അതേസമയം, മറ്റ് പ്രധാന കറൻസികളുമായി താരതമ്യംചെയ്യുമ്പോൾ ഡോളറിന്റെ മൂല്യത്തിൽ നേരിയതോതിൽ ഇടിവുണ്ടായത് വിലയിടിവിന് കാരണമാകും. കോവിഡ് വാക്സിൻ പ്രതീക്ഷകളാണ് കഴിഞ്ഞ ദിവസം സ്വർണ വിലയെ സ്വാധീനിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടമുണ്ടാകാനാണ് സാധ്യത.

from money rss https://bit.ly/3g58lPP
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം; നിഫ്റ്റി വീണ്ടും 13,000ന് മുകളില്‍

മുംബൈ: പുതിയ മാസത്തിന്റെ തുടക്കത്തിൽതന്നെ നേട്ടംനിലനിർത്തി സൂചികകൾ. നിഫ്റ്റി വീണ്ടും 13,000ന് മുകളിലെത്തി. 155 പോയന്റാണ് സെൻസെക്സിലെ നേട്ടം. 44,304ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 41 പോയന്റ് ഉയർന്ന് 13,009ലുമെത്തി. സമ്പദ്ഘടനയുടെ തിരിച്ചുവരവിന്റെ അടയാളമായി രണ്ടാം പാദത്തിൽ ഡിജിപി നിരക്ക് ഉയർന്നത് വിപണിക്ക് ആശ്വാസം പകർന്നിട്ടുണ്ട്. ഗെയിൽ, ശ്രീ സിമെന്റ്സ്, ഇൻഫോസിസ്, ഗ്രാസിം, ബജാജ് ഓട്ടോ, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, അദാനി പോർട്സ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ഒഎൻജിസി, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ടിസിഎസ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.50ശതമാനത്തിലേറെ നേട്ടത്തിലാണ്. Indices trade higher Nifty above 13000

from money rss https://bit.ly/39rgTz3
via IFTTT

ഈ വര്‍ഷം ഓൺലൈൻ വിൽപ്പന മൂന്നിരട്ടി ഉയരുമെന്നു പഠനം

മുംബൈ: നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ഓൺലൈൻ വിൽപ്പനയിൽ മൂന്നിരട്ടി വരെ വർധനയുണ്ടാകുമെന്ന് ഗവേഷണ സ്ഥാപനമായ ഇന്ത്യ റേറ്റിങ്സ്. അടുത്ത സാമ്പത്തിക വർഷത്തോടെ മൊത്തം വിൽപ്പനയുടെ പത്തു മുതൽ 15 ശതമാനം വരെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാകുമെന്നും ഇവർ സൂചിപ്പിക്കുന്നു. നിലവിലിത് രണ്ടു മുതൽ നാലു വരെ ശതമാനമാണ്. കോവിഡ് വ്യാപനത്തെത്തുടർന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കൂടുതൽ പ്രാധാന്യം വന്നതും ആളുകൾ വേഗത്തിൽ ഓൺലൈൻ വ്യാപാരത്തിലേക്ക് മാറുന്നതുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ഈ പരിധിയിലേക്കെത്താൻ അഞ്ചുവർഷം വരെ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഒരുക്കാൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്തിവരുകയാണെന്ന് ഫിച്ച് ഗ്രൂപ്പ് പറയുന്നു. സ്വന്തം വെബ് സൈറ്റുകളും മൊബൈൽ ആപ്പുകളും തയ്യാറാക്കുകയാണ്. വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും ഓൺലൈനിനായി പ്രത്യേക ബ്രാൻഡുകൾ പോലും അവതരിപ്പിക്കുന്നുണ്ടെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു.

