121

Powered By Blogger

Wednesday, 18 December 2019

വിപണിമൂല്യത്തില്‍ ഏഴു ലക്ഷം കോടി കടന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്

മുംബൈ: ഏഴു ലക്ഷം കോടി വിപണി മൂല്യം മറികടക്കുന്ന രാജ്യത്തെ മൂന്നാമത്തെ കമ്പനിയായി എച്ച്ഡിഎഫ്സി ബാങ്ക്. വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെയാണ് ബാങ്കിന്റെ വിപണിമൂല്യം 100 ബില്യൺ ഡോളർ മറികടന്നത്. വിപണിമൂല്യത്തിന്റെകാര്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസാണ് മുന്നിലുള്ളത്. 140.74 ബില്യൺ ഡോളർ. പിന്നിൽ 114.60 ബില്യൺ ഡോളറുമായി ടാറ്റ കൺസൾട്ടൻസി സർവീസസ്(ടിസിഎസ്)ഉണ്ട്. ബ്ലൂംബർഗിന്റെ വിലയിരുത്തൽപ്രകാരം ലോകത്ത് ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയിൽ 110ാം സ്ഥാനമാണ് എച്ച്ഡിഎഫ്സി ബാങ്കിനുള്ളത്. 100 ബില്യൺ ഡോളറിലേറെ വിപണിമൂല്യമുള്ള 109 കമ്പനികളാണ് പട്ടികയിലുള്ളത്. ബാങ്കുകളുടെമാത്രം മൂല്യം വിലയിരുത്തുകയാണെങ്കിൽ ലോകത്ത് 26ാം സ്ഥാനത്താണ് എച്ച്ഡിഎഫിസി ബാങ്ക്. മികച്ച വരുമാനമുള്ള കമ്പനിയുടെ അറ്റാദായത്തിലും തുടർച്ചയായി 20 ശതമാനത്തിലേറെ വളർച്ചയുണ്ട്. സൂചികകൾ നഷ്ടത്തിലാണെങ്കിലും 0.4ശതമാനം നേട്ടത്തോടെ ബാങ്കിന്റെ ഓഹരി 1297.50 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. HDFC Bank crosses $100 billion in market cap

from money rss http://bit.ly/2EzVwL6
via IFTTT

ഇവന്‍ എട്ടുവയസ്സുകാരന്‍ കുട്ടി; 2019ല്‍ യുട്യൂബില്‍നിന്ന് നേടിയത് 185 കോടി രൂപ

റയാൻ കാജിയെ മലയാളികളിൽ അധികമാർക്കും അറിയില്ല. എന്നാൽ ഈ എട്ടുവയസ്സുകാരൻ യുട്യൂബ് ചാനലിലൂടെ സമ്പാദിക്കുന്നത് കോടികളാണ്. ഫോബ്സ് മാഗസിൻ പുറത്തുവിട്ട, യുട്യൂബ് ചാനലിലെ ഏറ്റവുംകൂടുതൽ പണമുണ്ടാക്കുന്നവരുടെ കൂട്ടത്തിൽ ഏറ്റവും മുന്നിൽ ഈ കുട്ടിയുണ്ട്. 2019ൽ 2.6 (185 കോടി രൂപ)കോടി ഡോളറാണ് റയാൻ വീഡിയോ പ്ലാറ്റ്ഫോമിലൂടെ നേടിയത്. 2018ൽ 2.2 കോടി ഡോളറും. കാജിയുടെ യഥാർഥ പേര് റയാൻ ഗോൺ എന്നാണ്. റയാൻസ് വേൾഡ്-എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. 2015ൽ റയാന്റെ രക്ഷാകർത്താക്കളാണ് ചാനൽ തുടങ്ങിയത്. മൂന്നുവർഷംകൊണ്ട് ചാനലിന് 2.29 കോടി സബ്സ്ക്രൈബേഴ്സുണ്ടായി. റയാൻ ടോയ്സ് റിവ്യൂ-എന്നപേരിലായിരുന്നു ആദ്യം ചാനൽ അറിയിപ്പെട്ടിരുന്നത്. കളിപ്പാട്ടങ്ങളെ പരിചയപ്പെടുത്തകയും അവയോടൊപ്പം കളിക്കുകയും ചെയ്യുന്ന വീഡിയോകളായിരുന്നു അവയിലുണ്ടായിരുന്നത്. 100 കോടിയിലധികം തവണയാണ് ഓരോ വീഡിയോയും പ്ലേചെയ്യപ്പെട്ടത്. മൊത്തം ഇതുവരെ 3,500 കോടി വ്യൂവസ് ഇതുവരെ ലഭിച്ചു. നിർദേശത്തെതുടർന്ന് അടുത്തകാലത്താണ് ചാനലിന്റെ പേരുമാറ്റിയത്. കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള വീഡിയോകൾക്കുപുറമെ, വിദ്യാഭ്യാസമേഖലയിലുള്ള വീഡിയോകളും ഉൾപ്പെടുത്താൻ തുടങ്ങിയതോടെ ചാനലിന് കൂടുതൽ കാഴ്ചക്കാരുണ്ടായി. Eight-year-old is highest paid YouTuber

