121

Powered By Blogger

Thursday 15 January 2015

നമിച്ചു പോകും ഈ നാലു വയസ്സുകാരന്‍ ബ്രൂസ് ലീയെ!









Story Dated: Friday, January 16, 2015 12:24



  1. Bruce Lee Reborn



mangalam malayalam online newspaper

ബ്രുസ് ലീയുടെ പുനര്‍ജന്‍മം, ബ്രുസ് ലീ ജൂനിയര്‍ എന്നിങ്ങനെ ചൈനയില്‍ നിന്നുളള ഒരു നാലു വയസ്സുകാരന് സാമൂഹികസൈറ്റുകളില്‍ ലഭിക്കുന്ന വിശേഷണങ്ങള്‍ക്ക് കൈയും കണക്കുമില്ല. കളിപ്പാട്ടം പിടിക്കേണ്ട സമയത്ത് കുംഗ് ഫൂ ഇതിഹാസമായ ബ്രൂസ് ലീയെ പോലെ നഞ്ചക്ക് കറക്കുന്ന ഈ വിദ്വാന്റെ പ്രകടനം കാണുന്നവര്‍ക്ക് അവനെ അങ്ങനെ വിളിക്കാന്‍ തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുളളൂ.


ഇന്നും ബ്രൂസ് ലീയെ ആരാധിക്കുന്നവരുടെ എണ്ണത്തില്‍ ഒരു കുറവുമില്ല. അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കന്നവര്‍ ലോകമെമ്പാടുമുണ്ടുതാനും. കാര്യമിതൊക്കെയാണെങ്കിലും ലോകത്തിലെ ഏറ്റവും സുന്ദരനായ ബ്രൂസ് ലീ ഫാന്‍ ഈ നാലു വയസ്സുകാരന്‍ തന്നെയായിരിക്കും.


'ഗെയിം ഓഫ് ഡെത്തി'ലെ ബ്രൂസ് ലീയെ പോലെയാണ് കൊച്ചു ബ്രുസ് ലീയൂടെ നഞ്ചക്കു ചുഴറ്റലെന്ന് യുട്യൂബില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാന്‍ സാധിക്കും. പിന്നിലെ ടി.വി. സ്‌ക്രീനില്‍ യഥാര്‍ഥ ബ്രൂസ് ലീയുടെ ആക്ഷനൊപ്പമാണ് നാലു വയസ്സുകാരന്‍ 'കൂളായി' നഞ്ചക്ക് ചുഴറ്റി വിസ്മയിപ്പിക്കുന്നത്.


കൊച്ചു ബ്രൂസ് ലീയുടെ പ്രകടനം വെബില്‍ മാത്രമല്ല തയ്‌വാന്‍ ടി.വി. ചാനലുകളിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.










from kerala news edited

via IFTTT

കെജ്‌രിവാളിനെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് കിരണ്‍ ബേദി; ഷാസിയ ഇല്‍മിയും ബി.ജെ.പിയിലേക്ക്









Story Dated: Friday, January 16, 2015 12:24



mangalam malayalam online newspaper

ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് ഉറപ്പിച്ച് മുന്‍ ഐ.പി.എസ് ഓഫീസര്‍ കിരണ്‍ ബേദി. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് കിരണ്‍ ബേദി വ്യക്തമാക്കി. പരാജയം തനിക്ക് വിഷയമല്ലെന്നും അവര്‍ ഒരു ന്യൂസ് വെബ്‌സൈറ്റിനോട് പറഞ്ഞു.എഎപിയുടെ രൂപീകരണ കാലത്ത് കെജ്‌രിവാളിന്റെ വലംകൈയായിരുന്ന അവര്‍ പിന്നീട് പാര്‍ട്ടിയുമായി അകലുകയായിരുന്നു. ഗാന്ധിയന്‍ അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരങ്ങളിലൂടെയായിരുന്നു ഇവര്‍ അടുത്തത്.


ഇന്നലെയാണ് കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നത്. ബേദിക്കു പിന്നാലെ എ.എ.പി വിട്ട മറ്റൊരു പ്രമുഖ നേതാവു കൂടി ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഷാസിയ ഇല്‍മി ബി.ജെ.പിയിലേക്ക് പോകുമെന്നാണ് സൂചന. ഇല്‍മിയെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ പറഞ്ഞു.


