Story Dated: Thursday, January 15, 2015 03:19
ഇസ്ലാമാബാദ്: ഭീകര സംഘടനകള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ പാകിസ്താന്‍ തീരുമാനം. ജമാത്ത് ഉദ്ദവ (ജെ.യു.ഡി), അഫ്ഗാന്‍ ആസ്ഥാനമായുള്ള ഹഖാനി നെറ്റ്‌വര്‍ക്ക് എന്നിവയ്ക്കാണ് വിലക്കേര്‍പ്പെടുത്താന്‍ നവാസ് ഷെരീഫ് സര്‍ക്കാര്‍ ഇന്നു തീരുമാനിച്ചത്. ഭീകര പ്രവര്‍ത്തനത്തിനെതിരെ നടപടി ശക്തമാക്കുന്നതിന് ഷെരീഫിനു മേല്‍ രാജ്യാന്തര സമൂഹത്തിന്റെ സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഈ നീക്കം. വരുംനാളുകളില്‍ എട്ട് സംഘടനകള്‍ക്കെതിരെ കൂടി വിലക്ക് വന്നേക്കുമെന്നൂം റിപ്പോര്‍ട്ടുണ്ട്.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫീസ് മുഹമ്മദ് സെയ്ദിന്റെ ജെ.യു.ഡി നിരോധിക്കണമെന്ന് ഇന്ത്യയും അമേരിക്കയും നിരന്തരം പാകിസ്താനനോട് ആവശ്യപ്പെടുന്ന കാര്യമാണ്. പെഷാവറിലെ സ്‌കൂള്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ തെഹ്‌രികെ താലിബാന്‍ നേതാവ് മുല്ല ഫസ്ലുള്ളയെ ഇന്നലെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ഇയാളുമായി അമേരിക്കയ്ക്കുള്ള എല്ലാ ഇടപാടുകളും റദ്ദാക്കുകയും ചെയ്തിരുന്നു.
പാകിസ്താനും അയല്‍രാജ്യങ്ങള്‍ക്കും അമേരിക്കയ്ക്കും വരെ ഭീഷണിയുള്ള ലഷ്‌കറെ തോയിബ, താലിബന്‍, ഹഖാനി നെറ്റ്‌വര്‍ക്ക് തുടങ്ങിയ ഭീകര സംഘടനകളെ ഇല്ലതാക്കാന്‍ പാകിസ്താന്‍ മുന്നോട്ടുവരണമെന്ന യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
അഫ്ഗാനിസ്താന്‍ ഭീകരനായ ജലാലുദ്ദീന്‍ ഹഖാനി രൂപീകരിച്ച ഹഖാനി നെറ്റ്‌വര്‍ക്ക് 2008ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്കു നേരെ നടത്തിയ ആക്രമണത്തിലൂടെയാണ് കുപ്രസിദ്ധി നേടിയത്. 58 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 2011ല്‍ കാബൂളിലെ യു.എസ് എംബസിയും സംഘം ആക്രമിച്ചു. അഫ്ഗാനെ വിറപ്പിച്ച് നിരവധി ബോംബാക്രമണങ്ങളും സംഘടന നടത്തിയിട്ടുണ്ട്. പാകിസ്താനി ചാര സംഘടനയായ ഐ.എസ്.ഐ ഹഖാനി നെറ്റ്‌വര്‍ക്കിന് പിന്തുണ നല്‍കുന്നുണ്ടെന്ന് യു.എസും അഫ്ഗാനിസ്താനും ആരോപിച്ചിരുന്നു.
from kerala news edited
via IFTTT