from money rss http://bit.ly/38PIs2e
via IFTTT

ഓയോ ഹോട്ടല്‍സ് 2000 ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: ചെലവുചുരുക്കലിന്റെ ഭാഗമായി ഓയോ ഹോട്ടൽസ് ആൻഡ് ഹോംസ് ജീവിക്കാരെ പിരിച്ചുവിടുന്നു. 2000 പേർക്ക് ജോലി പോകുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ജീവനക്കാരെ കുറച്ച് സാങ്കേതിക വിദ്യ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വില്പന, വിതരണം, ഓപ്പറേഷൻസ് എന്നിവയുമായി ബന്ധപ്പെട്ടാണ്കൂടുതൽ സാങ്കേതികവത്കരണം നടപ്പാക്കുന്നത്. നിലവിൽ 10,000ത്തോളംപേരാണ് ഓയോയിൽ ജോലിചെയ്യുന്നത്. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ അറ്റനഷ്ടം വർധിച്ചിരുന്നു. സോഫ്റ്റ്ബാങ്കിന്റെ ഓഹരി പങ്കാളിത്തമുള്ള ഓയോയ്ക്കുപുറമെ, പേടിഎം, ഒല എന്നീ സ്ഥാപനങ്ങളും 1,500 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പേടിഎം 500പേരെയും ഒല 1000 പേരെയുമാണ് പുറത്താക്കിയത്.

