121

Powered By Blogger

Thursday, 15 January 2015

പ്രസവവേദനയാല്‍ പുളഞ്ഞ യുവതിയെ ബോക്കോ ഹറം തീവ്രവാദികള്‍ വെടിവെച്ചു കൊന്നു









Story Dated: Thursday, January 15, 2015 01:54



  1. Boko Haram



mangalam malayalam online newspaper

ലാഗോസ്‌ : പ്രസവവേദനയാല്‍ പുളഞ്ഞ യുവതിയെ ബോക്കോ ഹറം തീവ്രവാദികള്‍ വെടിവെച്ചു കൊന്നു. വടക്ക്‌ കിഴക്കന്‍ നൈജീരിയയിലെ ബാഗയില്‍ ഛദ്‌ നദിയുടെ തീരത്താണ്‌ സംഭവം. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന യുവതി ആക്രമണത്തിന്‌ ഇരയാകുകയും പ്രവസവേദനയാല്‍ പുളഞ്ഞ ഇവരെ തീവ്രവാദികള്‍ വെടിവെച്ചു കൊല്ലുകയുമായിരുന്നു. കുഞ്ഞ്‌ പകുതിയോളം പുറത്തു വന്ന നിലയിലാണ്‌ യുവതി മരണപ്പെട്ടതെന്നാണ്‌ ദൃക്‌സാക്ഷി വിവരണം.


ദിവങ്ങളായി ബാഗയുടെ വിവിധയിടങ്ങളില്‍ കൂട്ടക്കൊല നടത്തിക്കൊണ്ടിരിക്കുന്ന ബോക്കോ ഹറം തീവ്രവാദികള്‍ നൂറിലേറെപ്പേരെയാണ്‌ ഇതിനോടകം കൊലപ്പെടുത്തിയിരിക്കുന്നത്‌. ആക്രമണത്തിനിടെ പ്രദേശത്തു നിന്നും ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നവരെയും തീവ്രവാദികള്‍ വെടിവെച്ചു വീഴ്‌ത്തുകയാണെന്ന്‌ രക്ഷപെട്ടവര്‍ പറയുന്നു. തെരുവുകളെല്ലാം മൃതദേഹങ്ങള്‍ക്കൊണ്ട്‌ നിറഞ്ഞിരിക്കുകയാണ്‌. ഇവ അഴുകി തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്‌.


ഇതിനോടകം 20,000 ത്തോളം ആളുകള്‍ ഇവിടെ നിന്നും പലായനം ചെയ്‌തിട്ടുണ്ട്‌. തീവ്രവാദി ആക്രമണത്തില്‍ 3000 ത്തോളം കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും നിരവധി കെട്ടിടങ്ങള്‍ ഭാഗീകമായും തകര്‍ന്നിട്ടുണ്ട്‌.










from kerala news edited

via IFTTT