Story Dated: Thursday, January 15, 2015 01:26
ബറൂച: ഗുജറാത്തിലെ ഹാന്‍സോട്ടിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ മരിച്ചു. പത്തു പേര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച ഇരു സമുദായങ്ങളില്‍ പെട്ടവര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഏറ്റുമുട്ടലിന് ഇടയാക്കിയത്. ന്യുനപക്ഷ സമൂദായത്തില്‍പെട്ട ഒരു ആണ്‍കുട്ടിയെ പട്ടം പറത്തുന്നതിനിടെ മറ്റൊരു സമുദായത്തില്‍പെട്ടയാള്‍ അടിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചു. കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
ജനക്കൂട്ടം പോലീസിനു നേര്‍ക്ക് കല്ലേറു നടത്തി. ഏതാനും കടകളും കത്തിച്ചിട്ടുണ്ട്. സ്ഥിതി നിലവില്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു.
from kerala news edited
via IFTTT