from money rss http://bit.ly/35C9pVb
via IFTTT

മുംബൈയില്‍ യുടിഎസ് ആപ്പുവഴി ഒരൊറ്റദിവസം എടുത്തത് 8.33 ലക്ഷം ടിക്കറ്റുകള്‍

മുംബൈ: ജനറൽ ടിക്കറ്റ് എടുക്കുന്നതിന് റെയിൽവെ അവതരിപ്പിച്ച യുടിഎഫ് മൊബൈൽ ആപ്പ് വഴി ഒരൊറ്റദിവസം ടിക്കറ്റെടുത്തത് 8.33 ലക്ഷം യാത്രക്കാർ. മധ്യ റെയിൽവെ മുംബൈ ഡിവിഷനിലെമാത്രം കണക്കാണിത്. ഡിസംബർ 16നാണ് ഇത്രയും യാത്രക്കാർ ടിക്കറ്റെടുത്തത്. ആപ്പുവഴി ടിക്കറ്റ് എടുത്തതോടെ 16ന് 67.93 ലക്ഷം രൂപയാണ് റെയിൽവെയ്ക്ക് ലഭിച്ചത്. ഇതാദ്യമായാണ് ഇത്രയും ജനറൽ ടിക്കറ്റുകൾ മൊബൈൽ ആപ്പുവഴി എടുക്കുന്നതെന്ന് റെയിൽവെ ട്വീറ്റ് ചെയ്തു. മധ്യറെയിൽവെയിൽ 11.86ശതമാനം പേരും ആപ്പ് വഴിയാണ് ടിക്കറ്റ് എടുക്കുന്നതെന്നും സെൻട്രൽ റെയിൽവെ വ്യക്തമാക്കി. സബർബൻ ഉൾപ്പടെ ദീർഘദൂര ട്രെയിനുകളിലും റിസർവ് ചെയ്യാത്ത ടിക്കറ്റ് എടുക്കാൻ സൗകര്യമൊരുക്കിക്കൊണ്ടാണ് യുടിഎസ് ആപ്പ് അവതരിപ്പിച്ചത്. ബുക്ക് ചെയ്യുന്നതിനോടൊപ്പം ക്യാൻസൽ ചെയ്യാനും ആപ്പുവഴി കഴിയും. ആൻഡ്രോയ്ഡ്, ആപ്പിൾ ആപ്പ് സ്റ്റോറുകളിലും വിൻഡോസ് പ്ലാറ്റ്ഫോമിലും ആപ്പ് പ്രവർത്തിക്കും. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സെൻട്രൽ റെയിൽവെ ഇൻഫോർമേഷൻ സിസ്റ്റമാണ് യുടിഎസ് മൊബൈൽ ആപ്പ് ഡെവലപ്പ് ചെയ്തത്. യുടിഎസ് ആപ്പുവഴി എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം യുടിഎസ് ഓൺ മൊബൈൽ ആപ്പ് ഗൂഗിൾ, വിൻഡോസ്, ആപ്പിൾ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യുക. പേര്, മൊബൈൽ നമ്പർ, അടുത്തുള്ള റെയിൽവെ സ്റ്റേഷൻ, ഇടക്കിടെ യാത്രചെയ്യുന്ന റൂട്ട്, ക്ലാസ് തുടങ്ങിയവ നൽകി രജിസ്റ്റർ ചെയ്യുക. മൊബൈൽ നമ്പർ സ്ഥിരീകരിക്കുന്നതിന് ഒടിപി ലഭിക്കും. അത് ചേർക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ എസ്എംഎസിലൂടെ ഉപഭോക്താവിനെ ഇക്കാര്യം അറിയിയിക്കും. അതോടൊപ്പം സീറോ ബാലൻസ് ആർ-വാലറ്റ് ആക്ടിവേറ്റാകും. मध्य रेल के मुंबई मंडल ने दि. 16.12.19 को यूटीएस मोबाइल ऐप का उपयोग करके 8.33 लाख यात्रियों के टिकट बुक करके एक नया रिकॉर्ड बनाया है। यह मुंबई मंडल में दि.16.12.19 को बुक किए गए कुल यात्रियों का लगभग 11.86% है। मोबाइल टिकट बिक्री से प्राप्त होने वाली कमाई भी ₹ 67.93 लाख है। pic.twitter.com/61jz4xtj0a — Central Railway (@Central_Railway) December 18, 2019 Passengers book record 8.33 lakh railway tickets in one day

from money rss http://bit.ly/36Q9Pr0
via IFTTT

സെന്‍സെക്‌സില്‍ നേരിയ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായുള്ള നേട്ടത്തിനൊടുവിൽ ഓഹരിസൂചികകളിൽ നഷ്ടം. സെൻസെക്സ് 16 പോയന്റ് താഴ്ന്ന് 41,542ലും നിഫ്റ്റി 16 പോയന്റ് നഷ്ടത്തിൽ 12,205ലുമാണ് വ്യാപാരം നടക്കുന്നത്. സൈറസ് മിസ്ത്രിയെ ചെയർമാനായി നിയമിച്ച് ട്രൈബ്യൂണൽ ഉത്തരവ് വന്നതിനെതുടർന്ന് നഷ്ടത്തിലായ ടാറ്റ ഗ്രൂപ്പ് ഓഹരികളിൽ പലതും തിരിച്ചുകയറി. ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്, യുപിഎൽ, സിപ്ല, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഗ്രാസിം, ഭാരതി എയർടെൽ, കോൾ ഇന്ത്യ, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ് സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex, Nifty open flat

from money rss http://bit.ly/2sIfiRU
via IFTTT

ടാറ്റ ഗ്രൂപ്പിന്റെ എക്‌സ്‌ക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ ട്രിബ്യൂണല്‍ നിയമിച്ചു