അതേസമയം, മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് ബേദി പറഞ്ഞു. ഡല്‍ഹിയില്‍ സുസ്ഥിരമായ, സത്യസന്ധമായ, കരുത്തുറ്റ സര്‍ക്കാരാണ് തന്റെ ലക്ഷ്യം. നാല്പതു വര്‍ഷം പൊതുജനങ്ങളെ സേവിച്ച പരിചയമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍പ നരേന്ദ്ര മോഡിയുടെ വിമര്‍ശകയായിരുന്ന അവര്‍ ഇപ്പോള്‍ മോഡിയുടെ കടുത്ത ആരാധികയായി മാറിക്കഴിഞ്ഞു. ജീവിതം മാറുകയാണ്. ഒരു ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തെ ആരാധിക്കുന്നുവെന്നാണ് ബേദി തന്റെ നിലപാടു മാറ്റത്തിനു നല്‍കിയ വിശദീകരണം.


അതിനിടെ, ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനമാണ് ബേദിയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുണ്ട്. 2013ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിലേറെ സീറ്റ് കിട്ടിയാല്‍ ബി.ജെ.പി കിരണ്‍ ബേദിയെ വച്ചൊരു പരീക്ഷണത്തിന് തയ്യാറെടുത്തേക്കുമെന്നാണ് സൂചന. ബേദി ഇപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകയാണ്. എല്ലാ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രിയാകാനുള്ള കഴിവുണ്ടെന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയും ഇതു സൂചിപ്പിക്കുന്നു.










from kerala news edited

via IFTTT

ചാര്‍ളി ഹെബ്‌ഡോയുടെ കാര്‍ട്ടൂണിസ്‌റ്റുകളെ തൂക്കിലേറ്റണം; പാകിസ്‌ഥാനില്‍ കൂറ്റന്‍ റാലി









Story Dated: Friday, January 16, 2015 11:58



mangalam malayalam online newspaper

ഇസ്‌ളാമാബാദ്‌: വിവാദ കാര്‍ട്ടൂണ്‍ മാഗസിന്‍ ചാര്‍ളി ഹെബ്‌ഡോയുടെ കാര്‍ട്ടൂണിസ്‌റ്റുകളെ തൂക്കിലേറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ പാകിസ്‌ഥാനില്‍ ഇസ്‌ളാമിക റാലി. ചാര്‍ളി ഹെബ്‌ഡോയുടെ പുതിയ പതിപ്പില്‍ പ്രവാചകന്‍ മുഹമ്മദിനെ കവര്‍ ചിത്രമാക്കി വരച്ചതിനെതിരേ വിവിധ ഇസ്‌ളാമിക ഗ്രൂപ്പുകളില്‍ പെട്ടവര്‍ ഒന്നിച്ച്‌ ഇന്നലെ ലാഹോറില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.


ഏകദേശം 300 ലധികം പേരോളം സംഘടിച്ച റാലിയില്‍ 'ചാര്‍ളി ഹെബ്‌ഡോ തുലയട്ടെ' എന്ന പ്‌ളക്കാര്‍ഡുകളും ഏന്തിയിരുന്നു. ഭീകരതയുടെ ഏറ്റവും മോശം പ്രവര്‍ത്തിയാണ്‌ ഇതെന്നും ഇവരെ എത്രയും പെട്ടെന്ന്‌ തൂക്കിലേറ്റണമെന്നും ബാനറും പിടിച്ചിരുന്നു. ഇസ്‌ളാമിക വിരുദ്ധ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ കഴിഞ്ഞയാഴ്‌ച മാഗസിന്റെ പാരീസിലെ ഓഫീസില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‌ പിന്നാലെ ഈ ആഴ്‌ച പ്രസിദ്ധീകരിച്ച ആദ്യ പതിപ്പിലാണ്‌ പ്രവാചകനെ മാസിക വീണ്ടും വരച്ചത്‌. എല്ലാവരോടും പൊറുത്തിരിക്കുന്നു എന്ന അടിക്കുറിപ്പില്‍ പ്രവാചകന്‍ കരയുന്ന ചിത്രമായിരുന്നു മാസിക ഉപയോഗിച്ചത്‌.