from money rss https://bit.ly/33swmuQ
via IFTTT

തട്ടിപ്പുകള്‍ വ്യാപകം: ബിറ്റ്‌കോയിൻ വില 19,000 ഡോളറിനു മുകളിൽ

കൊച്ചി: ഡിജിറ്റൽ ക്രിപ്റ്റോ കറൻസിയായ 'ബിറ്റ്കോയിൻ' വീണ്ടും കുതിപ്പിന്റെ പാതയിൽ. 2020 മാർച്ചിൽ വൻതോതിൽ ഇടിവ് നേരിട്ട ബിറ്റ്കോയിൻ വില തിങ്കളാഴ്ച 19,000 ഡോളറിനു മുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾത്തന്നെ അഞ്ചു ശതമാനത്തോളം വില ഉയർന്ന് 19,109 ഡോളറിലെത്തി. അതായത്, 14.35 ലക്ഷം രൂപ! മാർച്ചിലെ വിലയിൽനിന്ന് 150 ശതമാനത്തിലേറെ വളർച്ചയാണ് ഇതുവരെയുണ്ടായത്. 2008-09 കാലയളവിൽ നിലവിൽ വന്ന ബിറ്റ്കോയിൻ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനപ്രിയമായി മാറുകയായിരുന്നു. ഒട്ടേറെ ചെറുപ്പക്കാർ ഇപ്പോൾ ബിറ്റ്കോയിനിൽ നിക്ഷേപം നടത്തുന്നുണ്ട്. ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതു പോലെ ഇതിൽ വ്യാപാരം നടത്തുന്നവരും ഏറെയാണ്. വിലയിൽ വൻതോതിൽ ഉണ്ടാകുന്ന കയറ്റിറക്കങ്ങളാണ് ഇവയുടെ പ്രചാരം വർധിപ്പിക്കുന്നത്. അതേസമയം, ഒരു സാങ്കല്പിക കറൻസി മാത്രമായ ബിറ്റ്കോയിനിന്റെ മേൽ നടത്തുന്ന ഇത്തരം ഇടപാടുകൾ നഷ്ടത്തിന് വഴിവയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധരിൽ ഒരുകൂട്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭരണകൂടങ്ങളുടെ അംഗീകാരമോ കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണമോ ഇല്ലാതെ ലോകം മുഴുവൻ ക്രയവിക്രയം ചെയ്യുന്ന കറൻസിയാണ് ഇത്. ഗൂഢാക്ഷര ലേഖന വിദ്യയായ 'ക്രിപ്റ്റോ' ഉപയോഗിച്ച് വികസിപ്പിച്ചിരിക്കുന്നതിനാലാണ് ഇതിനെ പൊതുവിൽ 'ക്രിപ്റ്റോ കറൻസി' എന്നു വിളിക്കുന്നത്. 'സ്റ്റോഷി നകാമോട്ടോ' എന്ന് സ്വയം വിളിച്ചിരുന്ന അജ്ഞാതനായ ഒരാളാണ് 2008-ൽ ബിറ്റ്കോയിൻ എന്ന വെർച്വൽ കറൻസി വികസിപ്പിച്ചത്. ഇവ ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത്തരം ഡിജിറ്റൽ കറൻസിയുടെ പേരിൽ ഒട്ടേറെ തട്ടിപ്പുകൾ കേരളത്തിൽ പോലും അരങ്ങേറുന്നുണ്ട്. Bitcoin rallies above $19,000 after biggest rout since pandemic

from money rss https://bit.ly/2JthOnM
via IFTTT

ഫ്രാങ്ക്‌ളിന്റെ പ്രവര്‍ത്തനംനിര്‍ത്തിയ ഫണ്ടുകളില്‍ 11,576 കോടി രൂപ തിരിച്ചെത്തി

പ്രവർത്തനം മരവിപ്പിച്ച ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ആറ് ഡെറ്റ് ഫണ്ടുകളിൽ 11,576 കോടി രൂപയുടെ നിക്ഷേപം തിരിച്ചെടുക്കാനായി. കാലാവധി പൂർത്തിയായതും നേരത്തെ പണംപിൻവലിച്ചതും കൂപ്പൺ പെയ്മെന്റും ഉൾപ്പടെയുള്ള തുകയാണിത്. ഇത്തരത്തിൽ നവംബറിൽമാത്രം 2,836 കോടി രൂപയാണ് ലഭിച്ചത്. രണ്ടാഴ്ചക്കുള്ളിൽ 1895 കോടി രൂപയും എഎംസിക്ക് സമാഹരിക്കാനായി. ഇതോടെ ഫ്രാങ്ക്ളിൻ ടെംപിൾടൺ ലൊ ഡ്യൂറേഷൻ ഫണ്ടിൽ 48ശതമാനം തുകയും നിക്ഷേപകർക്ക് വിതരണംചെയ്യാൻ ലഭ്യമായിട്ടുണ്ട്. അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ഡൈനാമിക് ആക്യുറൽ ഫണ്ട്, ക്രഡിറ്റ് റിസ്ക് ഫണ്ട് എന്നിവയിൽ യഥാക്രമം 46ശതമാനം, 33ശതമാനം, 14ശതമാനം എന്നിങ്ങനെയാണ് വിതരണത്തിന് തുകയുള്ളത്. കോടതി വ്യവഹാരങ്ങൾ തീർപ്പാകുന്നമുറയ്ക്ക് നിക്ഷേപകർക്ക് പണംതിരിച്ചുനൽകുമെന്ന് എഎംസി അറിയിച്ചു. ആറു ഫണ്ടുകളിലായി 25,000 കോടി രൂപയുടെ നിക്ഷേപമാണ് മൂന്നുലക്ഷത്തിലധികം നിക്ഷേപകർക്ക് തിരിച്ചുകൊടുക്കാനുള്ളത്. Six shut schemes get Rs 11,576 crore so far: Franklin Templeton

