Story Dated: Thursday, January 15, 2015 01:05
നവാഡ: ബിഹാറിലെ നവാഡ ജില്ലയില്‍ ഒരു കുടുംബത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ നാലു പേര്‍ മരിച്ചു. രണ്ടു പേര്‍ ഗുരുതരാവസ്ഥയിലാണ്. മകരസംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി ഇവര്‍ പരമ്പരാഗത ഭക്ഷണമുണ്ടാക്കി കഴിച്ചിരുന്നതായി പോലീസ് അറിയിച്ചു.
കൃഷ്ണ യാദവ് (58), ഭാര്യ ദാനോ ദേവി (53), കൊച്ചുമക്കളായ സുമിത് കുമാര്‍ (3), പ്രിയ (2) എന്നിവരാണ് മരിച്ചത്. കൃഷ്ണയാദവിന്റെ മകന്‍ അമൃത് യാദവ്, ഭാര്യ അനിത എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് കരുതുന്നു. ഭക്ഷണത്തില്‍ മനഃപൂര്‍വ്വം വിഷം കലര്‍ത്തിയതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഭക്ഷണത്തിന്റെ സാംപിള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
from kerala news edited
via IFTTT