ബെംഗളുരുവിലെ ഐടി കമ്പനിയിൽ ജോലിചെയ്യുന്ന ഐശ്വര്യക്ക് 60-ാമത്തെ വയസ്സുമുതൽ പ്രതിമാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കണം. ഇപ്പോൾ 30 വയസാണ് പ്രായം. ഷാർജയിലെ സ്കൂളിൽ ജോലിചെയ്യുന്ന വിശാഖിനും അതുതന്നെയാണ് അറിയേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലും അസംഘടിതമേഖലകളിലും ജോലിചെയ്യുന്നവർക്ക് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നതുപോലെയുള്ള പെൻഷൻ ലഭിക്കാൻ അവസരമുണ്ട്. കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയായ എൻപിഎസിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപംനടത്തിയാൽമതി. നിർബന്ധമായും അംഗമാകണമെന്ന് വ്യവസ്ഥയുള്ളതിനാലാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ഇപിഎഫ് പോലുള്ള ദീർഘകാല പദ്ധതികളിൽ ചേരുന്നത്....