റീനാള്‍ഡ്‌ ലൂസിയര്‍ എന്ന കാര്‍ട്ടൂണിസ്‌റ്റായിരുന്നു ഇത്തവണ ഇമേജ്‌ വരച്ചത്‌. പാര്‍ലമെന്റിന്‌ പുറത്ത്‌ പാകിസ്‌ഥാനി ജനപ്രതിനിധികള്‍ പ്രതിഷേധം നടത്തിയതിന്‌ പിന്നാലെയാണ്‌ ലാഹോറിലും റാലി പൊട്ടിപ്പുറപ്പെട്ടത്‌. അതേസമയം എല്ലാ ഇസ്‌ളാമിക രാജ്യങ്ങളെയും പോലെ ചാര്‍ളി ഹെബ്‌ഡോ ആക്രമണത്തെ പാകിസ്‌ഥാനും അപലപിച്ചിരുന്നു. അതുപോലെ തന്നെ ഇസ്‌ളാമികളെ അപഹസിക്കാന്‍ മുഹമ്മദിനെ കാര്‍ട്ടൂണാക്കുന്നതിനെതിരേയും അവര്‍ രംഗത്ത്‌ വന്നിരുന്നു.


ചൊവ്വാഴ്‌ച പാകിസ്‌ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ചാര്‍ളി ഹെബ്‌ഡോയില്‍ ആക്രമണം നടത്തിയ കൗവാചി സഹോദരങ്ങളെ പുകഴ്‌ത്തി ഒരു കൂട്ടം ഇസ്‌ളാമിക പുരോഹിതര്‍ രംഗത്ത്‌ വന്നിരുന്നു. മാഗസിന്റെ നടപടിയെ അപലപിച്ചും സെയ്‌ദ്, ഷെരീഫ്‌ കൗവാചി സഹോദരന്മാരെ പുകഴ്‌ത്തിയുമുള്ള ബാനര്‍ ഏന്തിയിരുന്ന സംഘത്തില്‍ 40 ലധികം പുരോഹിതന്മാര്‍ ഉണ്ടായിരുന്നു. ബുധനാഴ്‌ച പുറത്തു വന്ന മാഗസിന്റെ പുതിയ പതിപ്പിന്‌ യൂറോപ്പിലെങ്ങും വലിയ സ്വീകരണമാണ്‌ കിട്ടിയത്‌ അഞ്ചു ദശലക്ഷം കോപ്പിയാണ്‌ പുറത്തിറക്കിയത്‌.










from kerala news edited

via IFTTT

റിപ്പബ്ലിക് ദിനത്തില്‍ ആക്രമണം: മുംബൈ വിമാനത്താവളത്തില്‍ വീണ്ടും ഐ.എസ് ഭീഷണി









Story Dated: Friday, January 16, 2015 11:50



mangalam malayalam online newspaper

മുംബൈ: മുംബൈ വിമാനത്താവള ടെര്‍മിനലിലെ ശൗചാലത്തില്‍ വീണ്ടും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐ.എസ്.ഐ.എസ്) പേരില്‍ ഭീഷണി സന്ദേശം. റിപ്പബ്ലിക് ദിനത്തില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. വ്യാഴാഴ്ച ടെര്‍മിനല്‍ ഒന്നിലെ പുരുഷന്മാരുടെ രണ്ട് വാഷ്‌റൂമുകളുടെ ചുമരുകളിലാണ് സന്ദേശം കാണപ്പെട്ടത്. എയര്‍ ഇന്ത്യ, ഗോ എയര്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നതാണ് ടെര്‍മിനല്‍ ഒന്ന്. നേരത്തെ ഈ മാസം ആറിന് ടെര്‍മിനല്‍ രണ്ടിലെ വാഷ്‌റൂമില്‍ സന്ദേശം പ്രത്യക്ഷപ്പെട്ടിരുന്നു. ജനുവരി 10ന് ആക്രമണം നടത്തുമെന്നായിരുന്നു അന്നത്തെ ഭീഷണി.


