121

Powered By Blogger

Thursday, 15 January 2015

പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വിദ്യാഭ്യാസ യോഗ്യത നിശ്‌ചയിച്ചു; ഇടപെടില്ലെന്ന്‌ രാജസ്‌ഥാന്‍ ഹൈക്കോടതി









Story Dated: Thursday, January 15, 2015 05:51



mangalam malayalam online newspaper

ജെയ്‌പ്പൂര്‍: രാജസ്‌ഥാനില്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‌ വിദ്യാഭ്യാസ യോഗ്യത നിശ്‌ചയിച്ച സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന്‌ രാജസ്‌ഥാന്‍ ഹൈക്കോടതി. രാജ്‌സ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്‌ച നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ്‌ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ സാധിക്കില്ലെന്ന്‌ കോടതി വ്യക്‌തമാക്കിയത്‌.


രാജസ്‌ഥാന്‍ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ സുനില്‍ അംബാവാനി ജസ്‌റ്റിസ്‌ പ്രകാശ്‌ ഗുപ്‌ത എന്നിവരുടെ ബെഞ്ചാണ്‌ ഹര്‍ജി പരിഗണിച്ചത്‌. പുതിയ സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം കുറഞ്ഞത്‌ എട്ടാം ക്ലാസ്‌ യോഗ്യതയുള്ളവര്‍ക്ക്‌ മാത്രമെ ഗ്രാമ പഞ്ചായത്തിലേക്ക്‌ മത്സരിക്കാനാകൂ. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗക്കാരുടെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത 5-ാം ക്ലാസാണ്‌ ജില്ലാ പഞ്ചായത്തിലേക്ക്‌ മത്സരിക്കുന്നതിനുള്ള യോഗ്യത പത്താം ക്ലാസാണ്‌.


പഞ്ചായത്തി രാജ്‌ നിയഗം ഭേദഗതി ചെയ്‌താണ്‌ രജസ്‌ഥാന്‍ സര്‍ക്കാര്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക്‌ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത നിശ്‌ചയിച്ചത്‌. എന്നാല്‍ നിയമഭേദഗതി നിരവധി പേര്‍ക്ക്‌ മത്സരിക്കുന്നതിനുള്ള അവസരം നഷ്‌ടപ്പെടുത്തുമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഒരു വിഭാഗം കോടതിയെ സമീപിച്ചത്‌. മത്സരിക്കുന്നതിന്‌ വിദ്യാഭ്യാസ യോഗ്യത നിശ്‌ചയിക്കുന്നത്‌ രാജസ്‌ഥാനിലെ ഗ്രാമീണ മേഖലയില്‍ നിന്നുള്ള 80 ശതമാനം പേര്‍ക്കും മത്സരിക്കാന്‍ അവസരം നിഷേധിക്കപ്പെടുമെന്ന്‌ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.










from kerala news edited

via IFTTT