121

Powered By Blogger

Thursday, 15 January 2015

ചാര്‍ളി ഹെബ്‌ഡോയുടെ കാര്‍ട്ടൂണിസ്‌റ്റുകളെ തൂക്കിലേറ്റണം; പാകിസ്‌ഥാനില്‍ കൂറ്റന്‍ റാലി









Story Dated: Friday, January 16, 2015 11:58



mangalam malayalam online newspaper

ഇസ്‌ളാമാബാദ്‌: വിവാദ കാര്‍ട്ടൂണ്‍ മാഗസിന്‍ ചാര്‍ളി ഹെബ്‌ഡോയുടെ കാര്‍ട്ടൂണിസ്‌റ്റുകളെ തൂക്കിലേറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ പാകിസ്‌ഥാനില്‍ ഇസ്‌ളാമിക റാലി. ചാര്‍ളി ഹെബ്‌ഡോയുടെ പുതിയ പതിപ്പില്‍ പ്രവാചകന്‍ മുഹമ്മദിനെ കവര്‍ ചിത്രമാക്കി വരച്ചതിനെതിരേ വിവിധ ഇസ്‌ളാമിക ഗ്രൂപ്പുകളില്‍ പെട്ടവര്‍ ഒന്നിച്ച്‌ ഇന്നലെ ലാഹോറില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.


ഏകദേശം 300 ലധികം പേരോളം സംഘടിച്ച റാലിയില്‍ 'ചാര്‍ളി ഹെബ്‌ഡോ തുലയട്ടെ' എന്ന പ്‌ളക്കാര്‍ഡുകളും ഏന്തിയിരുന്നു. ഭീകരതയുടെ ഏറ്റവും മോശം പ്രവര്‍ത്തിയാണ്‌ ഇതെന്നും ഇവരെ എത്രയും പെട്ടെന്ന്‌ തൂക്കിലേറ്റണമെന്നും ബാനറും പിടിച്ചിരുന്നു. ഇസ്‌ളാമിക വിരുദ്ധ കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ കഴിഞ്ഞയാഴ്‌ച മാഗസിന്റെ പാരീസിലെ ഓഫീസില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‌ പിന്നാലെ ഈ ആഴ്‌ച പ്രസിദ്ധീകരിച്ച ആദ്യ പതിപ്പിലാണ്‌ പ്രവാചകനെ മാസിക വീണ്ടും വരച്ചത്‌. എല്ലാവരോടും പൊറുത്തിരിക്കുന്നു എന്ന അടിക്കുറിപ്പില്‍ പ്രവാചകന്‍ കരയുന്ന ചിത്രമായിരുന്നു മാസിക ഉപയോഗിച്ചത്‌.


റീനാള്‍ഡ്‌ ലൂസിയര്‍ എന്ന കാര്‍ട്ടൂണിസ്‌റ്റായിരുന്നു ഇത്തവണ ഇമേജ്‌ വരച്ചത്‌. പാര്‍ലമെന്റിന്‌ പുറത്ത്‌ പാകിസ്‌ഥാനി ജനപ്രതിനിധികള്‍ പ്രതിഷേധം നടത്തിയതിന്‌ പിന്നാലെയാണ്‌ ലാഹോറിലും റാലി പൊട്ടിപ്പുറപ്പെട്ടത്‌. അതേസമയം എല്ലാ ഇസ്‌ളാമിക രാജ്യങ്ങളെയും പോലെ ചാര്‍ളി ഹെബ്‌ഡോ ആക്രമണത്തെ പാകിസ്‌ഥാനും അപലപിച്ചിരുന്നു. അതുപോലെ തന്നെ ഇസ്‌ളാമികളെ അപഹസിക്കാന്‍ മുഹമ്മദിനെ കാര്‍ട്ടൂണാക്കുന്നതിനെതിരേയും അവര്‍ രംഗത്ത്‌ വന്നിരുന്നു.


ചൊവ്വാഴ്‌ച പാകിസ്‌ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ചാര്‍ളി ഹെബ്‌ഡോയില്‍ ആക്രമണം നടത്തിയ കൗവാചി സഹോദരങ്ങളെ പുകഴ്‌ത്തി ഒരു കൂട്ടം ഇസ്‌ളാമിക പുരോഹിതര്‍ രംഗത്ത്‌ വന്നിരുന്നു. മാഗസിന്റെ നടപടിയെ അപലപിച്ചും സെയ്‌ദ്, ഷെരീഫ്‌ കൗവാചി സഹോദരന്മാരെ പുകഴ്‌ത്തിയുമുള്ള ബാനര്‍ ഏന്തിയിരുന്ന സംഘത്തില്‍ 40 ലധികം പുരോഹിതന്മാര്‍ ഉണ്ടായിരുന്നു. ബുധനാഴ്‌ച പുറത്തു വന്ന മാഗസിന്റെ പുതിയ പതിപ്പിന്‌ യൂറോപ്പിലെങ്ങും വലിയ സ്വീകരണമാണ്‌ കിട്ടിയത്‌ അഞ്ചു ദശലക്ഷം കോപ്പിയാണ്‌ പുറത്തിറക്കിയത്‌.










from kerala news edited

via IFTTT