from money rss https://bit.ly/3qg3yiT
via IFTTT

പലിശ നിരക്കില്‍ മാറ്റമില്ല, ജീവനക്കാര്‍ തുടരും: നയം വ്യക്തമാക്കി ഡിബിഎസ് ബാങ്ക്

ലക്ഷ്മി വിലാസ് ബാങ്കിൽനിന്ന് ലഭിച്ചിരുന്ന സേവനങ്ങൾ തുടർന്നും അതുപോലെ നൽകാൻ ഡിബിഎസ് ബാങ്ക് ഇന്ത്യ. ലയനം നിലവിൽവന്നതോടെ പലിശ നിരക്ക് ഉൾപ്പടെയുള്ളവയിൽ വ്യത്യാസംവന്നേക്കാമെന്ന റിപ്പോർട്ടുകളെ തുടർന്നാണ് ഈ വിശദീകരണം. നിലവിലുണ്ടായിരുന്ന ബാങ്കിങ് സേവനങ്ങൾ തുടർന്നും ലഭിക്കും. സേവിങ്സ് ബാങ്ക്, സ്ഥിര നിക്ഷേപ പലിശ നിരക്കിൽ മാറ്റമുണ്ടാവില്ല. ലക്ഷ്മി വിലാസ് ബാങ്കിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും തുടർന്നും സർവീസിലുണ്ടാകുമെന്നും ഡിബിഎസ് അറയിച്ചു. സിങ്കപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിബിഎസ് ഗ്രൂപ്പ് ഹോൾഡിങ്സിന്റെ അനുബന്ധ സ്ഥാപനമായ ഡിബിഎസ് ബാങ്ക് ഇന്ത്യയിലാണ് ലക്ഷ്മി വിലാസ് ബാങ്ക് ലയിച്ചത്. സർക്കാരിന്റെയുംറിസർവ്ബാങ്കിന്റെയും പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ലയനനടപടികൾ പൂർത്തിയാക്കിയത്. ഇതോടെ നവംബർ 27 മുതൽ ലക്ഷ്മി വിലാസ് ബാങ്കിന്റെ ശാഖകളെല്ലാം ഡിബിഎസ് ബാങ്കായി പ്രവർത്തിച്ചുതുടങ്ങി. മൊറട്ടോറിയവും നീക്കിയിട്ടുണ്ട്. ലയനം പൂർണമായതോടെ ശാഖകളും ഡിജിറ്റൽ സംവിധാനങ്ങളും എടിഎമ്മുകളും പൂർമായി പ്രവർത്തനസജ്ജമായിട്ടുണ്ട്. അക്കൗണ്ട് ഉടമകൾക്ക് പണം നിക്ഷേപിക്കാനും പിൻവലിക്കാനും ഇനി തടസ്സമുണ്ടാവില്ല. Lakshmi Vilas Bank customers can access all services: DBS Bank

