121

Powered By Blogger

Thursday, 15 January 2015

കെജ്‌രിവാളിനെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് കിരണ്‍ ബേദി; ഷാസിയ ഇല്‍മിയും ബി.ജെ.പിയിലേക്ക്









Story Dated: Friday, January 16, 2015 12:24



mangalam malayalam online newspaper

ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് ഉറപ്പിച്ച് മുന്‍ ഐ.പി.എസ് ഓഫീസര്‍ കിരണ്‍ ബേദി. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് കിരണ്‍ ബേദി വ്യക്തമാക്കി. പരാജയം തനിക്ക് വിഷയമല്ലെന്നും അവര്‍ ഒരു ന്യൂസ് വെബ്‌സൈറ്റിനോട് പറഞ്ഞു.എഎപിയുടെ രൂപീകരണ കാലത്ത് കെജ്‌രിവാളിന്റെ വലംകൈയായിരുന്ന അവര്‍ പിന്നീട് പാര്‍ട്ടിയുമായി അകലുകയായിരുന്നു. ഗാന്ധിയന്‍ അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരങ്ങളിലൂടെയായിരുന്നു ഇവര്‍ അടുത്തത്.


ഇന്നലെയാണ് കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നത്. ബേദിക്കു പിന്നാലെ എ.എ.പി വിട്ട മറ്റൊരു പ്രമുഖ നേതാവു കൂടി ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഷാസിയ ഇല്‍മി ബി.ജെ.പിയിലേക്ക് പോകുമെന്നാണ് സൂചന. ഇല്‍മിയെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ പറഞ്ഞു.


അതേസമയം, മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് ബേദി പറഞ്ഞു. ഡല്‍ഹിയില്‍ സുസ്ഥിരമായ, സത്യസന്ധമായ, കരുത്തുറ്റ സര്‍ക്കാരാണ് തന്റെ ലക്ഷ്യം. നാല്പതു വര്‍ഷം പൊതുജനങ്ങളെ സേവിച്ച പരിചയമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍പ നരേന്ദ്ര മോഡിയുടെ വിമര്‍ശകയായിരുന്ന അവര്‍ ഇപ്പോള്‍ മോഡിയുടെ കടുത്ത ആരാധികയായി മാറിക്കഴിഞ്ഞു. ജീവിതം മാറുകയാണ്. ഒരു ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തെ ആരാധിക്കുന്നുവെന്നാണ് ബേദി തന്റെ നിലപാടു മാറ്റത്തിനു നല്‍കിയ വിശദീകരണം.


അതിനിടെ, ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനമാണ് ബേദിയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുണ്ട്. 2013ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിലേറെ സീറ്റ് കിട്ടിയാല്‍ ബി.ജെ.പി കിരണ്‍ ബേദിയെ വച്ചൊരു പരീക്ഷണത്തിന് തയ്യാറെടുത്തേക്കുമെന്നാണ് സൂചന. ബേദി ഇപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകയാണ്. എല്ലാ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രിയാകാനുള്ള കഴിവുണ്ടെന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയും ഇതു സൂചിപ്പിക്കുന്നു.










from kerala news edited

via IFTTT