അറൈവല്‍ സെക്ഷനിലെ വിഐപി ലോഞ്ചിനും എയര്‍ ഇന്ത്യ ഓഫീസനു സമീപമുള്ള സ്റ്റാഫ് ഗേറ്റിലുമുള്ള വാഷ്‌റൂമുകളിലാണ് ഇന്നലെ വൈകിട്ട് ആറരയോടെ സന്ദേശങ്ങള്‍ കണ്ടെത്തിയത്. 'ISIS 26/01/2015 is BOM ok' എന്നാണ് ഇവയില്‍ ഒരു സന്ദേശം. രണ്ടാമത്തെ സന്ദേശം വ്യക്തമല്ല.










from kerala news edited

via IFTTT

വിവാദ ബ്‌ളോഗറെ സൗദി തല്ലിക്കൊല്ലുന്നു; അന്താരാഷ്‌ട്ര പിന്തുണതേടി ഭാര്യ









Story Dated: Friday, January 16, 2015 11:39



mangalam malayalam online newspaper

ക്യൂബക്‌: ഇസ്‌ളാമിക വിരുദ്ധത ആരോപിച്ച്‌ തന്റെ ഭര്‍ത്താവിനെ സൗദി അറേബ്യ തല്ലിക്കൊല്ലുന്നെന്ന ആരോപണവുമായി സൗദിയിലെ വിവാദ ബ്‌ളോഗര്‍ റെയ്‌ഫ് ബദാവിയുടെ ഭാര്യ എന്‍സാഫ്‌ ഹെയ്‌ദര്‍ രംഗത്ത്‌. ഇസ്‌ളാമിക വിരുദ്ധ ബ്‌ളോഗെഴുതിയെന്ന കുറ്റത്തിന്‌ സൗദി അറേബ്യ പത്തു വര്‍ഷം തടവിനും 1,000 ചാട്ടയടിക്കും ശിക്ഷിച്ച റെയ്‌ഫിനെ രക്ഷിക്കാന്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ പിന്തുണ തേടുകയാണ്‌ എന്‍സാഫ്‌.


മനുഷ്യാവകാശത്തിനും സാമൂഹ്യമാറ്റത്തിനുമായി എഴുതിയ ബ്‌ളോഗ്‌ ഇസ്‌ളാമിക വിരുദ്ധമാണെന്ന്‌ ആരോപിച്ചാണ്‌ ബദാവിയെ ചാട്ടയടിക്ക്‌ ശിക്ഷിച്ചത്‌. ആഴ്‌ചതോറും 50 ചാട്ടയടി വീതമാണ്‌ സൗദി നടപ്പാക്കുന്നത്‌. നൂറ്‌ കണക്കിന്‌ ആള്‍ക്കാര്‍ നോക്കി നില്‍ക്കേ ജെദ്ദയിലെ മെയിന്‍ സ്‌ക്വയറില്‍ കഴിഞ്ഞയാഴ്‌ചയായിരുന്നു ആദ്യ തവണത്തെ ശിക്ഷ നടപ്പാക്കിയത്‌. രണ്ടാമത്തെ ശിക്ഷ ഇന്നലെ നടന്നു. ഇനി 18 ആഴ്‌ചകള്‍ കൂടി ശിക്ഷ ഏറ്റുവാങ്ങിയാലാണ്‌ ബദാവിയുടെ ശിക്ഷ പൂര്‍ത്തിയാകു.


അതേസമയം റെയ്‌ഫിന്റെ ജീവിതവും ആരോഗ്യവും സൗദി തല്ലിത്തകര്‍ക്കുക ആണെന്നും വരുന്ന ആഴ്‌ചകളില്‍ ശിക്ഷ സ്വീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ അദ്ദേഹത്തിന്റെ നില വഷളാകും. ഓരോ തവണയും ശിക്ഷ കഴിഞ്ഞ ശേഷം 31 കാരനും മൂന്ന്‌ മക്കളുടെ പിതാവുമായ റെയ്‌ഫിന്‌ ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വരുമെന്നും എന്‍സാഫ്‌ വിമര്‍ശിച്ചു.


2012 ജൂണിലാണ്‌ റെയ്‌ഫ് അറസ്‌റ്റിലാകുന്നത്‌. 2009 ല്‍ തന്നെ ഇയാളുടെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും രാജ്യം വിട്ടു പോകുന്നതിന്‌ നിരോധനം കൊണ്ടുവരികയും ചെയ്‌തു. ഇസ്‌ളാമിക വിരുദ്ധ ഗൂഡാലോചനയുടെ പേരില്‍ പരസ്യമായി തല വെട്ടല്‍ ശിക്ഷ കിട്ടേണ്ടതായിരുന്നു. എന്നാല്‍ സൗദി അറേബ്യയിലെ ഹൈക്കോടതി മുന്നിലേക്ക്‌ വന്ന വിഷയത്തില്‍ ഏഴ്‌ വര്‍ഷത്തെ തടവും 600 ചാട്ടയടിയും ശിക്ഷ ലഭിച്ചു. ഇത്‌ പിന്നീട്‌ 1000 ചാട്ടയടിയും 10 വര്‍ഷം തടവുമായി മാറി.


നാലു വര്‍ഷമായി കുടുംബം റെയ്‌ഫിനെ ഇതുവരെ കണ്ടിട്ടില്ല. രണ്ടാഴ്‌ച മുമ്പാണ്‌ റെയ്‌ഫിനെ പുതിയ ജയിലിലേക്ക്‌ സൗദി അറേബ്യന്‍ അധികൃതര്‍ മാറ്റിയത്‌. റെയ്‌ഫ് എന്‍സാഫ്‌ ദമ്പതികള്‍ക്ക്‌ നജ്‌വ (11), ടെറാഡ്‌ (10), മിറിയം (ഏഴ്‌) എന്നിങ്ങനെ മൂന്ന്‌ മക്കളാണ്‌ ഉള്ളത്‌. നവംബര്‍ 2011 മുതല്‍ ക്യാനഡയിലെ ക്യൂബെകിലാണ്‌ എന്‍സാഫും മക്കളും. റെയ്‌ഫ് അറസ്‌റ്റ് ചെയ്യപ്പെട്ടപ്പോള്‍ തന്നെ അവര്‍ സൗദി വിട്ടു. ക്യാനഡയില്‍ പ്രവേശനം ലഭിക്കുന്നത്‌ വരെ ലബനോനില്‍ താമസിച്ചു.


31 കാരനായ റെയ്‌ഫും 35 കാരിയായ എന്‍സാഫും 2002 ലാണ്‌ വിവാഹിതരായത്‌. ഭര്‍ത്താവിനെ ദുര്‍വ്വിധിയില്‍ നിന്നും മോചിപ്പിക്കാന്‍ എന്‍സാഫ്‌ കിണഞ്ഞു പരിശ്രമിക്കുകയാണ്‌. റെയ്‌ഫിനെ രക്ഷിക്കാന്‍ അന്താരാഷ്‌ട്ര സമൂഹം ഇടപെടുമെന്ന പ്രതീക്ഷിക്കുന്ന എന്‍സാഫ്‌ ഇക്കാര്യത്തിനായി ആംനസ്‌റ്റിയുടെ സഹായം തേടിയിട്ടുണ്ട്‌. വിഷയം അന്താരാഷ്‌ട്ര തലത്തില്‍ എത്തിയതോടെ സൗദിയുടെ കാടന്‍ നിയമത്തിനെതിരേ അനേകം മനുഷ്യവകാശ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്‌.










from kerala news edited

via IFTTT

കുഞ്ഞന്‍ 'മലയാളി വണ്ടി'ക്ക്‌ 200 കി.മീ. മൈലേജ്‌!









