റെക്കോഡുകൾ ഭേദിച്ച് ദിനംപ്രതി സ്വർണവില കുതിക്കുന്നു. തിങ്കളാഴ്ച പവന് 320 രൂപകൂടി 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില. തുടർച്ചയായി നാലാമത്തെ ദിവസമാണ് സ്വർണവില വർധിക്കുന്നത്. ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയും വർധിച്ചിരുന്നു. 20 ദിവസംകൊണ്ട് 1,880 രൂപയാണ് കൂടിയത്. ഈവർഷം ജനുവരി ആറിനാണ് പവൻ വില ആദ്യമായി 30,000 കടന്നത്. തുടർന്നങ്ങോട്ട് വിലയിൽ വലിയ ചാഞ്ചാട്ടമുണ്ടായി. ദേശീയ വിപണിയിൽ സ്വർണവില പത്ത് ഗ്രാമിന് 43,036 നിലവാരത്തിലേയ്ക്ക് ഉയർന്നു. കഴിഞ്ഞയാഴ്ചയിൽമാത്രം 1,800 രൂപയുടെ വർധനവാണുണ്ടായത്. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 71.89ലേയ്ക്ക് താഴ്ന്നതും സ്വർണവില ഉയരാനിടയാക്കി. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില രണ്ടുശതമാനം വർധിച്ച് ഔൺസിന് 1,678.58 ഡോളറായി. ചൈനയിയിൽ കൊറോണ വൈറസ് ബാധയാണ് വിലവർധനയെ സ്വാധീനിച്ചത്. വ്യാവസായ വളർച്ചകുറയുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കുമെന്ന ഭീതിയാണ് കാരണം. മാന്ദ്യവേളയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാന്റ് കൂടാറുണ്ട്. സ്വർണവില തീയതി നാഴികക്കല്ല് പവൻ വില 2005 ഒക്ടോബർ 10 5,000 5,040 2008 ഒക്ടോബർ 9 10,000 10,200 2010 നവംബർ 8 15,000 15,000 2011 ഓഗസ്റ്റ് 19 20,000 20,520 2019 ഫെബ്രുവരി 19 25,000 25,120 2019 ജൂലായ് 19 26,000 26,120 2019 ഓഗസ്റ്റ് 7 27,000 27,200 2019 ഓഗസ്റ്റ് 15 28,000 28,000 2019 സെപ്റ്റംബർ 4 29,000 29,120 2020 ജനുവരി 6 30,000 30,200 2020 ജനുവരി 8 30,000 30,400 2020 ഫെബ്രുവരി 21 31,000 31,280 2020 ഫെബ്രുവരി 22 31,400 31,480 2020 ഫെബ്രുവരി 24 31,800 31,800
from money rss http://bit.ly/38Vj1fc
via IFTTT
from money rss http://bit.ly/38Vj1fc
via IFTTT