121

Powered By Blogger

Thursday, 15 January 2015

കുഞ്ഞന്‍ 'മലയാളി വണ്ടി'ക്ക്‌ 200 കി.മീ. മൈലേജ്‌!









Story Dated: Friday, January 16, 2015 11:34



mangalam malayalam online newspaper

തിരുവനന്തപുരം: ഒരു വാഹനത്തിന്‌ ഒരു ലിറ്റര്‍ പെട്രോളൊഴിച്ചാല്‍ എത്ര മൈലേജ്‌ കിട്ടും. കമ്പനികള്‍ പറയുന്ന കണക്കനുസരിച്ച്‌ ബൈക്കിന്‌ പരമാവധി എണ്‍പതു കി.മീ. വരെ ലഭിക്കും. കാറിനാണെങ്കില്‍ പരമാവധി 24 കി.മീ മാത്രമായിരിക്കും മൈലേജ്‌. എന്നാല്‍ ഈ പഴങ്കഥകളൊന്നും വിശ്വസിക്കേണ്ടെന്നാണ്‌ തിരുവനന്തപുരം ഗവ. എഞ്ചിനിയറിംഗ്‌ കോളജിലെ മൂന്ന്‌ വിദ്യാര്‍ഥികള്‍ തെളിയിക്കുന്നത്‌. ഇവര്‍ നിര്‍മ്മിച്ച ഒരു വാഹനത്തിന്‌ ഒരു ലിറ്റര്‍ പെട്രോളിന്‌ 200 കി.മീ. മൈലേജ്‌ ലഭിക്കും!


ആറാം സെമസ്‌റ്റര്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്‌ വിദ്യാര്‍ഥികളാണ്‌ അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയാകാവുന്ന ഈ നേട്ടത്തിനു പിന്നില്‍. ബിബിന്‍ സാഗരത്തിന്റെ നേതൃത്വത്തില്‍ റോണിത്‌ സ്‌റ്റാന്‍ലി, എസ്‌.വിഷ്‌ണുപ്രസാദ്‌ എന്നിവരാണ്‌ അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുന്നത്‌.


മൂന്ന്‌ ടയറുകളുളള കുഞ്ഞന്‍ വാഹനമാത്‌. രണ്ട്‌ ടയറുകള്‍ മുന്നിലും ഒരെണ്ണം പിന്നിലും. ഡ്രൈവര്‍ക്ക്‌ ചാരിക്കിടന്ന്‌ വാഹനം നിയന്ത്രിക്കാന്‍ സാധിക്കും. ഗോള്‍ഫ്‌ പന്തിന്റെ രൂപത്തില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ടാണ്‌ വാഹനത്തിന്റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത്‌. വാഹനത്തിന്‌ 50 കിലോഗ്രാമില്‍ താഴെ ാത്രമാണ്‌ ഭാരം.


ഹോണ്ട ജിഎക്‌സ്35 എഞ്ചിനാണ്‌ ഇവര്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രോട്ടോടൈപ്പിന്‌ ശക്‌തിപകരുന്നത്‌. ഭാരം കുറഞ്ഞ നിര്‍മ്മാണസാമഗ്രികളും മികച്ച ഏറോഡൈനാമിക്‌ സാങ്കേതികവിദ്യയുമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. പരമാവധി കാര്യക്ഷമത ഉറപ്പുവരുത്താനായി ട്യൂണിംഗിലും പ്രത്യേക ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്‌.


കേരള സര്‍ക്കാരിന്റെ ടെക്‌നോളജി ഡവലപ്‌മെന്റ്‌ ആന്‍ഡ്‌ അഡാപ്‌റ്റേഷന്‍ പ്രോഗ്രാമാണ്‌ പദ്ധതിക്കായി പണമനുവദിച്ചത്‌. െൈമലേജിന്റെ കാര്യത്തില്‍ വിപ്ലവം സൃഷ്‌ടിച്ച പ്രോട്ടോടൈപ്പ്‌ ഫിലിപ്പീന്‍സിലെ 'ഷെല്‍ ഇക്കോ മാരത്തണി'ല്‍ താരമാകാന്‍ കപ്പലുകയറുകയാണ്‌. 16 രാജ്യങ്ങളില്‍ നിന്ന്‌ 120 ടീമുകള്‍ പങ്കെടുക്കുന്ന മാരത്തണില്‍ കുഞ്ഞന്‍ മലയാളി വണ്ടി അഭിമാനമാകുമെന്നു തന്നെ കരുതാം.










from kerala news edited

via IFTTT