Story Dated: Friday, January 16, 2015 11:34



mangalam malayalam online newspaper

തിരുവനന്തപുരം: ഒരു വാഹനത്തിന്‌ ഒരു ലിറ്റര്‍ പെട്രോളൊഴിച്ചാല്‍ എത്ര മൈലേജ്‌ കിട്ടും. കമ്പനികള്‍ പറയുന്ന കണക്കനുസരിച്ച്‌ ബൈക്കിന്‌ പരമാവധി എണ്‍പതു കി.മീ. വരെ ലഭിക്കും. കാറിനാണെങ്കില്‍ പരമാവധി 24 കി.മീ മാത്രമായിരിക്കും മൈലേജ്‌. എന്നാല്‍ ഈ പഴങ്കഥകളൊന്നും വിശ്വസിക്കേണ്ടെന്നാണ്‌ തിരുവനന്തപുരം ഗവ. എഞ്ചിനിയറിംഗ്‌ കോളജിലെ മൂന്ന്‌ വിദ്യാര്‍ഥികള്‍ തെളിയിക്കുന്നത്‌. ഇവര്‍ നിര്‍മ്മിച്ച ഒരു വാഹനത്തിന്‌ ഒരു ലിറ്റര്‍ പെട്രോളിന്‌ 200 കി.മീ. മൈലേജ്‌ ലഭിക്കും!


ആറാം സെമസ്‌റ്റര്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്‌ വിദ്യാര്‍ഥികളാണ്‌ അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയാകാവുന്ന ഈ നേട്ടത്തിനു പിന്നില്‍. ബിബിന്‍ സാഗരത്തിന്റെ നേതൃത്വത്തില്‍ റോണിത്‌ സ്‌റ്റാന്‍ലി, എസ്‌.വിഷ്‌ണുപ്രസാദ്‌ എന്നിവരാണ്‌ അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുന്നത്‌.


മൂന്ന്‌ ടയറുകളുളള കുഞ്ഞന്‍ വാഹനമാത്‌. രണ്ട്‌ ടയറുകള്‍ മുന്നിലും ഒരെണ്ണം പിന്നിലും. ഡ്രൈവര്‍ക്ക്‌ ചാരിക്കിടന്ന്‌ വാഹനം നിയന്ത്രിക്കാന്‍ സാധിക്കും. ഗോള്‍ഫ്‌ പന്തിന്റെ രൂപത്തില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ടാണ്‌ വാഹനത്തിന്റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത്‌. വാഹനത്തിന്‌ 50 കിലോഗ്രാമില്‍ താഴെ ാത്രമാണ്‌ ഭാരം.


ഹോണ്ട ജിഎക്‌സ്35 എഞ്ചിനാണ്‌ ഇവര്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രോട്ടോടൈപ്പിന്‌ ശക്‌തിപകരുന്നത്‌. ഭാരം കുറഞ്ഞ നിര്‍മ്മാണസാമഗ്രികളും മികച്ച ഏറോഡൈനാമിക്‌ സാങ്കേതികവിദ്യയുമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. പരമാവധി കാര്യക്ഷമത ഉറപ്പുവരുത്താനായി ട്യൂണിംഗിലും പ്രത്യേക ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്‌.


കേരള സര്‍ക്കാരിന്റെ ടെക്‌നോളജി ഡവലപ്‌മെന്റ്‌ ആന്‍ഡ്‌ അഡാപ്‌റ്റേഷന്‍ പ്രോഗ്രാമാണ്‌ പദ്ധതിക്കായി പണമനുവദിച്ചത്‌. െൈമലേജിന്റെ കാര്യത്തില്‍ വിപ്ലവം സൃഷ്‌ടിച്ച പ്രോട്ടോടൈപ്പ്‌ ഫിലിപ്പീന്‍സിലെ 'ഷെല്‍ ഇക്കോ മാരത്തണി'ല്‍ താരമാകാന്‍ കപ്പലുകയറുകയാണ്‌. 16 രാജ്യങ്ങളില്‍ നിന്ന്‌ 120 ടീമുകള്‍ പങ്കെടുക്കുന്ന മാരത്തണില്‍ കുഞ്ഞന്‍ മലയാളി വണ്ടി അഭിമാനമാകുമെന്നു തന്നെ കരുതാം.










from kerala news edited

via IFTTT

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് ഹോളിഡേ ആഘോഷിച്ചു








ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് ഹോളിഡേ ആഘോഷിച്ചു


Posted on: 16 Jan 2015



ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ (കചഅ ചഥ) ഈവര്‍ഷത്തെ ഹോളിഡേ ആഘോഷം ക്യൂന്‍സിലുള്ള ടേസ്റ്റ് ഓഫ് കൊച്ചിന്‍ റസ്റ്റോറന്റില്‍ വെച്ച് നടത്തുകയുണ്ടായി.






