Story Dated: Friday, January 16, 2015 10:47
ബ്രസ്സല്‍സ്: ബെല്‍ജിത്ത് പോലീസ് നടത്തിയ ഭീകര വിരുദ്ധ റെയ്ഡില്‍ ഭീകരരെന്ന് സംശയിക്കുന്ന രണ്ടു പേരെ വധിച്ചു. കിഴക്കന്‍ നഗരമായ വെര്‍വീയേഴ്‌സിലാണ് വ്യാഴാഴ്ച പരിശോധന നടന്നത്. റെയ്ഡിനിടെ തീവ്രവാദികളെന്ന് സംശയിക്കുന്ന സംഘം പോലീസിനു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഏതാനും ആഴ്ചകളായി റെയ്ഡ് തുടരുകയായിരുന്നുവെന്നും ഇതിന് പാരീസ് ആക്രമണവുമായി ബന്ധമില്ലെന്നും പ്രൊസിക്യുട്ടര്‍ ഇറിക് വന്‍ ഡേര്‍ സിപ്റ്റ് പറഞ്ഞു.
റെയ്ഡിനിടെ ബോംബ് നിര്‍മ്മാണ സാമഗ്രികളും പോലീസിന്റെതിനു സമാനമായ വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. നേരത്തെ സാവെന്റമില്‍ ഇസ്ലാമിക തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നതായും പോലീസ് അറിയിച്ചു. ബെല്‍ജിയത്തു നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘത്തില്‍ ചേരുന്നതിനായി 300 ഓളം പേര്‍ സിറിയയിലേക്കും ഇറാഖിലേക്കും കടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതോടെയാണ് പോലീസ് റെയ്ഡ് ശക്തമാക്കിയത്.
from kerala news edited
via IFTTT