from money rss https://bit.ly/3llnBZQ
via IFTTT

കോവിഡിന്റെ ആഘാതത്തെ അവഗണിച്ച് എണ്ണവിലയിലും കുതിപ്പ്‌

ഈവർഷം മാർച്ചിനുശേഷം അസംസ്കൃത എണ്ണവില ഏറ്റവും ഉയർന്നത് ഇപ്പോഴാണ്. കോവിഡ് വാക്സിന്റെ വരവോടെ ആഗോളതലത്തിൽ സാമ്പത്തികമുന്നേറ്റമുണ്ടാകുമെന്നും എണ്ണയുടെ ഡിമാന്റ് വർധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണിത്. ചൈനയിലെ ശുദ്ധീകരണ ശാലകളിൽനിന്നുള്ള ഡിമാന്റും ഒപെക് രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കുമെന്നധാരണയും വില വർധനയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എൻവൈമെക്സ് അസംസ്കൃത എണ്ണയുടെ ആഗോള അളവുകോലായ ന്യൂയോർക്ക് മർക്കന്റൈൽ എക്സ്ചേഞ്ചിൽ(എൻവൈമെക്സ്) ക്രൂഡ് ബാരലിന് 46 ഡോളറിനു മുകളിൽ പോയപ്പോൾ ഏഷ്യയുടെ ബ്രെന്റ് ബാരലിന് 50 ഡോളറോളമായി. ഇന്ത്യയുടെ വിവിധോൽപന്ന എക്സ്ചേഞ്ചിൽ എണ്ണൃ ഓഹരി വിലകളിൽ നവംബർ ആദ്യവാരത്തിലെ താഴ്ചയ്ക്കു ശേഷം 32 ശതമാനത്തിലേറെ ഉയർന്നു. ഏപ്രിൽ മാസം എണ്ണവില എറെതാഴെപ്പോയിരുന്നു. കൊറോണ വൈറസ് വ്യാപനത്തത്തടർന്ന് ഡിമാന്റിൽ കുത്തനെയുണ്ടായ കുറവും എണ്ണ സൂക്ഷിച്ചുവെക്കാനുള്ള സൗകര്യങ്ങളുടെ പരിമിതിയും ഉൾപ്പടെയുള്ള അടിസ്ഥാന ഘടകങ്ങളാണ് വിലകുറയാൻ ഇടയാക്കിയത്. ആഗോള സാമ്പത്തികസ്ഥിതി പ്രതീക്ഷാ നിർഭരമായതോട വില ക്രമേണഉയരുകയായിരുന്നു. വിജയകരമായ വാക്സിൻ പരീക്ഷണങ്ങൾ ആഗോള എണ്ണ വിപണിയിൽ സാധാരണനില കൈവരിക്കാൻ സഹായിച്ചു. ആസ്ട്രാ സെനകാ, ഫൈസർ ഇൻകോർപറേറ്റഡ്, മോഡേണ എന്നീ പ്രധാന മരുന്നു കമ്പനികൾ വാക്സിന്റെ കാര്യത്തിൽ പുരോഗതി പ്രഖ്യാപിച്ചതോടെ വർഷാവസാനത്തോടെ വാക്സിൻ വിപണിയിലെത്തുമെന്നുറപ്പായി. അമേരിക്കയിൽ പ്രസിഡന്റ് ജോ ബൈഡന് അനുകൂലമായ ജനവിധി വരികയും വിജയകരമായ നേതൃമാറ്റത്തിനു സാധ്യതതെളിയുകയും ചെയ്തത് വിപണിയെ ഉത്തേജിപ്പിച്ചു. ഒപെക് രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനം വരും മാസങ്ങളിലും തുടരുമെന്നഅഭ്യൂഹം എണ്ണയുടെ കാര്യത്തിൽ ഊഹാപോഹങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഇപ്പോളുള്ള എണ്ണ ഉൽപാദന നിയന്ത്രണം മൂന്നുമാസത്തേക്കുകൂടി തുടരാൻ ഈയിടെ ചേർന്ന ഒപേക് രാജ്യങ്ങളുടെ യോഗം തീരുമാനിച്ചത് വ്യാപകമായ പിന്തുണയോടെയാണ്. അടുത്ത വർഷത്തെ എണ്ണ ഉൽപാദനം സംബന്ധിച്ച നയങ്ങൾ തീരുമാനിക്കുന്നതിന് ഒപെക് രാജ്യങ്ങളും ഇതര ഉൽപാദക രാജ്യങ്ങളും എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയും റഷ്യയും നവംബർ 30 നും ഡിസമ്പർ ഒന്നിനുമായി