ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് ഹോളിഡേ ആഘോഷിച്ചു
Posted on: 16 Jan 2015
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ (കചഅ ചഥ) ഈവര്‍ഷത്തെ ഹോളിഡേ ആഘോഷം ക്യൂന്‍സിലുള്ള ടേസ്റ്റ് ഓഫ് കൊച്ചിന്‍ റസ്റ്റോറന്റില്‍ വെച്ച് നടത്തുകയുണ്ടായി.
ദീപ്തി നായരുടെ പ്രാര്‍ത്ഥനാ ഗീതത്തിനുശേഷം വൈസ് പ്രസിഡന്റ് ഏലിയാമ്മ മാത്യു വന്നുചേര്‍ന്ന എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് പ്രസിഡന്റ് ഉഷാ ജോര്‍ജ് സംഘടനയുടെ ഈവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയുണ്ടായി. ഐനാനി ഭാരവാഹികള്‍ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം ചേര്‍ന്ന് ദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ നോര്‍ത്ത് സെന്‍ട്രല്‍ ബ്രോങ്ക്‌സ് ഹോസ്പിറ്റല്‍ നേഴ്‌സിംഗ് ഓപ്പറേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മറിയാമ്മ വര്‍ഗീസ് മുഖ്യ പ്രഭാഷകയായിരുന്നു. ന്യൂയോര്‍ക്ക് പെന്തക്കോസ്തല്‍ അസംബ്ലിയുടെ അസിസ്റ്റന്റ് പാസ്റ്റര്‍ തോമസ് കിടങ്ങാടില്‍ ഹോളിഡേ സന്ദേശം നല്‍കി. മറ്റ് പ്രധാന അതിഥികളായ നൈനാ പ്രസിഡന്റ് വിമലാ ജോര്‍ജ്, റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ.ആനി പോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
തുടര്‍ന്ന് പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്യുകയുണ്ടായി. കഴിഞ്ഞ രണ്ടുവര്‍ഷം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച സെക്രട്ടറി ഷേര്‍ളി അലക്‌സാണ്ടറെ പ്രത്യേകം അനുമോദിക്കുകയുണ്ടായി. ഈ പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്തത് ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയാണ്.
നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (ചഅകചഅ) യുടെ അംഗത്വം എടുക്കുന്നതിലൂടെ ജി.സി.യു-15% ട്യൂഷന്‍ ഫീസില്‍ ഇളവ് എല്ലാ അംഗങ്ങള്‍ക്കും അവരുടെ ഫാമിലിക്കും നല്‍കുന്നുണ്ട്. വിവിധ കലാപരിപാടികള്‍ക്കുശേഷം ലീലാമ്മ അപ്പുക്കുട്ടന്‍ നന്ദി രേഖപ്പെടുത്തുകയുണ്ടായി. ടേസ്റ്റ് ഓഫ് കൊച്ചിന്റെ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. പ്രസിഡന്റ് ഉഷാ ജോര്‍ജ് അറിയിച്ചതാണിത്.
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT