Story Dated: Thursday, January 15, 2015 03:01
കാസര്‍കോട് : മദ്യലഹരിയില്‍ ആംബുലന്‍സ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്‌റ്റുചെയ്‌തു. കാസര്‍കോട് യുണൈറ്റഡ് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ മംഗലാപുരം സ്വദേശി കിഷോര്‍ കുമാറി(30)നെയാണ് കുമ്പള പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കാസര്‍കോടു നിന്നും മംഗലാപുരം ആശുപത്രിയിലേയ്‌ക്ക് രോഗിയെ എത്തിച്ചു മടങ്ങവേ വാഹനപരിശോധനയിലാണ് പോലീസ് ഇയാളെ പിടികൂടിയത്. ആംബുലന്‍സിന്റെ സൈഡിലെ ഗ്ലാസ് തകര്‍ന്ന നിലയിലാണ്. മംഗലാപുരത്തു നിന്നും മടങ്ങവേ ആംബുലന്‍സ് ഒരു ബൈക്കില്‍ ഉരസിയതായും ഇതില്‍ പ്രകോപിതനായ ബൈക്ക്‌യാത്രികനാണ് ആംബുലന്‍സിന്റെ സെഡിലെ ഗ്ലാസ് തകര്‍ത്തതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
from kerala news edited
via IFTTT