യോഗംചേരുന്നുണ്ട്. ഈമാസം ഒടുവിൽ നടക്കാനിരിക്കുന്ന യോഗങ്ങൾക്കു മുന്നോടിയായി ഒപെക് രാജ്യങ്ങളും മറ്റുസംഘടനകളും ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം പൂർണമായും പാലിക്കുകയുണ്ടായി. ചൈനയിൽ എണ്ണ സംസ്കരണ പ്രക്രിയ വർധിച്ചത് വിപണിയെ ഗുണകരമായി സ്വാധീനിച്ചിട്ടുണ്ട്. ഒക്ടോബറിൽ ചൈനയിലെ സംസ്കരണശാലകളിൽനിന്നുള്ള ഉൽപാദനം റെക്കാർഡുയരത്തിലെത്തി. അവധി യാത്രകൾ കൂടിയതോടെ എണ്ണയുടെ ഡിമാന്റ് മുൻവർഷത്തെ യപേക്ഷിച്ച് 2.6 ശതമാനം വർധിച്ചു. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളനുസരിച്ച് ഒക്ടോബറിൽമാത്രം ചൈന പ്രതിദിനം 14.09 മില്യൺ ബാരൽ എന്ന ക്രമത്തിൽ 59.82 മില്യൺ ടൺ അസംസ്കൃതഎണ്ണ സംസ്കരിച്ചെടുക്കുകയുണ്ടായി. എണ്ണയുടെ കാര്യത്തിൽ യുഎസിൽനിന്നുള്ള ചരക്കുപട്ടിക ജൂൺ മുതൽ താഴോട്ടാണ്. പണമിറക്കുന്നവർ യുഎസ് എണ്ണ ഓഹരികളിലെ ഹൃസ്വ-ദീർഘ പരിധികൾ വർധിപ്പിച്ചതായി പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. മഹാമാരിയുടെ രണ്ടാംവരവു ഭീഷണി നിലനിൽക്കുന്നതിനാൽ എണ്ണയുടെ ആഗോള ഡിമാന്റ് ദുർബ്ബലമാണ്. ഇക്കാരണത്താൽ ഉൽപാദനം കുറയ്ക്കുന്നനടപടി ഇനിയും നീട്ടാൻ ഒപെക് രാജ്യങ്ങളും മറ്റുളളവരും തീരുമാനിച്ചേക്കാം. ഇതുമൂലം വിതരണ ഞെരുക്കം ഉണ്ടാകാനും താങ്ങുവിലയ്ക്കും സാധ്യതയുണ്ട്. ഈവർഷം റിക്കാർഡ് അളവിൽ നടപ്പാക്കിയ ഉൽപാദനം വെട്ടിച്ചുരുക്കൽ കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി, ജനുവരിയിൽ ഉൽപാദകർ പ്രതിദിനം 20 ലക്ഷം ബാരൽ കണ്ട് ഉൽപാദനം കൂട്ടിയേക്കും എന്നൊരഭ്യൂഹം നേരത്തേ പ്രചരിച്ചിരുന്നു. ആഗോള എണ്ണ ഉപഭോഗത്തിന്റെ 2 ശതമാനത്തോളം വരുമിത്. വാക്സിൻ പ്രതീക്ഷകളും ആഗോള സാമ്പത്തിക വീണ്ടെടുപ്പിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷയും എണ്ണവിലയെ ചെറിയ തോതിൽ താങ്ങിനിർത്തുമെന്നാണ് കരുതുന്നത്. എന്നാൽ, അമേരിക്കയിൽ കൂടുതൽ റിഗ്ഗുകൾ ഖനനം നടത്തുകയും, ലിബിയയിൽ നിന്നുള്ള ഉൽപാദനം വർധിക്കുകയും മഹാമാരിയെക്കുറിച്ചുള്ള ആകുലതകൾ പെരുകുകയും ചെയ്താൽ എണ്ണ വരുമാനത്തിൽ കാര്യമായ വർധന ഉണ്ടാവുകയില്ലെന്നുവേണം കണക്കാക്കാൻ. വിലയുടെ കാര്യത്തിലാകട്ടെ എൻവൈമെക്സ് നിരക്കുകൾ ബാരലിന് 34 ഡോളറിനും 48 ഡോളറിനും ഇടയിൽ ചാഞ്ചാടാനാണിട. സമീപകാലത്ത് അനുകൂലമായ അവസ്ഥയായിരിക്കും ഇതു സൃഷ്ടിക്കുക. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഉത്പന്ന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/33r59IQ
via IFTTT