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സൈറസ് മിസ്ത്രിയെ നിയമിക്കാൻ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവിട്ടു. നിലവിലെ എക്സിക്യുട്ടീവ് ചെയർമാനായ എൻ. ചന്ദ്രശേഖരന്റെ നിയമനം നിയമവിരുദ്ധമാണെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. ഉത്തരവിനെതിരെ ടാറ്റ ഗ്രൂപ്പ് അപ്പീൽ നൽകാൻ നാലാഴ്ച സമയം ആവശ്യപ്പെട്ടതിനാൽ നിയമനം അത്രയും സമയത്തേയ്ക്ക് നീട്ടിവെയ്ക്കാൻ അനുവദിച്ചിട്ടുണ്ട്. ട്രിബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീം കോടതിയെയും സമീപിക്കുന്നതിനും ടാറ്റ ഗ്രൂപ്പിന് അവസരമുണ്ട്. 2016 ഒക്ടോബറിലാണ് ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന മിസ്ത്രിയെ പുറത്താക്കിയത്. ടാറ്റ സൺസിൽ 18.4 ശതമാനം ഓഹരി വിഹിതമാണ് മിസ്ത്രി കുടുംബത്തിനുള്ളത്. ഓഹരി വിപണി ക്ലോസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് റിപ്പോർട്ട് പുറത്തുവന്നതിനെതുടർന്ന് ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില 5.25 ശതമാനം താഴ്ന്ന് 174.95 രൂപയിലെത്തി. NCLAT restores Cyrus Mistry as executive chairman of Tata Group

from money rss http://bit.ly/35zsuau
via IFTTT

സെന്‍സെക്‌സ് 206 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ തുടർച്ചയായി മൂന്നാമത്തെ ദിവസവും മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 206.40 പോയന്റ് ഉയർന്ന് 41558.57ലും നിഫ്റ്റി 56.70 പോയന്റ് നേട്ടത്തിൽ 1221.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിക്ഷേപകർ ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. ഫാർമ, ലോഹം ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ പൊതുമേഖല ബാങ്കുകൾ കനത്ത നഷ്ടത്തിലായി. രണ്ടുശതമാനത്തിലേറെയാണ് നഷ്ടം. ബിഎസ്ഇയിലെ 1167 ഓഹരികൾ നേട്ടത്തിലും 1292 ഓഹരികൾ നഷ്ടത്തിലുമാണ്. 211 ഓഹരികൾക്ക് മാറ്റമില്ല. എംആന്റ്എം, സൺ ഫാർമ, ഏഷ്യൻ പെയിന്റ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, എച്ച്സിഎൽ ടെക്, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, ഗെയിൽ, ഗ്രാസിം, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. sensex gains 206 pts

from money rss http://bit.ly/2EwFfGZ
via IFTTT

പാഠം 52: മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് 2019 നല്‍കുന്ന പാഠം

