121

Powered By Blogger

Sunday, 23 February 2020

സമ്പത്ത് നേടാന്‍ പിന്നോട്ടുനോക്കി മുന്നോട്ടുപോകാനാവണം

നിങ്ങൾ വണ്ടിയോടിക്കാൻ ആഗ്രഹിക്കുന്നുവോ... എങ്കിൽ വശങ്ങളിലെ കണ്ണാടി നോക്കാൻ പഠിച്ചിരിക്കണം. പിറകിലത്തെ കാഴ്ചകൾ നോക്കി വണ്ടി മുന്നോട്ട് ഓടിക്കാനാകണം. സാമ്പത്തികരംഗത്തും ഇതുപോലെ പിന്നോട്ട് നോക്കി മുന്നോട്ട് പോകാൻ സാധിക്കുമ്പോഴാണ് വളർച്ചയുണ്ടാവുന്നത്. കേന്ദ്ര-സംസ്ഥാന ബജറ്റുകൾ അവതരിപ്പിക്കപ്പെട്ട് അതിന്മേലുള്ള ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ഈ ചിന്തകൾ ഏറെ പ്രസക്തവുമാണ്. ഭാരതം സ്വതന്ത്ര റിപ്പബ്ലിക് ആയിട്ട് ഏഴ് പതിറ്റാണ്ട് പിന്നിടുന്നു. രാജ്യം 1950-ലെ അവസ്ഥയിൽനിന്ന് പലകാര്യത്തിലും ബഹുദൂരം മുന്നിലാണ്. കടന്നുപോയ നാളുകളിലെ സാമ്പത്തികചരിത്രത്തെ മൂന്ന് ഘട്ടങ്ങളായി നമുക്ക് വിഭജിക്കാനാവും. സ്വാതന്ത്ര്യപൂർവ ഭാരത സമ്പദ്വ്യവസ്ഥ: സ്വാതന്ത്ര്യപൂർവ ഭാരതം കോളനിവത്കരണത്തിന്റെ തിക്തഫലങ്ങളിലൂടെയാണ് കടന്നുപോയത്. സാമ്പത്തികരംഗത്ത് തദ്ദേശസ്ഥാപനങ്ങൾ തഴയപ്പെടുകയും രാജ്യത്തിന്റെ സമ്പത്തും സാസ്കാരിക പൈതൃകവും കൊള്ളയടിക്കപ്പെടുകയും ലോകസാമ്പത്തിക ഭൂമികയിൽ ഭാരതത്തിന് യാതൊരു സ്ഥാനവും ഇല്ലാതാവുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരത സമ്പദ്വ്യവസ്ഥ: സ്വാതന്ത്ര്യാനന്തര ഭാരതത്തിന് തുടക്കത്തിൽ നേരിടേണ്ടിവന്നത് കടുത്ത ഭക്ഷണക്ഷാമവും ദാരിദ്ര്യവുമാണ്. അതുകൊണ്ടുതന്നെ ആദ്യ പഞ്ചവത്സര പദ്ധതിയുടെ (1951-56) ലക്ഷ്യം കാർഷികവളർച്ചയായിരുന്നു. രണ്ടാം പഞ്ചവത്സരപദ്ധതി മുതൽ വ്യാവസായിക വളർച്ചയ്ക്ക് ഊന്നൽ നൽകപ്പെടുകയും തുടർന്ന് ഇവ രണ്ടും പരസ്പരബന്ധിതമാക്കി വളർത്തി സ്വാശ്രയത്വം കൈവരിക്കാനുള്ള ശ്രമങ്ങളാരംഭിക്കുകയും ചെയ്തു. 1950-ൽ ഭാരതത്തിന്റെ ജി.ഡി.പി. കേവലം 30.6 മില്യൻ ഡോളറായിരുന്നു. 2017 ആയപ്പോഴേക്കും അത് 2.54 ട്രില്യൻ ഡോളറിലേക്ക് ഉയർന്നു. ഭാരത സമ്പദ്വ്യവസ്ഥയും നൂതന സാമ്പത്തിക നയവും: 1991 ഭാരത സമ്പദ്വ്യവസ്ഥയുടെ മറ്റൊരു നാഴികകല്ലാണ്. ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളീകരണം തുടങ്ങിയ മൂന്ന് തലങ്ങളിൽ മാറ്റങ്ങളുണ്ടായി. ഉദാരവത്കരണം എന്നത്, പേര് സൂചിപ്പിക്കുന്നതുപോലെതന്നെ സാമ്പത്തികസ്ഥാപനങ്ങളുടെ പെരുമാറ്റ നിയന്ത്രണങ്ങളിൽ അയവുവരുത്തുക എന്നതാണ്. സ്വകാര്യവ്യക്തികൾക്കുംകൂടി പങ്കാളിത്തംവരുന്ന രീതിയിൽ സർക്കാർ സംരംഭങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്തുന്നതിനെയാണ് സ്വകാര്യവത്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആഗോളീകരണത്തിൽ ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ലോക സമ്പദ്വ്യവസ്ഥയുമായി ബന്ധിപ്പിച്ച് പരസ്പരാശ്രയത്വവും ലോകവിപണിയിലെ പങ്കും വളർത്തുക എന്നതാണ്. ഇതിന്റെയെല്ലാം ഫലമായി ഭാരത സമ്പദ്വ്യവസ്ഥയുടെ ഗ്രാഫ് പൊതുവെ ഉയരുന്നുണ്ടെങ്കിലും അതെന്നും ഉയർച്ചതാഴ്ചകളുടേതും കൂടിയാണ്. മുന്നോട്ട് ചിന്തിക്കുമ്പോൾ: ഭാരതം പ്രധാനമായും ഒരു കൺസ്യൂമർ രാജ്യമാണ്. ഒരു പരസ്പരാശ്രിത സമ്പദ്വ്യവസ്ഥയായിട്ടായിരിക്കും മുന്നോട്ട് പോകാനാവുന്നത്. 2017-ൽ ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയ മനുഷ്യസന്തോഷ സൂചികയിൽ ഭാരതത്തിന്റെ സ്ഥാനം 122 ആണ്. സാമൂഹ്യസുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ച് വികേന്ദ്രീകൃത നീതിയിലൂടെ അസമത്വത്തിന്റെ തീവ്രത കുറയ്ക്കണം. വളർന്നുവരുന്ന ഫിസ്കൽ കടം വലിയ വെല്ലുവിളിയാണ്. കൃഷി, വ്യവസായം, നിക്ഷേപം, സാങ്കേതികവിദ്യ, മനുഷ്യവിഭവശേഷി ഇവയെല്ലാം പരസ്പരപൂരിതങ്ങളാക്കി ഹരിതവിപ്ലവത്തിന്റെ പുതിയ പതിപ്പ് ഇറക്കേണ്ട സമയമായി. ഭാരതത്തിന്റെ പ്രകൃതിഭംഗി, കല, സംസ്കാരം ഇവയെല്ലാം കോർത്തിണക്കി രാജ്യാന്തര രംഗത്ത് ഭാരതം നല്ല ടൂറിസം ഡെസ്റ്റിനേഷൻ പോയിന്റാവണം. പ്രതിബദ്ധതയുള്ള ഭരണകൂടവും ശക്തമായ പ്രതിപക്ഷവും ഇച്ഛാശക്തിയും ആർജവവുമുള്ള ജനതയും ദേശീയബോധത്തോടെ പ്രവർത്തിച്ചാൽ മാത്രമേ ഭാരത സമ്പദ്ഘടനയെ പുതിയ ദിശാബോധത്തോടെ നയിക്കാനാവൂ. വ്യക്തിപരമായ സാമ്പത്തിക ആസൂത്രണത്തിലും പിന്നോട്ട് നോക്കി മുന്നോട്ട് പോകുക എന്ന ആശയം പ്രസക്തമാണ്. കഴിഞ്ഞുപോയ ഇന്നലെകളിലെ സാമ്പത്തിക അനുഭവങ്ങളിൽനിന്ന് ഊർജം ഉൾകൊണ്ട് നാളേക്കായി പദ്ധതി ചെയ്യാനാവണം. അലൻ ലെക്കെയിന്റെ അഭിപ്രായത്തിൽ ആസൂത്രണം എന്നത് ഭാവിയെ വർത്തമാനകാലത്തിലേക്ക് കൊണ്ടുവരുന്നതാണ്. വർഷങ്ങൾക്കു മുമ്പ് ആരോ മരം നട്ടതുകൊണ്ടാണ് നമ്മൾ തണലിൽ ഇരിക്കുന്നതെന്ന് വാറൻ ബഫെറ്റ് പറയുന്നതും ഈ അർത്ഥത്തിൽത്തന്നെയാണ്. മാത്രവുമല്ല, പദ്ധതി ചെയ്യാനായില്ലെങ്കിൽ സാധ്യതകളുടെ ആവേശം നഷ്ടപ്പെടും.

from money rss http://bit.ly/32jMbCt
via IFTTT