ദീപ്തി നായരുടെ പ്രാര്‍ത്ഥനാ ഗീതത്തിനുശേഷം വൈസ് പ്രസിഡന്റ് ഏലിയാമ്മ മാത്യു വന്നുചേര്‍ന്ന എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് പ്രസിഡന്റ് ഉഷാ ജോര്‍ജ് സംഘടനയുടെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയുണ്ടായി. ഐനാനി ഭാരവാഹികള്‍ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം ചേര്‍ന്ന് ദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ നോര്‍ത്ത് സെന്‍ട്രല്‍ ബ്രോങ്ക്‌സ് ഹോസ്പിറ്റല്‍ നേഴ്‌സിംഗ് ഓപ്പറേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മറിയാമ്മ വര്‍ഗീസ് മുഖ്യ പ്രഭാഷകയായിരുന്നു. ന്യൂയോര്‍ക്ക് പെന്തക്കോസ്തല്‍ അസംബ്ലിയുടെ അസിസ്റ്റന്റ് പാസ്റ്റര്‍ തോമസ് കിടങ്ങാടില്‍ ഹോളിഡേ സന്ദേശം നല്‍കി. മറ്റ് പ്രധാന അതിഥികളായ നൈനാ പ്രസിഡന്റ് വിമലാ ജോര്‍ജ്, റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ.ആനി പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്യുകയുണ്ടായി. കഴിഞ്ഞ രണ്ടുവര്‍ഷം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച സെക്രട്ടറി ഷേര്‍ളി അലക്‌സാണ്ടറെ പ്രത്യേകം അനുമോദിക്കുകയുണ്ടായി. ഈ പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്തത് ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയാണ്.







നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (ചഅകചഅ) യുടെ അംഗത്വം എടുക്കുന്നതിലൂടെ ജി.സി.യു-15% ട്യൂഷന്‍ ഫീസില്‍ ഇളവ് എല്ലാ അംഗങ്ങള്‍ക്കും അവരുടെ ഫാമിലിക്കും നല്‍കുന്നുണ്ട്. വിവിധ കലാപരിപാടികള്‍ക്കുശേഷം ലീലാമ്മ അപ്പുക്കുട്ടന്‍ നന്ദി രേഖപ്പെടുത്തുകയുണ്ടായി. ടേസ്റ്റ് ഓഫ് കൊച്ചിന്റെ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. പ്രസിഡന്റ് ഉഷാ ജോര്‍ജ് അറിയിച്ചതാണിത്.



ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

ദക്ഷിണ ഡല്‍ഹിയില്‍ വാതക പൈപ്പ് ലൈനില്‍ അഗ്നിബാധ









Story Dated: Friday, January 16, 2015 11:23



mangalam malayalam online newspaper

ന്യുഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മോത്തി ബാഗില്‍ വാതക പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. 10 യൂണിറ്റ് അഗ്നിശമനസേനയെത്തി തീയണച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) കമ്പനിയുടെ പൈപ്പ് ലൈനിലാണ് തീപിടിച്ചത്.










from kerala news edited

via IFTTT

മുസ്ലീം തടവുകാരുടെ എണ്ണമെടുക്കാന്‍ തുനിഞ്ഞ മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മിഷന്‍ തെറിച്ചു









Story Dated: Friday, January 16, 2015 11:13



mangalam malayalam online newspaper

മുംബൈ: മഹാരാഷ്ട്ര ജയിലുകളില്‍ കഴിയുന്ന മുസ്ലീം തടവുകാരുടെ എണ്ണമെടുക്കാന്‍ തുനിഞ്ഞ ന്യുനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ മുനാഫ് ഹക്കീം തെറിച്ചു. പുതിയ ചെയര്‍മാനെ നിയമിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവീസിന്റെ ഓഫീസ് തീരുമാനത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായ ഉത്തരവുകളൊന്നും പുറത്തുവന്നിട്ടില്ല. വെള്ളിയാഴ്ച വൈകിട്ടോടെ ഉത്തരവ് ഇറങ്ങുമെന്നാണ് സൂചന.


