121

Powered By Blogger

Monday, 30 November 2020

126 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ബാറ്റക്ക് ഇന്ത്യക്കാരനായ ഗ്ലോബല്‍ സിഇഒ

ബാറ്റയുടെ 126 വർഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യക്കാരനെ ആഗോള ചുമതലയുള്ള ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി നിയമിച്ചു. ബാറ്റ ഇന്ത്യയുടെ ചുമതല വഹിച്ചിരുന്ന സന്ദീപ് കദാരിയയെയാണ് ആഗോള ചുമതല നൽകി സിഇഒ ആക്കിയത്. അഞ്ചുവർഷത്തിനുശേഷം ചുമതല ഒഴിയുന്ന അലെക്സിസ് നാസർദിനുപകരമാണ് നിയമനം. യുണിലിവറിലെയും വോഡാഫോൺ ഇന്ത്യ ആൻഡ് യൂറോപ്പിലെയും 24 വർഷത്തെ സേവനത്തിനുശേഷം 2017ലാണ് സന്ദീപ് ബാറ്റയിലെത്തിയത്. ഐഐടി ഡൽഹി, എക്സ്എൽആർഐ ജംഷഡ്പുർ എന്നിവിടങ്ങളിൽനിന്നായിരുന്നു ഉന്നത വിദ്യാഭ്യാസം. എക്സ്എൽആർഐയിൽ പിജിഡിഎം 1993 ബാച്ചിലെ ഗോൾഡ് മെഡലിസ്റ്റാണ്. ചെരുപ്പ് നിർമാണമേഖലയിലെ അതികായന്മാരായ ബാറ്റ 1894ലാണ് പ്രവർത്തനംതുടങ്ങിയത്. രൂപകല്പനയിലും നിർമാണത്തിലും മികവുപുലർത്തിയ കമ്പനി ആഗോളതലത്തിൽ വൈകാതെതന്നെ പ്രശസ്തമായി. 180 മില്യൺ ജോഡി ഷൂവാണ് പ്രതിവർഷം കമ്പനി വിൽക്കുന്നത്. 5,800ലേറെ റീട്ടെയിൽ ഷോപ്പുകൾ രാജ്യത്ത് ബാറ്റക്ക് സ്വന്തമായുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 22ലേറെ നിർമാണ യൂണിറ്റുകളും കമ്പനിക്കുണ്ട്. In a first, Bata appoints an Indian as global CEO in its 126-year history

from money rss https://bit.ly/39uBPoF
via IFTTT

Related Posts:

  • മക്കളേ വേണ്ട...കരിയറാണ് വലുത്?ഒരിക്കൽ മക്കളില്ലാത്ത ദമ്പതിമാരുടെ കോൺഫറൻസിൽ മോട്ടിവേഷണൽ പ്രസംഗത്തിന് പോയി... മൂവായിരത്തോളം ദമ്പതിമാർ നിറഞ്ഞ സദസ്സ്... ദുഃഖം ഘനീഭവിച്ചുനിന്ന ഓഡിറ്റോറിയത്തിൽ അവരുടെ ജീവിതത്തോടുതന്നെയുള്ള നിഷേധാന്മകചിന്തകളെ പ്രസാദഭരിതമാക്കാൻ ഏറ… Read More
  • ബാങ്കിങ് തട്ടിപ്പ് വർഷങ്ങളായി കണ്ടെത്താതിരുന്നത് എന്തുകൊണ്ടെന്ന് ആർ.ബി.ഐമുംബൈ:ബാങ്കിങ് മേഖലയിൽ വർഷങ്ങളായി നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.)യുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ ചോദ്യമുയർന്നു. 2018-നുശേഷം തുടർച്ചയായി ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾ… Read More
  • ഒരുവര്‍ഷം 10 ലക്ഷം രൂപയില്‍കൂടുതല്‍ പിന്‍വലിച്ചാല്‍ നികുതിന്യൂഡൽഹി: ഒരു വർഷം 10 ലക്ഷത്തിൽ കൂടുതൽ തുക പണമായി പിൻവലിച്ചാൽ അതിന് നികുതി ഏർപ്പെടുത്തിയേക്കും. കറൻസി ഇടപാട്, കള്ളപ്പണം എന്നിവ കുറയ്ക്കുന്നതിനാണ് സർക്കാർ ഇക്കാര്യം ആലോചിക്കുന്നതെന്ന് ടെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മോദി … Read More
  • ഒരു സിങ്കപ്പൂർ ‘ക്യാഷ്’ വിപ്ലവംഎ.ടി.എമ്മുകൾ എന്ന സങ്കല്പത്തെ അടിമുടി മാറ്റിമറിച്ച് സിങ്കപ്പൂരിൽ ധനകാര്യ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് തൃശ്ശൂർ സ്വദേശി ഹരി ശിവൻ. ഭാര്യ രേഖയുമായി ചേർന്ന് ഹരി തുടക്കമിട്ട 'സോക്യാഷ്' സിങ്കപ്പൂരിന്റെ പണമിടപാടുകളെ ആകെ എളുപ്പവഴികളി… Read More
  • പണം പിന്‍വലിക്കാനല്ലാത്ത എടിഎം ഇടപാടുകള്‍ സൗജന്യം: വിശദാംശങ്ങളറിയാംമുംബൈ: പണം പിൻവലിക്കലല്ലാത്ത എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരിക്കുമെന്ന് റിസർവ് ബാങ്ക്. ബാലൻസ് പരിശോധന, ചെക്ക് ബുക്കിന് അപേക്ഷിക്കൽ, നികുതി അടയ്ക്കൽ, പണം കൈമാറ്റം ചെയ്യൽ എന്നിവ ഇനി എത്രവേണമെങ്കിലും സൗജന്യമായി നടത്താം. നിലവി… Read More