121

Powered By Blogger

Tuesday, 13 August 2019

ലോട്ടറി: കൈപ്പറ്റാത്ത സമ്മാനങ്ങളിൽനിന്ന് സർക്കാരിന് കിട്ടിയത് 221 കോടി

കോഴിക്കോട്: സംസ്ഥാനസർക്കാരിന് കേരള ലോട്ടറി ഭാഗ്യദേവതയാണ്. സമ്മാനം അടിച്ചിട്ടും അത് അവകാശപ്പെടാത്ത ഇനത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം സർക്കാരിന് ലഭിച്ചത് 220.99 കോടി രൂപയാണ്. വർഷംതോറും ഈ തുക വർധിക്കുന്നുണ്ടെന്നാണ് കണക്ക്. ടിക്കറ്റ് നഷ്ടപ്പെട്ടവർ, സമ്മാനം കിട്ടിയ വിവരം അറിയാത്തവർ തുടങ്ങിയവരുടെ 'ഭാഗ്യ'മാണ് ഖജനാവിന് മുതൽക്കൂട്ടാവുന്നത്. സർക്കാർ വെളിപ്പെടുത്താൻ വിസമ്മതിക്കുന്ന ഈ കണക്കുകൾ വിവരാവകാശനിയമപ്രകാരം ലഭിച്ചതാണ്. അഞ്ചുവർഷംമുമ്പ് (2013-14 സാമ്പത്തികവർഷത്തിൽ) ഇത് 73.43 കോടി രൂപയായിരുന്നു. ഈ സാമ്പത്തികവർഷത്തെ കണക്ക് ലഭ്യമായിട്ടില്ല. കഴിഞ്ഞവർഷം കേരള ലോട്ടറിയിൽനിന്ന് നേടിയ അറ്റാദായം 1695.5 കോടിരൂപയാണ്. സമ്മാനം, ഏജന്റുമാരുടെ കമ്മിഷൻ എന്നിവ നൽകിക്കഴിഞ്ഞാണിത്. സംസ്ഥാന ലോട്ടറി ആരംഭിച്ച 1967-68 ലെ അറ്റാദായം 14 ലക്ഷം രൂപ മാത്രമായിരുന്നു. 2014-15 മുതലാണ് അറ്റാദായം കുതിച്ചുകയറിയത്. ആ വർഷം ടിക്കറ്റിന്റെ വിലകൂട്ടിയതും അച്ചടിക്കുന്നവയുടെ എണ്ണംകൂട്ടിയതുമാണ് കാരണം. അവകാശിയെത്താത്ത സമ്മാനങ്ങളിൽനിന്നുമാത്രം സംസ്ഥാന ലോട്ടറിവകുപ്പിന് കിട്ടുന്ന തുക സാമ്പത്തികവർഷം തുക 2018-19 220 കോടി 99 ലക്ഷം 2017-18 151 കോടി 3 ലക്ഷം 2016-17 105 കോടി 55 ലക്ഷം 2015-16 94 കോടി 17 ലക്ഷം 2014-15 85 കോടി 68 ലക്ഷം 2013-14 73 കോടി 43 ലക്ഷം ലോട്ടറിയിൽനിന്ന് സർക്കാർ നേടുന്ന അറ്റാദായം 2017-18 1695 കോടി 5 ലക്ഷം 2016-17 1691 കോടി 5 ലക്ഷം 2015-16 1461 കോടി 16 ലക്ഷം 2014-15 1168 കോടി 26 ലക്ഷം 2013-14 788 കോടി 42 ലക്ഷം content highlights:kerala lottery

from money rss http://bit.ly/2YIM2Ka
via IFTTT