മഹാരാഷ്ട്രയിലെ മുന്‍ കോണ്‍ഗ്രസ്- എന്‍.സി.പി സര്‍ക്കാരാണ് 2012ല്‍ ഹക്കീമിനെ ന്യുനപക്ഷ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചത്. അഞ്ചു വര്‍ഷം കാലാവധിയുണ്ടായിരിക്കേയാണ് ഹക്കീമിന് സ്ഥാനചലനം. എന്നാല്‍ പുതിയ സര്‍ക്കാരുകള്‍ അധികാരത്തിലെത്തുമ്പോള്‍ ഇത്തരം പ്രക്രിയകള്‍ സ്വാഭാവികമാണെന്നും മുന്‍ സര്‍ക്കാരുകളും ഇത് നടത്തിയിട്ടുണ്ടെന്നും സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.


അതേസമയം, തന്റെ സ്ഥാനത്ത് ആരു വന്നാലും സമുദായത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് മുനാഫ് ഹക്കീം പറഞ്ഞു. സമാനമായ റിപ്പോര്‍ട്ട് അഞ്ചു വര്‍ഷം മുന്‍പും വന്നിരുന്നു. പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മാത്രമാണ് താന്‍ ശ്രമിച്ചത്. അത്തരമൊരു സര്‍വെ നടത്താന്‍ കമ്മിഷന് അവകാശമുണ്ടെന്നും ഹക്കീം കൂട്ടിച്ചേര്‍ത്തു.


സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന മുസ്ലീം തടവുകാരെയും അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെ കുറിച്ചും പരിശോധിക്കാന്‍ മുനാഫ് ഹക്കീം ആലോചിക്കുന്നതായി ഒരു ദേശീയ ദിനപത്രം ഇക്കഴിഞ്ഞ 12ന് റിപ്പോര്‍ട്ടു ചെയ്തിരുന്നു.










from kerala news edited

via IFTTT

ബെല്‍ജിയത്ത് ഭീകര വിരുദ്ധ റെയ്ഡ്: രണ്ടു പേരെ വധിച്ചു









Story Dated: Friday, January 16, 2015 10:47



mangalam malayalam online newspaper

ബ്രസ്സല്‍സ്: ബെല്‍ജിത്ത് പോലീസ് നടത്തിയ ഭീകര വിരുദ്ധ റെയ്ഡില്‍ ഭീകരരെന്ന് സംശയിക്കുന്ന രണ്ടു പേരെ വധിച്ചു. കിഴക്കന്‍ നഗരമായ വെര്‍വീയേഴ്‌സിലാണ് വ്യാഴാഴ്ച പരിശോധന നടന്നത്. റെയ്ഡിനിടെ തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം പോലീസിനു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഏതാനും ആഴ്ചകളായി റെയ്ഡ് തുടരുകയായിരുന്നുവെന്നും ഇതിന് പാരീസ് ആക്രമണവുമായി ബന്ധമില്ലെന്നും പ്രൊസിക്യുട്ടര്‍ ഇറിക് വന്‍ ഡേര്‍ സിപ്റ്റ് പറഞ്ഞു.


റെയ്ഡിനിടെ ബോംബ് നിര്‍മ്മാണ സാമഗ്രികളും പോലീസിന്റെതിനു സമാനമായ വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. നേരത്തെ സാവെന്റമില്‍ ഇസ്ലാമിക തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നതായും പോലീസ് അറിയിച്ചു. ബെല്‍ജിയത്തു നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘത്തില്‍ ചേരുന്നതിനായി 300 ഓളം പേര്‍ സിറിയയിലേക്കും ഇറാഖിലേക്കും കടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതോടെയാണ് പോലീസ് റെയ്ഡ് ശക്തമാക്കിയത്.










from kerala news edited

via IFTTT