എനിക്ക് രണ്ട് സാമ്പത്തിക ലക്ഷ്യങ്ങളാണുളളത്. മ്യൂച്വൽ ഫണ്ട് എസ്ഐപി വഴി ലക്ഷ്യം നേടാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. 1. 2022 ഓഗസ്റ്റ് മാസത്തോടെ 10 ലക്ഷം രൂപവേണം. ഏത് ഫണ്ടാകും നിക്ഷേപിക്കാൻ യോജിച്ചത്? 2. രണ്ടാമത്തെ ലക്ഷ്യം 15-20 കോടിയുടേതാണ്. 32വർഷത്തിനുശേഷമാണ് ഈ തുക ലഭിക്കേണ്ടത്. ഏത് വിഭാഗത്തിൽപ്പെട്ട ഫണ്ടുകളാകും നിക്ഷേപിക്കാൻ യോജിച്ചത്? അനുരാഗ് കെ.കെ മൂന്നുവർഷംമാത്രം കാലാവധിയുള്ള ആദ്യത്തെ സാമ്പത്തിക ലക്ഷ്യത്തിന് ഡെറ്റ് ഫണ്ടിലെ നിക്ഷേപംമാണ് യോജിച്ചത്. അൾട്ര ഷോർട്ട് ഡ്യൂറേഷൻഫണ്ടുകൾ നിക്ഷേപത്തിന് പരിഗണിക്കാം. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ട്, ആദിത്യ ബിർള സൺ ലൈഫ് സേവിങ്സ് ഫണ്ട് എന്നിവയിലേതെങ്കിലും നിക്ഷേപത്തിനായി പരിഗണിക്കാം. പ്രതിമാസം 28,000 രൂപ എസ്ഐപിയായി നിക്ഷേപിക്കേണ്ടിവരും. 33 വർഷംകൊണ്ട് 15-20 കോടി രൂപ സമാഹരിക്കാൻ പ്രതിമാസം 40,000 രൂപമുതൽ 50,000 രുപവരെ നിക്ഷേപിക്കേണ്ടിവരും. 12 ശതമാനമാണ് പ്രതീക്ഷിക്കുന്ന ആദായം. ലാർജ് ക്യാപ്, മൾട്ടി ക്യാപ്, മിഡ് ക്യാപ് ഫണ്ടുകൾ പോർട്ട് ഫോളിയോയിൽ ഉൾപ്പെടുത്തുക. ഈ വിഭാഗങ്ങളിലെ മികച്ച ഫണ്ടുകൾ വെബ്സൈറ്റിൽനിന്ന് തിരഞ്ഞെടുക്കുക.
from money rss http://bit.ly/31F1Z0Z
via IFTTT
from money rss http://bit.ly/31F1Z0Z
via IFTTT