പുതിയവർഷം തുടങ്ങുമ്പോൾ മിക്കവാറുംപേരും പിന്നോട്ടൊന്നു തിരിഞ്ഞുനോക്കും. പ്രത്യേകിച്ച് നിക്ഷേപകർ. 2019 വർഷം കടന്നുപോകുമ്പോൾ നഷ്ടമാണോ നേട്ടമാണോ വിവിധ ധനകാര്യ ആസ്തികൾ നൽകിയതെന്ന് പരിശോധിക്കുന്നത് ഉചിതമാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് 2019ൽനിന്ന് ഗൗരവമേറിയ പാഠങ്ങൾ പഠിക്കാനുണ്ട്. പ്രധാനമായും അത് നഷ്ടസാധ്യതയുമായി ബന്ധപ്പെട്ടാണ്. സ്ഥിര നിക്ഷേപങ്ങൾക്ക് ബദലായി പരിഗണിക്കുന്ന ഡെറ്റ് ഫണ്ടുകൾപോലും നിക്ഷേപകന് നഷ്ടംനൽകിയ വർഷമാണ് കടന്നുപോകുന്നത്. ഫണ്ടുകളുടെ ഓഫർ ഡോക്യുമെന്റുകൾ പരിശോധിച്ചുവേണം നിക്ഷേപം നടത്താനെന്ന് വീണ്ടുംവീണ്ടും അത് ഓർമപ്പെടുത്തുന്നു. ഡെറ്റ് നിക്ഷേപകരിൽ, പ്രത്യേകിച്ച് ക്രഡിറ്റ് റിസ്ക് ഫണ്ടിൽ നിക്ഷേപിച്ചവരാണ് നഷ്ടസാധ്യതയുടെ പാഠം പഠിച്ചത്. താരതമ്യേന നഷ്സാധ്യതയില്ലെന്നുതന്നെ പറയാവുന്ന അൾട്ര ഷോട്ട് ടേം ഫണ്ടുകൾ, ഷോട്ട് ടേം ഫണ്ടുകൾ എന്നിവയിലെ നിക്ഷേപകരും നഷ്ക്കണക്കുകൾ കണ്ട് ഞെട്ടി. എഫ്എംപിയിലെ നിക്ഷേപകർ പ്രത്യേകിച്ചും. നേരിയ നഷ്ടസാധ്യതപോലുമില്ലാത്ത ലിക്വിഡ് ഫണ്ടിലെ നിക്ഷേപകർക്കുപോലും അതിൽ വിശ്വാസമില്ലാതായി. വൈകിയാണെങ്കിലും അവർ ഇപ്പോൾ അന്വേഷിക്കുന്നത് ഓവർനൈറ്റ് ഫണ്ടുകളുടെ സാധ്യതകളെക്കുറിച്ചാണ്. പരിഹാരം ഡെറ്റ് ഫണ്ടുകളിൽതന്നെ നഷ്ടസാധ്യതയുള്ള ക്രഡിറ്റ് റിസ്ക് ഫണ്ട്, ലോങ് ടേം ഡെറ്റ് ഫണ്ട് തുടങ്ങിയ പദ്ധതികൾ ഉപേക്ഷിക്കുന്നതാണ് നല്ലത്. പകരം, താരതമ്യേന നഷ്ടസാധ്യത കുറഞ്ഞ ലിക്വിഡ്, അൾട്ര ഷോട്ട് ഡ്യൂറേഷൻ, ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ നിക്ഷേപത്തിനായി പരിഗണിക്കാം. കൂടുതൽ തുക നിക്ഷേപിക്കുന്നുണ്ടെങ്കിൽ ഒന്നിലധികം വൻകിട എഎംസികളുടെ സ്കീമുകളിൽ നിക്ഷേപിക്കാം. ഇതുകൊണ്ടും നഷ്ടസാധ്യത തീരെയില്ലെന്ന് പറയാനാവില്ലെന്ന് മനസിലാക്കുക. ഒറ്റഫണ്ടിൽ നിക്ഷേപിക്കുമ്പോഴുണ്ടാകുന്ന നഷ്ടസാധ്യത ഒഴിവാക്കാമെന്നുമാത്രം. മിഡ്ക്യാപും സ്മോൾക്യാപും 2017-2018 വർഷങ്ങളിൽ മികച്ച നേട്ടം സമ്മാനിച്ച മിഡ് ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകൾ 2019ൽ കനത്ത നഷ്ടമാണ് നിക്ഷേപകനുണ്ടാക്കിയത്. നഷ്ടസാധ്യത മുന്നിൽകാണാതെ, അപ്പോഴത്തെ മികച്ച നേട്ടംമാത്രം നോക്കി കഴിഞ്ഞ വർഷങ്ങളിൽ നിക്ഷേപിച്ചവർ കനത്ത നഷ്ടം രുചിച്ചറിഞ്ഞു. അടുത്തകാലത്തൊന്നും തിരിച്ചുവരവിനുള്ള സാധ്യതകൾ ഈ ഫണ്ടുകൾ നൽകുന്നില്ലെന്ന് മനസിലാക്കുക. ഇനിയെന്തുചെയ്യുമെന്നുചോദിച്ച് നിരവധി നിക്ഷേപകരാണ് ഇ-മെയിൽവഴി അന്വേഷണം നടത്തുന്നത്. അവർക്കുള്ള ആദ്യത്തെ മറുപടി ഇതാണ്, കഴിഞ്ഞകാലത്തെ നേട്ടം മാത്രം നോക്കി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കരുത്. അവയിലെ റിസ്ക് കൂടി കണക്കിലെടുക്കണം. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ഓരോ സ്കീമിനും നഷ്ടസാധ്യതയിൽ വ്യത്യാസമുണ്ട്. ഓഫർ ഡോക്യുമെന്റ് വായിച്ച് മനസിലാക്കിയതിനുശേഷംവേണം നിക്ഷേപം നടത്താൻ. നിക്ഷേപിക്കുന്ന സമയത്തെ നേട്ടംകാണുമ്പോൾ റിസ്ക് എടുക്കാനുള്ള ശേഷി പാടെ മറക്കുന്നതാണ് ഇത്തരം അപകടത്തിൽ ചാടാനിടയാക്കുന്നത്. നഷ്ടസാധ്യത കൂടുംതോറും മികച്ച നേട്ടവും പ്രതീക്ഷിക്കാം; അതിന് ക്ഷമയോടെ കാത്തിരിക്കണമെന്നുമാത്രം. അടുത്തകാലത്തൊന്നും ആവശ്യമില്ലാത്ത തുകമാത്രം ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കുക. ചെറിയ നഷ്ടംസംഭവിച്ചാൽപോലും മനസാന്നിധ്യത്തോടെ നേരിടാൻ കഴിയില്ലെങ്കിൽ ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കരുത്. ഇത്തരക്കാർക്ക് താരതമ്യേന നഷ്സാധ്യത കുറഞ്ഞ ലാർജ് ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം. തരക്കേടില്ലാത്ത ആദായം ലാർജ് ക്യാപ് 2019ൽ നൽകിയതായി കാണാം. പരിഹാരം ഓരോ മ്യൂച്വൽ ഫണ്ട് സ്കീമുകൾക്കും അതിന്റേതായ നഷ്ടസാധ്യതയുണ്ട്. അത് മുന്നിൽ കണ്ടുവേണം. നിക്ഷേപിക്കാൻ. നിക്ഷേപ സമയത്തെ നേട്ടംമാത്രം കണക്കിലെടുത്താൽപോരാ. മിഡ്ക്യാപ്-സ്മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കുമ്പോൾ ഏഴുമുതൽ പത്തുവർഷമെങ്കിലും മുന്നിൽകാണണം. അതായത് ഇത്രയും വർഷങ്ങൾക്കപ്പുറമുള്ള ലക്ഷ്യത്തിനായിരിക്കണം ഈ ഫണ്ടുകളിൽ നിക്ഷേപിക്കേണ്ടത്. അതുമാത്രമല്ല എസ്ഐപി രീതിയിൽ നിക്ഷേപിക്കുകയും വേണം. ശ്രദ്ധിക്കാൻ: നിക്ഷേപിക്കുംമുമ്പ് വിശ്വസ്തരായ സാമ്പത്തിക ആസൂത്രകരുടെ ഉപദേശം തേടുക. അല്ലെങ്കിൽ മികച്ച രീതിയിൽ ഗൃഹപാഠം ചെയ്ത് പദ്ധതിയെക്കുറിച്ച് വിശദമായി പഠിച്ചശേഷം നിക്ഷേപം നടത്തുക. feedback to: antonycdavis@gmail.com

from money rss http://bit.ly/2PTlKxw
via IFTTT